News18 MalayalamNews18 Malayalam
|
news18
Updated: October 23, 2020, 3:46 PM IST
പ്രതീകാത്മക ചിത്രം
- News18
- Last Updated:
October 23, 2020, 3:46 PM IST
എറണാകുളം: നീതി നിഷേധിക്കപ്പെട്ടവരുടെ അഭയകേന്ദ്രമാണ് കോടതി. പരാതികൾ ബോധിപ്പിക്കാനും പരിഹാരം കാണാനും ദിവസവും നിരവധി ആളുകളാണ്
കോടതിയിൽ എത്താറുള്ളത്. എന്നാൽ, ഇന്ന് പുലർച്ചെ പതിവില്ലാതെ ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട് കോടതി നമ്പർ രണ്ടിൽ എത്തിയത് ഒരു പാമ്പ് ആയിരുന്നു. വെറുംപാമ്പല്ല, നല്ല ഒന്നാന്തരം ഒരു അണലി. ഒന്നരയടി നീളമുള്ള അണലി കോടതി ചേരുന്നതിനു മുമ്പേയാണ് കോടതിവളപ്പിൽ എത്തിയത്.
രാവിലെ എട്ടരയോടെ കോടതി ഹാൾ അടിച്ചുവാരി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് പാമ്പിനെ കണ്ടത്. പരാതി ബോധിപ്പിക്കാൻ എത്തിയതാണോ അതോ രാവിലെ സവാരിക്കിറങ്ങിയതാണോ എന്നൊന്നും ജീവനക്കാരി പാമ്പിനോട് ചോദിച്ചില്ല. അതിന് സമയം കിട്ടിയില്ല എന്നതാണ് സത്യം. അതിനു മുമ്പേ ഞെട്ടി വിറച്ചു പോയ അവർ പുറത്തേക്കോടി.
You may also like:മക്ഡൊണാൾഡ്സിൽ ഓർഡർ ചെയ്തത് ഒരു ബർഗർ; ബില്ല് കണ്ടവർ ആദ്യം അന്തംവിട്ടു; പിന്നെ നിർത്താതെ ചിരിച്ചു [NEWS]പോരാട്ടത്തിൽ മുന്നേറി ഇന്ത്യ ; രണ്ടുമാസത്തിനു ശേഷം ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തില് താഴെയായി
[NEWS] കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: രണ്ടുപേർ പിടിയിൽ [NEWS]
കോടതിഹാളിന്റെ വാതിലിനു മുന്നിലൂടെ ആയിരുന്നു പാമ്പ് ഇഴഞ്ഞു നീങ്ങിയത്. ഏതായാലും പാമ്പിനെ കണ്ട് പുറത്തേക്കോടിയ ജീവനക്കാരി വരാന്തയിലെത്തി. അവിടെ നിന്ന് സമീപത്തുള്ള ആളുകളെ വിളിച്ചു കൂട്ടി കാര്യം അവതരിപ്പിക്കുകയായിരുന്നു. ജീവനക്കാരി വിളിച്ചു പറഞ്ഞത് കേട്ട് അവിടെയെത്തിയ ആളുകൾ കോടതി സമ്മേളിക്കുന്നതിനു മുമ്പ് തന്നെ പാമ്പിനെ തല്ലിക്കൊന്നു.
നാലുമാസം മുമ്പ് കോടതിയുടെ പടിഞ്ഞാറുഭാഗത്ത് അപകടാവസ്ഥയിൽ നിലനിന്ന മതിൽ നാലുമാസം മുമ്പ് പൊളിച്ചു മാറ്റിയിരുന്നു. പൊളിച്ചു മാറ്റിയപ്പോൾ ലഭിച്ച കല്ലുകൾ ഒരു ഭാഗത്ത് അടുക്കി വച്ചിരിക്കുകയായിരുന്നു. കല്ലുകൾ അടുക്കിവച്ച ഭാഗത്ത് നിന്നാണ് പാമ്പ് വന്നതെന്നാണ് കരുതുന്നത്. ഏതായാലും രാവിലെ തന്നെ വില്ലൻ വേഷത്തിൽ എത്തിയ പാമ്പിനെ തല്ലിക്കൊന്നതിനാൾ ഇന്നത്തെ കോടതി നടപടികൾ തടസം കൂടാതെ നടന്നു.
ഏതായാലും നേരം വെളുത്തപ്പോൾ തന്നെ കോടതിയിലേക്ക് എത്തിയ പാമ്പിന് 'വധശിക്ഷ' വിധിച്ച കാര്യം 'തുറന്ന കോടതി'യിൽ അറിയിച്ചു. കോടതി തുടങ്ങുന്നതിനു മുമ്പ് മജിസ്ട്രേട് എസ് . ശിവദാസാണ് അണലിയെ കോടതിമുറിയുടെ പരിസരത്ത് കണ്ട കാര്യം അറിയിച്ചത്.
Published by:
Joys Joy
First published:
October 23, 2020, 3:46 PM IST