തൊടുപുഴ: പൂവൻ കോഴിയെ ലേലത്തിനു വച്ചപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൽകിയ വില 13,300 രൂപ. 10 രൂപയിൽ ആരംഭിച്ച ലേലം വിളിലാണ് 13,300 രൂപയിൽ അവസാനിച്ചത്.
നെടുങ്കണ്ടം പഞ്ചായത്തിലെ പരിവർത്തനമേടിൽ പ്രവർത്തിച്ചിരുന്ന ഒപിഎസ് എന്ന ക്ലബ് പുനരാരംഭിക്കാൻ സംഘടിപ്പിച്ച ലേലമാണ് റെക്കോർഡ് വിലയിൽ എത്തിയത്. നാട്ടുകാരനായ ആലുങ്കൽ ജോഷിയാണു കോഴിയെ ലേലത്തിനു വച്ചത്.
13,300 രൂപ നൽകി നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേലാണു പൂവൻ കോഴിയെ ലേലത്തിൽ പിടിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.