നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ശ്രീ കൃഷ്ണ വിഗ്രഹത്തിന്റെ കൈ ഒടിഞ്ഞുപ്പോയി; ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിച്ച് പൂജാരി

  ശ്രീ കൃഷ്ണ വിഗ്രഹത്തിന്റെ കൈ ഒടിഞ്ഞുപ്പോയി; ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിച്ച് പൂജാരി

  പൂജാരിയുടെ വികാരം മനസ്സിലാക്കിയെന്നും രജിസ്റ്ററില്‍ ശ്രീ കൃഷ്ണനെന്ന് രേഖപ്പെടുത്തി ചികിത്സ നല്‍കിയെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോക് അഗര്‍വാള്‍ പറഞ്ഞു.

  • Share this:
   ആഗ്ര: ശ്രീ കൃഷ്ണ വിഗ്രഹത്തിന്റെ(Sri Krishna Idol) കൈ ഒടിഞ്ഞുപ്പോയതിനെ തുടര്‍ന്ന് ചികിത്സിക്കാന്‍(Treatment) ആശുപത്രിയിലെത്തിച്ച്(Hospital) പൂജാരി(Priest). ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ്(Agra) സംഭവം. ആഗ്രയിലെ ജില്ലാ ആശുപത്രിയിലാണ് ശ്രീ കൃഷ്ണ വിഗ്രഹവുമായി പൂജാരി എത്തിയത്. വിഗ്രഹം വൃത്തിയാക്കുന്നതിനിടെയാണ് കേടുപാടുണ്ടായത്. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഗഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

   വിഗ്രഹവുമായി ആശുപത്രിയില്‍ എത്തിയ പൂജാരി ലേഖ് സിങ് വിഗ്രഹത്തെ ചികിത്സിക്കാന്‍ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിഗ്രഹത്തിന്റെ കൈയില്‍ ഡോക്ടര്‍ ബാന്റേജിട്ടു. വിഗ്രഹം വൃത്തിയാക്കുന്നതിനിടെ കൈയില്‍ നിന്നാണ് കേടുപാടുണ്ടായതെന്ന് പൂജാരി പറയുന്നു. സങ്കടം സഹിക്കവയ്യാതെയാണ് ആശുപത്രിയിലേക്ക് പോയതെന്ന് അദ്ദേഹം പറഞ്ഞു.

   30 വര്‍ഷമായി അര്‍ജുന്‍ നഗറിലെ ഖേരി മോഡിലെ പത്വാരി ക്ഷേത്രത്തിലെ പൂജാരിയാണ് ഇദ്ദേഹം. പൂജാരിയുടെ അപേക്ഷ ആദ്യം ആശുപത്രി അധികൃതര്‍ വിലക്കെടുത്തില്ലെങ്കിലും ഒടുവില്‍ പൊട്ടിക്കരഞ്ഞപ്പോഴാണ് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായതെന്ന് പൂജാരി പറയുന്നു.

   പൂജാരിയുടെ വികാരം മനസ്സിലാക്കിയെന്നും രജിസ്റ്ററില്‍ ശ്രീ കൃഷ്ണനെന്ന് രേഖപ്പെടുത്തി ചികിത്സ നല്‍കിയെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോക് അഗര്‍വാള്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

   Also Read-Guinness Record | വെറും 7 സെക്കൻഡുകൾ കൊണ്ട് 10 മാസ്ക്കുകൾ ധരിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടി യുവാവ്

   Big onions | ഭക്ഷണത്തിന് സവാള ലഭിച്ചില്ല, യുവതി തട്ടുകട തല്ലിത്തകർത്തു; വീഡിയോ വൈറൽ

   ഭക്ഷണത്തിനൊപ്പം സവാള (big onion) കിട്ടാത്തതിന് ബഹളം വയ്ക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ (social media) വൈറലാകുന്നു. രോഷാകുലയായ യുവതി വഴിയോരത്ത് സൈക്കിൾ തട്ടുകട നശിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

   വീഡിയോയിൽ, പെൺകുട്ടി ഒരു തെരുവ് കച്ചവടക്കാരനുമായി വഴക്കിടുന്നതും അയാളെ തല്ലുന്നതും ദേഷ്യം വന്നപ്പോൾ അയാളുടെ സൈക്കിളും എല്ലാ സാധനങ്ങളും നശിപ്പിക്കുന്നതും കാണാം.

   വിൽപനക്കാരൻ പെൺകുട്ടിക്ക് ഭക്ഷണത്തോടൊപ്പം ഉള്ളി നൽകാത്തതിനാൽ മാത്രമാണ് ഇതെല്ലാം സംഭവിച്ചത്. പെൺകുട്ടി വിൽപ്പനക്കാരനോട് ഉള്ളി ആവശ്യപ്പെടുന്നത് വൈറൽ വീഡിയോയിൽ കാണാം.

   ഉള്ളി തീർന്നുവെന്ന് വിൽപ്പനക്കാരൻ പറയുന്നു. ഇതിൽ പ്രകോപിതയായ പെൺകുട്ടി ഇയാളെ ഉപദ്രവിക്കുകയായിരുന്നു. യുവാവ് പണം ചോദിച്ചപ്പോൾ യുവതി അയാളെ ഉപദ്രവിക്കുന്നതും കാണാം. യുവതി വഴക്കിടുന്നത് കണ്ട് മറ്റ് ചിലർ അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ ദേഷ്യത്തിന്റെ മൂർദ്ധന്യത്തിൽ, യുവതി ആരെയും ശ്രദ്ധിക്കാതെ അവരോട് തിരിച്ചും സംസാരിക്കാൻ തുടങ്ങി.

   യുവതി ദേഷ്യത്തോടെ യുവാവിന്റെ സൈക്കിൾ ചവിട്ടുകയും ചെയ്തു. ഇത് കണ്ട് അവിടെ നിന്നവരും എതിർത്തെങ്കിലും അവർ ആരുടെയും വാക്കുകൾ കേൾക്കാതെ പണം നൽകാൻ വിസമ്മതിച്ചു.
   Published by:Jayesh Krishnan
   First published:
   )}