• HOME
 • »
 • NEWS
 • »
 • buzz
 • »
 • Brain Function | തല വെട്ടി മാറ്റിയാലും മനുഷ്യരിൽ ബോധം നിലനിൽക്കും; 30 സെക്കന്റ് വരെ തലച്ചോർ പ്രവർത്തിക്കുമെന്ന് പഠന റിപ്പോർട്ട്

Brain Function | തല വെട്ടി മാറ്റിയാലും മനുഷ്യരിൽ ബോധം നിലനിൽക്കും; 30 സെക്കന്റ് വരെ തലച്ചോർ പ്രവർത്തിക്കുമെന്ന് പഠന റിപ്പോർട്ട്

ശരീരത്തിൽ നിന്ന് തല പൂർണ്ണമായും വെട്ടിമാറ്റപ്പെടുക എന്ന ചിന്ത തന്നെ അതി ഭീകരമാണ്. ശിരഛേദത്തിന് ശേഷവും ആളുകളിൽ ബോധം നിൽക്കാറുണ്ട് എന്നു കൂടി കേട്ടാലോ?

News18

News18

 • Last Updated :
 • Share this:
  പഴയകാല രാജാക്കന്മാരും ചക്രവർത്തികളും തടവു പുള്ളികളെ വധിക്കുന്നത് നിങ്ങൾ സിനിമയിലും ചിത്രങ്ങളിലുമൊക്കെ കണ്ടിട്ടുണ്ടാകും. മഴു, വാൾ, കത്തി, വടിവാൾ, തുടങ്ങിയ ആയുധങ്ങൾ കൊണ്ടാണ് സാധാരണ തല വെട്ടി മാറ്റുന്ന ശിക്ഷ അവർ നടപ്പാക്കിയിരുന്നത്. ഇന്നും പല തീവ്രവാദി സംഘടനകളും ജനങ്ങളിൽ ഭയം വളർത്തുന്നതിനായി നിരപരാധികളുടെ തല വെട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

  ശരീരത്തിൽ നിന്ന് തല പൂർണ്ണമായും വെട്ടിമാറ്റപ്പെടുക എന്ന ചിന്ത തന്നെ അതി ഭീകരമാണ്. അങ്ങനെയിരിക്കുമ്പോൾ, ശിരഛേദത്തിന് ശേഷവും ആളുകളിൽ ബോധം നിൽക്കാറുണ്ട് എന്നു കൂടി കേട്ടാലോ? ഇതൊരു കെട്ടുകഥയല്ല, ശിരസ്സ് ഛേദിക്കപ്പെട്ടാലും കുറച്ചു സമയം കൂടി ശരീരത്തിൽ ജീവൻ അവശേഷിക്കാറുണ്ട്. അതിന് പിന്നിൽ ഒരു ശാസ്ത്രീയ വശമുണ്ട്. അതെന്താണന്ന് നോക്കാം.

  ഇതിനെക്കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത്, ശിരഛേദം ചെയ്തതിന് ശേഷവും തലച്ചോറിൽ 4 മുതൽ 30 സെക്കൻഡ് വരെ പ്രവർത്തനം സംഭവിക്കുന്നു എന്നാണ്. ശിരഛേദം ചെയ്യപ്പെട്ട തല അങ്ങോട്ടുമിങ്ങോട്ടും ഉരുളുക, മുഖ ഭാവങ്ങൾ മാറുക, സംസാരിക്കാൻ ശ്രമിക്കുക, തുടങ്ങിയ പ്രവർത്തനങ്ങൾ സംഭവിക്കാറുണ്ടെന്ന് ഗവേഷകർ പറയുന്നു. ഡോക്ടർമാരുടെ അഭിപ്രായത്തിൽ, മസ്തിഷ്ക കോശങ്ങൾ, ന്യൂറോണുകൾ തുടങ്ങിയവ ശിരഛേദത്തിന് ശേഷവും കുറച്ച് സമയത്തേക്ക് ജീവനോടെ തുടരുന്നു. അതിനാൽ, അത്രയും സമയത്തേക്ക് മസ്തിഷ്കവും സജീവമായി തുടരുന്നു. എന്നാൽ കുറച്ച് നിമിഷങ്ങൾക്ക് ശേഷം, കോശങ്ങൾ നശിക്കാൻ തുടങ്ങും. തുടർന്ന് തലച്ചോറിനും ജീവൻ നഷ്ടപ്പെടും. പ്രവർത്തനങ്ങൾ നിലയ്ക്കുകയും ചെയ്യുന്നു.

  ദി കൺവർസേഷൻ എന്ന വെബ്‌സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച്, 1905ൽ, ഫ്രഞ്ചുകാരനായ ഡോ. ഗബ്രിയേൽ ബ്യൂറിയക്സ് ഒരു മരിച്ച വ്യക്തിയിൽ അപൂർവ്വമായ ഒരു പരീക്ഷണം നടത്തിയിരുന്നു. ഹെൻറി ലാംഗ്വില്ലെ എന്ന തടവുകാരനുമായി അയാളുടെ ശിരഛേദത്തിന് ശേഷവും താൻ ആശയവിനിമയം നടത്തിയെന്നാണ് ബ്യൂറിയക്സ് വിശ്വസിച്ചിരുന്നത്.

  തന്റെ അനുഭവത്തെക്കുറിച്ച് ഡോക്ടർ എഴുതി, “ഞാൻ വളരെ ഉച്ചത്തിൽ ‘ലാംഗ്വില്ലെ’ എന്ന് വിളിച്ചു. അപ്പോൾ അവന്റെ കൺപോളകൾ സാവധാനം ഉയരുന്നത് ഞാൻ കണ്ടു, സാധാരണ ജീവിതത്തിൽ, ആളുകൾ അവരുടെ ചിന്തകളിൽ നിന്ന് പുറത്തുവരുമ്പോൾ എന്ന പോലെ അവന്റെ കൺപോളകൾ ഉയരുന്നത് ഞാൻ കണ്ടു.”

  Also Read-Covid Vaccination | വാക്സിനെടുത്ത യുവതി പെട്ടെന്ന് കോടീശ്വരിയായി മാറി

  ബ്യൂറിയക്സ് നടത്തിയ പഠനം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കാരണം മനുഷ്യരിൽ അത്തരത്തിലുള്ള ഗവേഷണം നടത്താൻ ശാസ്ത്രജ്ഞർക്ക് അപൂർവമായി മാത്രമേ അവസരം ലഭിക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ ശിരഛേദത്തിന് ശേഷവും മനുഷ്യരിലുണ്ട് എന്ന് പറയപ്പെടുന്ന ബോധത്തെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് ഒരു പടി കൂടി മുന്നോട്ട് പോകുന്നതിനായി ഗവേഷകർ 2011ൽ ഒരു പരീക്ഷണം നടത്തി. നെതർലാൻഡിലായിരുന്നു ഈ ഗവേഷണം നടത്തിയത്. എലികളിലായിരുന്നു ഇത്തവണ ഇവർ പരീക്ഷണം നടത്തിയത്. എലികളിൽ ശിരഛേദം നടത്തിയാണ് അവർ തങ്ങളുടെ സിദ്ധാന്തത്തിന്റെ സാധ്യത പരീക്ഷിച്ചത്. ഈ പരീക്ഷണത്തിൽ ശിരഛേദം ചെയ്തതിന് ശേഷവും അവയുടെ തലകൾ കുറച്ച് നിമിഷങ്ങളിലേക്ക് ജീവിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.

  Also Read-Viral video | പച്ചക്കറി വാങ്ങാൻ ലിസ്റ്റുമായി പോകുന്ന കുഞ്ഞ്; വീഡിയോ വൈറൽ

  പരീക്ഷണത്തിൽ, ഇലക്ട്രോഎൻസെഫലോഗ്രാഫി, ഇഇജി, തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അസാധാരണമായ മസ്തിഷ്ക തരംഗങ്ങൾ കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ശരീരത്തിൽ നിന്ന് തല വേർപെടുത്തിയതിന് ശേഷം കുറച്ച് നിമിഷങ്ങൾ കൂടി ബോധം നിലനിൽക്കുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
  Published by:Jayesh Krishnan
  First published: