നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വനാന്തരങ്ങളില്‍ കടുവകള്‍ക്കും പുള്ളിപ്പുലികള്‍ക്കുമായി ക്ഷേത്രങ്ങൾ എന്തുകൊണ്ട്?

  വനാന്തരങ്ങളില്‍ കടുവകള്‍ക്കും പുള്ളിപ്പുലികള്‍ക്കുമായി ക്ഷേത്രങ്ങൾ എന്തുകൊണ്ട്?

  വനങ്ങളില്‍ സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങളിലും ക്ഷേത്രങ്ങളിലും, വനാന്തരങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ ആരാധിച്ചിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കടുവകളുടെ ബിംബങ്ങള്‍ കാണാം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഹിന്ദു പുരാണങ്ങളില്‍ മൃഗങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. പല മൃഗങ്ങളെയും ദേവതാ സങ്കല്‍പ്പത്തില്‍ ആരാധിക്കുന്നുമുണ്ട്. ലങ്കാധിപനില്‍ നിന്ന് സീതാദേവിയെ തിരികെ എത്തിക്കാന്‍ ശ്രീരാമ ഭഗവാനു വേണ്ടി, വാനരപ്പടയെ നയിച്ച ആഞ്ജനേയ സ്വാമി മുതല്‍, തന്റെ ബുദ്ധിയുടെ പേരില്‍ പ്രകീര്‍ത്തിക്കപ്പെട്ട ആനയുടെ തലയുള്ള ഗണേശപ്രഭു വരെ അവരില്‍ ഉള്‍ക്കൊള്ളുന്നു. അങ്ങനെ ഹിന്ദുമതം വന്യമൃഗങ്ങളെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

   ഇക്കാലത്തു പോലും പല മൃഗങ്ങളും, തങ്ങളുടെ പേരില്‍ നിലനില്‍ക്കുന്ന ഐതിഹ്യങ്ങളുടെ പേരില്‍ മനുഷ്യരാല്‍ ബഹുമാനിക്കപ്പെടുന്നു. അത്തരത്തില്‍ പൂജനീയസ്ഥാനം വഹിക്കുന്ന ഒരു വന്യമൃഗമാണ് കടുവ. രാജ്യത്തൊട്ടാകെയുള്ള ഗോത്ര സമൂഹങ്ങളില്‍ ഒരു പ്രത്യേക സ്ഥാനമാണ് കടുവകള്‍ക്കുള്ളത്. വനങ്ങളില്‍ സ്ഥിതി ചെയ്യുന്ന ആരാധനാലയങ്ങളിലും ക്ഷേത്രങ്ങളിലും, വനാന്തരങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ ആരാധിച്ചിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കടുവകളുടെ ബിംബങ്ങള്‍ കാണാം. ഇവര്‍ക്ക് ഈ വലിയ പൂച്ചകളുമായി ഒരു പ്രത്യേകതരം ബന്ധമായിരുന്നു ഉണ്ടായിരുന്നത്.

   ഗോണ്ട്, വാർലി, കോലി തുടങ്ങി മധ്യേന്ത്യയിലെയും പടിഞ്ഞാറന്‍ ഇന്ത്യയിലെയും സ്വദേശി സമൂഹങ്ങള്‍ കടുവകളെയും പുള്ളിപ്പുലികളെയും ആരാധിച്ചിരുന്നു. ഈ വലിയ കാട്ടു പൂച്ചകള്‍ക്ക് സമര്‍പ്പിച്ച് കൊണ്ട്, മഹാരാഷ്ട്രയിലെ സഞ്ജയ് ഗാന്ധി ദേശീയോദ്യാനം, തുഗരേശ്വര്‍ വന്യജീവി സങ്കേതം, തുടങ്ങിയ സ്ഥലങ്ങളിലെ വാര്‍ലി, മഹാദെയോ തുടങ്ങിയ സമുദായങ്ങളാണ് ഇവിടങ്ങളിലെ കടുവാ ആരാധകര്‍.

   ‘Monsters of Gods? Narartives of Large Cat Worship in Western India’ എന്ന തലക്കെട്ടില്‍ പ്രകൃതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര സംഘടനയുടെ (ഐയുസിഎന്‍) ന്യൂസ്ലെറ്ററില്‍ ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. അതിൻപ്രകാരം, കടുവയെയോ പുള്ളിപ്പുലിയെയോ പ്രതിനിധീകരിക്കുന്ന ‘വഘോബ’ വിശ്വാസം പടിഞ്ഞാറന്‍ ഇന്ത്യയൊട്ടാകെ ഭൂമിശാസ്ത്രപരമായി പരന്നു കിടക്കകുകയാണ്.   സമുദായത്തിന്റെ നേതാവെന്നും വലിയ പൂച്ച എന്ന വാക്കും ചേര്‍ന്നുണ്ടായ മറാത്തി പദമാണ് ‘വഘോബ.’ മഹാരാഷ്ട്ര മുതല്‍ ഗോവ വരെ മണ്ണിലും, മരത്തിലും, ചെളിയിലും, നിര്‍മ്മിച്ച 33ഓളം ആരാധനാലയങ്ങള്‍ ഉണ്ടെന്നാണ് പഠനം നല്‍കുന്ന വിവരം.

   വഘോബയെ ‘ജംഗ്ലച രഘണ്ടാര്‍’ ആയാണ് കണക്കാക്കുന്നത് എന്ന് പഠനം പറയുന്നു. ഇതിനര്‍ത്ഥം, ‘കാടിന്റെ സംരക്ഷകന്‍’ എന്നാണ്, ഭയത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് ഇവയെ ആരാധിക്കുന്നത്. ഗോത്ര സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം വനങ്ങളാണ് അവരുടെ പ്രധാന ആശ്രയ സ്ഥാനം. കാരണം വനത്തില്‍ നിന്നാണ് ആവര്‍ക്കാവശ്യമായ ഭക്ഷണവും കത്തിക്കാനുള്ള വിറകുകളും ലഭിക്കുന്നത്. കാട്ടിലെ ഏറ്റവും അപകടകാരിയായ ഹിംസ്ര ജീവി എന്ന നിലയില്‍, ഗോത്ര വിഭാഗത്തിലുള്ളവര്‍ വനമെന്ന സാമ്രാജ്യത്തിന്റെ നേതാക്കന്മാരായി വാഘ് അഥവാ കടുവയെയും പുള്ളിപ്പുലിയെയുമാണ് കരുതിപ്പോന്നത്.

   അപ്രകാരം ചിന്തിക്കുമ്പോള്‍, മനുഷ്യരെ ആക്രമിക്കാതിരിക്കാനും, തങ്ങളുടെ ഗോത്ര ഗ്രാമങ്ങളില്‍ നിന്ന് അകന്നു നിക്കുന്നതിനുമായി ഈ ജീവികളെ അവര്‍ ബലി വഴിപാടുകളോടുകൂടി ആരാധിച്ചത് തീര്‍ത്തു സ്വാഭാവികമായ കാര്യമായി കണക്കാക്കാം.

   വന്യജീവി ജീവശാസ്ത്രജ്ഞയായ വിദ്യ അത്രേയ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞതിങ്ങനെയാണ്, “നാം വായിച്ചു കൊണ്ടിരിക്കുന്ന ഭയം എന്ന വശം മാത്രമല്ല ഈ ആരാധനാലയങ്ങളെ നയിക്കുന്നത്. ഭയത്തെക്കാള്‍ കൂടുതല്‍ ഈ വലിയ കാട്ടുപൂച്ചകളോടുള്ള ബഹുമാനമാണ് അവരെ നയിച്ചത്. അതിനര്‍ത്ഥം അവര്‍ക്ക് ഭയം മാത്രമായിരുന്നില്ല (ആരാധകര്‍ക്ക്) ഉണ്ടായിരുന്നത്, മറിച്ച്, സംഘര്‍ഷം കുറയ്ക്കുന്നതിനായി ഈ മൃഗങ്ങളെ എങ്ങനെ കൊണ്ട് പോകണമെന്ന് ഇവര്‍ക്ക് നല്ല ഗ്രാഹ്യം ഉണ്ടായിരുന്നു എന്നും അനുമാനിക്കാം.”

   വാര്‍ലി സമൂഹം ഈ ജീവികളെ വഘോബ എന്ന് വിളിച്ചപ്പോള്‍, ഗോണ്ട് സമൂഹം ഇവയെ ബാഘ്‌ദേവ് എന്ന് അഭിസംബോധന ചെയ്തു. ഈ വലിയ പൂച്ചകള്‍ക്കായി സമര്‍പ്പിച്ചിരുന്ന ആരാധനാലയങ്ങളിലെ ബിംബങ്ങള്‍ പലപ്പോഴും ഒരു കല്‍പ്രതിമയോ, തേക്കില്‍ നിര്‍മ്മിച്ച, മൃഗങ്ങളുടെ ചിത്രം ആലേഖനം ചെയ്തതോ, കൊത്തിയതോ ആയ മരപ്പലകയോ ആയിരിക്കും. അതേസമയം, ഈ മൃഗങ്ങളുടെ വിഗ്രഹങ്ങള്‍ ഇടതൂര്‍ന്ന പച്ച മരങ്ങളുടെ കീഴില്‍ സ്ഥാപിക്കുന്നതും പതിവാണ്.
   Published by:user_57
   First published:
   )}