• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കുട്ടനാടിന്റെ സൗന്ദര്യത്തിൽ മതിമറന്ന് ഡച്ച് രാജാവും റാണിയും

The Royal family of Netherlands spellbound by the scenic beauty of Kuttanad | നെതർലാൻഡസ് രാജാവ് വില്യം അലക്സാണ്ടറും ഭാര്യ മാക്സിമയും ഒന്നര മണിക്കൂറിലേറെയാണ് വേമ്പനാട്ട് കായലിൽ ചെലവഴിച്ചത്

news18-malayalam
Updated: October 18, 2019, 5:36 PM IST
കുട്ടനാടിന്റെ സൗന്ദര്യത്തിൽ മതിമറന്ന് ഡച്ച് രാജാവും റാണിയും
ഡച്ച് രാജാവും റാണിയും
  • Share this:
ആലപ്പുഴയുടെ സൗന്ദര്യം നുകർന്ന് ഡച്ച് രാജാവും റാണിയും. നെതർലാൻഡസ് രാജാവ് വില്യം അലക്സാണ്ടറും ഭാര്യ മാക്സിമയും ഒന്നര മണിക്കൂറിലേറെയാണ് വേമ്പനാട്ട് കായലിൽ ചെലവഴിച്ചത്. കുട്ടനാടുപോലെ സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന പ്രദേശമാണ് നെതർലൻഡും.

പണ്ട് ഡച്ച് അധിനിവേശമെങ്കിൽ ഇപ്പോൾ സൗഹാർദ്ദത്തിന്റെ ഊഷ്മളതയാണിവിടെ. വിരുന്ന് വന്നവരെ ഹൃദ്യമായി സത്കരിച്ച് കിഴക്കിന്റെ വെനീസ് ആഥിത്യമരുളുന്നു. വില്യം അലക്സാണ്ടറെയും പത്നി മാക്സിമയെയും എതിരേറ്റത് അമ്പലപ്പുഴ വേലകളിയുടെ അകമ്പടിയോടെയാണ്. വഞ്ചിപ്പാട്ടുമായി കുട്ടികളും ഒപ്പം കൂടി.

ഹൗസ് ബോട്ട് യാത്രക്കിടെ ചെമ്മീനും കരിമീനുമുൾപ്പെടെ കുട്ടനാടൻ വിഭവങ്ങൾ. അതിഥികൾ ഒന്നര മണിക്കൂറോളം കുട്ടനാട് കൺകുളിർക്കെ കണ്ടു. യാത്രക്കിടെ ജില്ലാ കളക്ടറുമായി ഹ്രസ്വ ഔദ്യോഗിക ചർച്ച. കാലവർഷത്തിൽ മട വീണ കുട്ടനാട്ടിലെ മുല്ലയ്ക്കൽ പ്രദേശം സന്ദർശകർ നേരിൽക്കണ്ടു. വെള്ളപ്പൊക്ക ഭീഷണി നിരന്തരം നേരിടുന്ന രാജ്യമാണ് നെതർലാൻഡ്.

കേരളത്തിന്റെയത്ര വലിപ്പമുള്ള രാജ്യം 2000ത്തിലധികം തടയണകൾ നിർമ്മിച്ചാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ഡച്ച് സങ്കേതിക വിദ്യ ഉൾപ്പെടുന്ന പാർപ്പിട പദ്ധതിയിലടക്കം സഹായം വാഗ്ദാനം ചെയ്താണ് ഡച്ച് രാജകുടുംബാംഗങ്ങൾ കൊച്ചിക്ക് മടങ്ങിയത്.

First published: October 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...