പോസ്റ്റ് ഓഫീസും (Post office) തപാലും കത്തുകളുമൊക്കെ പുതു തലമുറയെ സംബന്ധിച്ചിടത്തോളം ഒരു പഴഞ്ചൻ കാര്യമായിരിക്കാം. എന്നാൽ അതുമായി ബന്ധപ്പെട്ട ചില ഗൃഹാതുരത്വം നിറഞ്ഞ ഓർമകളുണ്ട് പഴയ തലമുറക്ക്. ഒരു കാലത്ത് ആശയവിനിമയത്തിനുള്ള മാർഗമായിരുന്നു തപാൽ വഴിയുള്ള കത്തുകൾ. വിദൂരത്തുള്ള പ്രിയപ്പെട്ടവരെ വിശേഷങ്ങളറിയിക്കാനും വാർത്തകൾ പങ്കുവെയ്ക്കാനും ഒക്കെയുള്ള ഏക മാർഗം കൂടിയായിരുന്നു അത്.
എന്നാലിന്ന് സാങ്കേതിക വിദ്യ വികസിച്ചതോടെ, വീഡിയോ കോളുകളിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയുമൊക്കെ ആശയ വിനിമയ രീതികളും മാറി. കത്തെഴുതുന്നതും മറുപടിക്കായി കാത്തിരിക്കുന്നതും പലർക്കും സങ്കൽപിക്കാൻ പോലും കഴിയാത്ത കാര്യമാണ്. എന്നാൽ ഒരു തപാൽ പെട്ടി (Postbox) കണ്ടിട്ടില്ലാത്തവർ ഉണ്ടാകില്ല. ഇതെങ്ങനെയാണ് പലപ്പോഴും നിലം തൊട്ട് സ്ഥാപിച്ചിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അത് വ്യക്തമാക്കുന്ന ചിത്രങ്ങൾ സഹിതം അക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ്. ഇന്നാണ് ഇതിനു പിന്നിലെ രഹസ്യം മനസിലാക്കിയത് എന്നു കുറിച്ചു കൊണ്ടാണ് പോസ്റ്റ്.
ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ മൂന്ന് പോസ്റ്റ് ബോക്സുകളാണ് കാണുന്നത്. രണ്ട് ഭാഗങ്ങളാണ് ഇതിനുള്ളത്. കറുത്ത ചായം പൂശിയിട്ടുള്ള ഭാഗവും മുകളിലെ ചുവന്ന ഭാഗവും. ഇതിൽ താഴെയുള്ള കറുത്ത ഭാഗമാണ് നിലത്തേക്ക് ഇറക്കി വെയ്ക്കുന്നത്. മുകളിലുള്ള ചുവന്ന ഭാഗമാണ് നാം കാണുന്നത്. തപാൽ പെട്ടികൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെയാണ് ചിത്രം ക്ലിക്ക് ചെയ്തത്.
ദശലക്ഷക്കണക്കിന് ലൈക്കുകളാണ് പോസ്റ്റിന് ഇതിനോടകം ലഭിച്ചത്. നിരവധി ഉപയോക്താക്കൾ കമന്റും ചെയ്യുന്നുണ്ട്. ചിലർ ഈ വിവരമറിഞ്ഞ് ആശ്ചര്യപ്പെട്ടപ്പോൾ ഇതൊരു പുതിയ കാര്യമല്ലെന്നാണ് മറ്റു ചിലരുടെ കമന്റ്.
ലോകത്തിലെ ഏറ്റവുമധികം ഒറ്റപ്പെട്ട പോസ്റ്റ് ഓഫീസിന് പുതുജീവൻ ലഭിച്ച വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. മംഗോളിയയിലെ ഉൾനാടൻ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഒരു പോസ്റ്റ് ഓഫീസാണ് ഇത്. മരം കൊണ്ടാണ് ഈ പോസ്റ്റ് ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ 35 വർഷമായി ഈ പോസ്റ്റ് ഓഫീസിലേക്ക് ഒരു കത്ത് പോലും വന്നിരുന്നില്ല. ഇവിടെ ജീവനക്കാരും ഉണ്ടായിരുന്നില്ല.
2021 ഡിസംബറിന് ശേഷം ഏകദേശം 20000ൽ അധികം കത്തുകളാണ് ഈ പോസ്റ്റ് ഓഫീസിലേക്ക് പ്രവഹിച്ചത്. മിസ് സാങ് എന്നൊരു സ്ത്രീയുടെ ഇടപെടൽ മൂലമായിരുന്നു ഇത് സംഭവിച്ചത്. സോഷ്യൽ മീഡിയയിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും മിസ് സാങ്ങും സുഹൃത്തും പോസ്റ്റ് ഓപീസിനായി ക്യാമ്പെയിൻ ആരംഭിച്ചിരുന്നു. ഇങ്ങനെയൊരു പോസ്റ്റ് ഓഫീസ് ഉണ്ടെന്നറിഞ്ഞ് ഇഅവിടം സന്ദർശിക്കാനായി പോലും ഇപ്പോൾ നിരവധി പേർ എത്തുന്നുണ്ട്.
Flight | പൈലറ്റിന് ദേഹാസ്വാസ്ഥ്യം, വിമാനം പറത്തി യാത്രക്കാരൻ; സുരക്ഷിതമായി ലാൻറ് ചെയ്തു
സാങും സുഹൃത്ത് ലുയോ മിങും ഈ പോസ്റ്റ് ഓഫീസിൽ നിന്ന് ആളുകൾക്ക് പോസ്റ്റ് കാർഡുകളും കത്തുകളും അയക്കാൻ തുടങ്ങിയതോടെയാണ് സാഹചര്യങ്ങൾ മാറിയത്. കോവിഡ് 19 മഹാമാരിക്കാലത്താണ് ഇതിനെല്ലാം തുടക്കം കുറിച്ചത്. സിംഗപ്പൂർ, ഓസ്ട്രേലിയ, ചൈന എന്നിവിടങ്ങളിലുള്ളവർക്കെല്ലാം ഇവിടെ നിന്ന് ഇവർ കത്തുകൾ അയച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.