• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'പാവങ്ങൾക്ക് 15000 രൂപ ആട്ടയിൽ ഒളിപ്പിച്ചു നൽകിയ അമീർഖാൻ'

'പാവങ്ങൾക്ക് 15000 രൂപ ആട്ടയിൽ ഒളിപ്പിച്ചു നൽകിയ അമീർഖാൻ'

Fact Check about Aamir khan Aid | രാത്രിയില്‍ ഒരു കിലോ ആട്ടയ്ക്കായി ആര് ക്യൂ നിൽക്കും? അത്രയും പാവപ്പെട്ടവരല്ലേ പോകൂ. അങ്ങനെയുള്ളവര്‍ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളിൽ 15000 രൂപ

aamir khan

aamir khan

  • Last Updated :
  • Share this:
    ബോളിവുഡ് സൂപ്പർതാരം ആമിർഖാൻ വിതരണം ചെയ്ത ആട്ടയിൽ 15000 രൂപ ഉണ്ടായിരുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇത് തെറ്റായ വിവരമാണെന്ന് പിന്നീട് വ്യക്തമായി. ഒരു ടിക് ടോക് വീഡിയോയാണ് ഇത്തരമൊരു പ്രചാരണത്തിന് ഇടയാക്കിയതെന്നാണ് വിവരം.

    സംഭവം ഇങ്ങനെ...

    പാവപ്പെട്ടവർക്ക് ആമിർഖാന്‍റെ വക ഒരു കിലോ ആട്ട. വെറും ഒരു കിലോ ആട്ട വാങ്ങാൻ ആര് പോകും- കേട്ടവർ പുച്ഛിച്ചു. എന്നാൽ ഒട്ടും വകയില്ലാത്ത വെറും പാവപ്പെട്ടവർ ആട്ട വാങ്ങി. വീട്ടിലെത്തി പാക്കറ്റ് തുറന്നപ്പോൾ ശരിക്കും ഞെട്ടി. പായ്ക്കറ്റിനുള്ളിൽ 15000 രൂപ. ഏറ്റവും അർഹതപ്പെട്ടവർക്ക് സഹായമെത്തിക്കാൻ ആമിർഖാൻ കണ്ടെത്തിയ വഴിയായിരുന്നു ആട്ട വിതരണമെന്ന് ആരാധകർ പ്രചരിപ്പിച്ചു. സോഷ്യൽമീഡിയയിൽ ഈ സംഭവം വളരെ വേഗം വൈറലാകുകയും ചെയ്തു.



    എന്നാൽ സത്യമോ?

    ആമിർഖാൻ വിതരണം ചെയ്ത ആട്ടയിലെ 15000 രൂപയെക്കുറിച്ച് വിശദമാക്കി രംഗത്തെത്തിയത് പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ബൂം ലൈവ് ആയിരുന്നു. സമാൻ എന്ന യുവാവിന്‍റെ ടിക് ടോക് വീഡിയോയിൽനിന്നാണ് ഇത്തരമൊരു പ്രചാരണമുണ്ടായത്. ഗോതമ്പ് പൊടിയിൽനിന്ന് പണമെടുത്തുകൊണ്ടായിരുന്നു സമാന്‍റെ വീഡിയോ. വൈറലായ ഈ വീഡിയോയിൽ സമാൻ പറയുന്നത് ഇങ്ങനെ,
    BEST PERFORMING STORIES:ബോറടി മാറ്റാന്‍ ലോക്ക് ഡൗൺ ലംഘിച്ച് ചീട്ടുകളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒറ്റയടിക്ക് കൊറോണ പകര്‍ന്നത് 24 പേര്‍ക്ക്[NEWS]അക്ഷയ ത്രിതീയ 2020: മനംമയക്കുന്ന ഓഫറുകളുമായി ജുവലറികൾ; ഓൺലൈൻ സ്വർണ്ണവിൽപ്പന ലക്ഷ്യം കാണുമോ? [NEWS]ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ [NEWS]
    'ഒരാള്‍ രാത്രിയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം ഒരുമിച്ച് കഴിയുന്ന ഒരു ചേരി പ്രദേശത്ത് ട്രക്കില്‍ ആട്ടയുമായെത്തി. ഒരാള്‍ക്ക് ഒരു കിലോ ആട്ട വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചു. രാത്രിയില്‍ ഒരു കിലോ ആട്ടയ്ക്കായി ആര് ക്യൂ നിൽക്കും? അത്രയും പാവപ്പെട്ടവരല്ലേ പോകൂ. അങ്ങനെയുള്ളവര്‍ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളിൽ 15000 രൂപ കണ്ടു. അത്തരത്തില്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് ഉചിതമായ സഹായം എത്തിച്ചു. പ്രശസ്തിയാഗ്രഹിക്കാതെ ചെയ്ത ഈ പ്രവർത്തിയിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു'- സമാൻ പറഞ്ഞു.

    മറ്റാരെയോകുറിച്ചായിരുന്നു സമാന്‍റെ ഈ വാക്കുകൾ. എന്നാൽ ആമിർഖാനാണ് ആട്ടയ്ക്കുള്ളിൽ 15000 ഒളിപ്പിച്ച് വിതരണം ചെയ്തതെന്ന പ്രചാരണമാണ് ഈ വീഡിയോ കാണിച്ചുകൊണ്ട് വ്യാപകമായത്. ഇതാണ് ഇക്കാര്യത്തിൽ നടന്നത്.
    First published: