മലപ്പുറത്തെ കോഴിമുട്ട പച്ചക്കരുവായത് എങ്ങനെ? ഒടുവിൽ രഹസ്യം പുറത്ത്

Green Egg in Malappuram | ശിഹാബുദ്ദീന്‍റെ വീട് സന്ദർശിച്ച ഗവേഷകസംഘം വീടും പരിസരവും വിശദമായി പരിശോധിച്ചു. കോഴികളെ പ്രത്യേക കൂട്ടിൽ പാർപ്പിക്കാനും നിർദേശം നൽകി

News18 Malayalam | news18-malayalam
Updated: May 25, 2020, 7:50 AM IST
മലപ്പുറത്തെ കോഴിമുട്ട പച്ചക്കരുവായത് എങ്ങനെ? ഒടുവിൽ രഹസ്യം പുറത്ത്
green egg
  • Share this:
മലപ്പുറം: കോഴിമുട്ടയുടെ പച്ചക്കരു സോഷ്യൽമീഡിയയിൽ വൈറലായത് രണ്ടാഴ്ച മുന്നെയായിരുന്നു. കണ്ടവരിൽ അത്ഭുതം സൃഷ്ടിച്ച വാർത്തയായിരുന്നു ഇത്. ഒതുക്കുങ്ങൽ അമ്പലവൻ കുളപ്പുരയ്ക്കൽ ശിഹാബുദ്ദീന്‍റെ കോഴിയാണ് പച്ചക്കരുവള്ള മുട്ട ഇട്ടത്. കോഴിമുട്ടയുടെ മഞ്ഞക്കരു പച്ചയായത് എങ്ങനെ? സോഷ്യൽമീഡിയയിൽ മലയാളി വലിയതോതിൽ ചർച്ച ചെയ്ത കാര്യമായിരുന്നു ഇത്. ഇപ്പോഴിതാ ഇതിന് പിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ് വെറ്ററിനറി സർവകലാശാലയിലെ ഗവേഷകർ. കോഴിക്കുനൽകുന്ന ഭക്ഷണത്തിലെ ഏതോ പദാർഥമാണ് നിറംമാറ്റത്തിന് കാരണമെന്നാണ് ഗവേഷകസംഘം ആദ്യം തന്നെ വ്യക്തമാക്കിയത്. പിന്നീട് കൂടുതൽ പഠനത്തിലൂടെ നിറംമാറ്റത്തിനുള്ള യഥാർഥ കാരണവും അവർ കണ്ടെത്തി.

ശിഹാബുദ്ദീന്‍റെ വീട് സന്ദർശിച്ച ഗവേഷകസംഘം വീടും പരിസരവും വിശദമായി പരിശോധിച്ചു. കോഴികളെ പ്രത്യേക കൂട്ടിൽ പാർപ്പിക്കാനും നിർദേശം നൽകി. കൂടാതെ ചോളവും സോയാബീനും കലർന്ന സമീകൃത തീറ്റ കോഴികൾക്കു നൽകാനായി പഠനസംഘം ശിഹാബുദ്ദീനെ എൽപ്പിച്ചു. രണ്ടു കോഴിമുട്ടകളുമായാണ് സംഘം മടങ്ങിയത്. സർവകലാശാലയിലെ ലാബിൽ ഈ കോഴിമുട്ടകൾ വിശദമായി പരിശോധിച്ചു.

എന്നാൽ ഒരാഴ്ചയ്ക്കുശേഷവും കോഴിമുട്ട കരുവിന്‍റെ നിറം പച്ചയായി തന്നെ തുടർന്നു. ഇതേത്തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ഒരാഴ്ച മുമ്പ് രണ്ടു കോഴികളെ സർവകലാശാലയിലെ പഠനസംഘം ശിഹാബുദ്ദീനിൽനിന്ന് ഏറ്റെടുത്തു. ഇതിനിടെ കഴിഞ്ഞ ദിവസം വീട്ടിലുണ്ടായിരുന്ന കോഴി ഇട്ട മുട്ടയുടെ കരുവിന് മഞ്ഞനിറമായി. സർവകലാശാല അധികൃതർ നൽകിയ ഭക്ഷണം തുടർച്ചയായി രണ്ടാഴ്ച കഴിച്ചപ്പോഴാണ് നിറംമാറ്റമുണ്ടായത്.
TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു; ഭർത്താവും രണ്ടു കൂട്ടാളികളും പിടിയിൽ [NEWS]ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]
കോഴി തീറ്റയിൽ മാറ്റം വരുത്തിയും കോഴുപ്പിൽ ലയിക്കുന്ന കൃത്രിമ നിറങ്ങൾ നൽകിയും നിറംമാറ്റം വരുത്താൻ സാധിക്കുമെന്നാണ് സർവകലാശാലയിലെ പഠനസംഘം പറയുന്നത്. ഇതേക്കുറിച്ച് വിശദമായി പഠിക്കാൻ ശിഹാബുദ്ദീൻ കഴിഞ്ഞ നാളുകളിയായി കൊടുത്തിരുന്ന കോഴി തീറ്റകളുടെ സാംപിളുകൾ പഠനസംഘം ശേഖരിച്ചിട്ടുണ്ട്. ഡോ. എസ് ഹരികൃഷ്ണൻ, ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കര ലിംഗം എന്നിവരാണ് പഠനസംഘത്തിൽ ഉണ്ടായിരുന്നത്.
First published: May 25, 2020, 7:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading