• HOME
 • »
 • NEWS
 • »
 • buzz
 • »
 • Queen Elizabeth II | എലിസബത്ത് രാജ്ഞി ഒരു ഗെയിമർ ആയിരുന്നോ? രാജ്ഞിയുടെ സ്വര്‍ണ്ണ ഗെയിം കണ്‍സോളിനെക്കുറിച്ച് അറിയാം

Queen Elizabeth II | എലിസബത്ത് രാജ്ഞി ഒരു ഗെയിമർ ആയിരുന്നോ? രാജ്ഞിയുടെ സ്വര്‍ണ്ണ ഗെയിം കണ്‍സോളിനെക്കുറിച്ച് അറിയാം

ഒരിക്കള്‍ സാന്‍ഡ്രിംഗ്ഹാം ഹൗസില്‍ വെച്ച് ഉച്ചഭക്ഷണത്തിന് ശേഷം വില്യം രാജകുമാരന്‍ ഗെയിം കളിക്കുന്നത് കണ്ടപ്പോഴാണ് എലിസബത്ത് രാജ്ഞിക്ക് ഇതിനോട് പ്രിയം തോന്നിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

 • Last Updated :
 • Share this:
  അന്തരിച്ച എലിസബത്ത് രാജ്ഞിയ്ക്ക് (Queen Elizabeth II) കോര്‍ഗി (cor-gsi) ഇനത്തില്‍പ്പെട്ട നായകളോടുള്ള പ്രിയം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുപോലെ തന്നെ രാജ്ഞിയുടെ ഇഷ്ടവിനോദമായിരുന്നു ഗെയിമിങ്. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ അവരുടെ വിലപിടിപ്പുള്ള നിരവധി സ്വത്തുക്കളെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ രാജകുടുംബത്തിന്റെ വിലമതിക്കാനാകാത്ത നിരവധി വസ്തുക്കളില്‍ ഒന്നാണ് 24 കാരറ്റ് സ്വര്‍ണ്ണത്തിലുള്ള രാജ്ഞിയുടെ നിറ്റെന്‍ഡോ വി ( Nintendo Wii) ഗെയിം കൺസോൺ.

  അന്തരിച്ച രാജ്ഞി അവരുടെ ചെറുമകന്‍ വില്യം രാജകുമാരനോടൊപ്പം നിറ്റെന്‍ഡോ വീ ഉപയോഗിച്ച് ഗെയിം കളിക്കാറുണ്ടായിരുന്നുവെന്നാണ് മിറര്‍ യുകെ റിപ്പോര്‍ട്ട്. ഒരിക്കള്‍ സാന്‍ഡ്രിംഗ്ഹാം ഹൗസില്‍ വെച്ച് ഉച്ചഭക്ഷണത്തിന് ശേഷം വില്യം രാജകുമാരന്‍ ഗെയിം കളിക്കുന്നത് കണ്ടപ്പോഴാണ് എലിസബത്ത് രാജ്ഞിക്ക് ഇതിനോട് പ്രിയം തോന്നിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

  രാജ്ഞിക്ക് ഗെയിം വളരെ രസകരമായി തോന്നുകയും തന്നെക്കൂടി ഗെയിം കളിക്കാന്‍ ഒപ്പം ചേര്‍ക്കണമെന്ന് ചെറുമകനോട് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്ഞിക്ക് ഗെയിം വളരെ രസകരമായ ഒന്നായാണ് തോന്നിയിരുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

  Also read: Kotthu review | ചോരവീണ മണ്ണിൽ നിന്നുയർന്നു വന്നതെന്ത്? കൊത്തിലെ രാഷ്ട്രീയം

  അതേസമയം, ഗെയിംസിന്റെ പ്രൊമോഷന്റെ ഭാഗമായി ടിഎച്ച്ക്യൂ എന്ന കമ്പനിയാണ് സ്വര്‍ണ്ണ ഗെയിമിംഗ് കണ്‍സോള്‍ രാജ്ഞിക്ക് സമ്മാനിച്ചത്. മുത്തശ്ശിമാര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ എല്ലാ കുടുംബാംഗങ്ങളെയും ഗെയിമിങിൽ ഒന്നിപ്പിക്കുക എന്ന തങ്ങളുടെ കാമ്പയിനിന്റെ ഭാഗമായാണ് ഇത് രാജ്ഞിയ്ക്ക് സമ്മാനിച്ചതെന്ന് കണ്‍സോളിന്റെ പ്രൊഡക്റ്റ് മാനേജര്‍ ഡാനിയേല്‍ റോബിന്‍സണ്‍ സിബിഎസ് ന്യൂസിനോട് പറഞ്ഞിരുന്നു.

  എന്നാല്‍ സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് രാജ്ഞി ആവശ്യപ്പെട്ടിട്ടില്ലാത്ത സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഗെയിമിംഗ് കണ്‍സോള്‍ 300,000 ഡോളറിന് ഇബേക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് 2017-ല്‍ ഐടി അഡ്മിനിസ്‌ട്രേറ്റര്‍ ഡോണി ഫില്ലറപ്പ് ഗോള്‍ഡന്‍ ഗെയിമിംഗ് കണ്‍സോള്‍ വാങ്ങിയതായി ഇബേ അറിയിച്ചിരുന്നു. എന്നാല്‍ എത്ര രൂപക്കാണ് ഇത് വാങ്ങിയതെന്ന് ഇബേ വ്യക്തമാക്കിയില്ല.

  എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ മകനായ ചാള്‍സ് രാജാവിന് സിംഹാസനം മാത്രമല്ല വന്നുചേരുന്നത്. നികുതി അടയ്ക്കാതെ തന്നെ രാജ്ഞിയുടെ സ്വകാര്യ സ്വത്തുകളും ചാള്‍സ് രാജകുമാരന് സ്വന്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി ബ്രിട്ടീഷ് രാജാക്കന്മാര്‍ അവരുടെ സ്വകാര്യ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താറില്ല. എന്നാല്‍ രാജ്ഞിയുടെ സ്വത്തുക്കളുടെ മൂല്യം ഏകദേശം 370 മില്യണ്‍ പൗണ്ട് (426 മില്യണ്‍ ഡോളര്‍) വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ 5 മില്യണ്‍ വര്‍ദ്ധനയാണുള്ളത്.

  എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ സ്വത്തിന്റെ ഭൂരിഭാഗവും ചാള്‍സ് രാജാവിന് കൈമാറും. യഥാര്‍ത്ഥ രാജകീയ സമ്പത്ത് കൂടാതെ ക്രൗണ്‍ എസ്റ്റേറ്റ് ഭൂമികളും പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും ശേഖരങ്ങളും ഔദ്യോഗിക വസതികളും രാജകീയ ശേഖരണങ്ങളുമടക്കം സ്വത്തുക്കളുടെ കൂമ്പാരമാണ് എലിസബത്ത് രാജ്ഞിയുടെ കൈവശമുള്ളത്. ഇത് ചാള്‍സ് രാജകുമാരന് മാത്രമേ കൈമാറൂ.

  അതുപോലെ, കുറഞ്ഞത് 3 ബില്യണ്‍ പൗണ്ട് മൂല്യമുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്ന ദി ക്രൗണ്‍ ആഭരണങ്ങള്‍ രാജ്ഞിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. ഇതും അവരുടെ പിന്‍ഗാമി എന്ന നിലയില്‍ ചാള്‍സ് രാജാവിന് കൈമാറും.
  Published by:user_57
  First published: