നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'സാഹസിക യാത്രാപ്രേമികളേ ഇതിലേ': ടിക് ടോക്കില്‍ തരംഗമായി ചൈനയിലെ ഉയരത്തിലുള്ള പാലം

  'സാഹസിക യാത്രാപ്രേമികളേ ഇതിലേ': ടിക് ടോക്കില്‍ തരംഗമായി ചൈനയിലെ ഉയരത്തിലുള്ള പാലം

  ചൈനയിലെ അഡ്വഞ്ചർ ടൂറിസം വിപണി വളരെയേറെ ജനപ്രിയമായി കൊണ്ടിരിക്കുകയാണ്

  Image Reuters

  Image Reuters

  • Share this:
   കോവിഡ് മഹാമാരി കാലത്ത് വീടുകളിൽ അടച്ചുപൂട്ടി ഇരിക്കുമ്പോൾ നിങ്ങൾ സാഹസികയാത്രകളെ സ്വപ്നം കാണാറുണ്ടോ. ഇത്തരം സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് കാര്യങ്ങൾ സാധാരണ നിലയിലാകുവരെ നിങ്ങൾ കാത്തിരിക്കേണ്ടി വരും എന്നതാണ് വസ്തുത. നിരവധി ആളുകൾ സാഹസിക യാത്രയുടെ വിഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തികൾ യൂട്യൂബിൽ ഇത്തരം സ്ഥലങ്ങൾ മനസ്സിൽ കുറിച്ചിടുകയും ചെയ്യും.

   ചൈന സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പറുദീസയാണ്. ചൈനയിലെ അഡ്വഞ്ചർ ടൂറിസം വിപണി വളരെയേറെ ജനപ്രിയമായി കൊണ്ടിരിക്കുകയാണ്. ദിനംപ്രതി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടങ്ങളിൽ സന്ദർശനം നടത്തുന്നത്.

   Also Read-'ഞാൻ രാജിവച്ചതു കൊണ്ട് ഇന്ന് കട തുറക്കില്ല'; സഹികെട്ട ജീവനക്കാരന്‍റെ 'രാജിക്കത്ത്' വൈറൽ

   ഈയിടെ ചൈനയിൽ നിന്നുള്ള സാഹസികത നിറഞ്ഞ ഒരു വീഡിയോ സാമൂഹിക മധ്യമങ്ങളിൽ വൈയറലായിരുന്നു. കായിക അഭ്യാസികളെപ്പോലും ഭയത്തിന്റെ വേറൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്ന ഒരു സാഹസിക പ്രകടനം ആണ് ഈ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ രണ്ടു മലകൾക്കിടയിൽ വളരെ ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്ന മെറ്റൽ ബാറുകളിലൂടെ ആളുകൾ നടന്നു നീങ്ങുന്നതാണ് ആണ് കാണുന്നത്. ടിക്ക് ടോക്കിൽ പങ്കിട്ട വീഡിയോ ഒരു ദശലക്ഷം തവണ കാണപ്പെട്ടു, പിന്നീട് അത് യു ട്യൂബ്-ൽ പങ്കിട്ടു.

   സമാനമായ സ്റ്റണ്ടുകൾ പരീക്ഷിക്കാനുള്ള ആഗ്രഹം പലരും പ്രകടിപ്പിച്ചെങ്കിലും, ഇത് വളരെ അപകടകരമാണെന്ന് ചിലർ വിശ്വസിച്ചു. സാഹസികരായ ചിലർ തങ്ങളുടെ ഇഷ്ടം അറിയിക്കുകയും ചിലർ തങ്ങളുടെ ഉത്കണ്ഠകൾ പങ്കുവെക്കുകയും ചെയ്തു. ഉയരങ്ങളിൽ തൂങ്ങിക്കിടക്കുന്നത് പ്രൊഫഷണലുകൾക്കും സാഹസിക സ്‌പോർട്‌സ് പരിശീലകർക്കും പതിവായതും എളുപ്പമുള്ളതുമായ ഒരു സ്റ്റണ്ടായി തോന്നുമെങ്കിലും ഈ സാഹസികത അപകടകരമാണ്. എന്നിരുന്നാലും,ചൈനയിൽ ഇതുപോലുള്ള സാഹസിക അഭ്യാസങ്ങൾ കൂടുതൽ ജനപ്രിയമായി കൊണ്ടിരിക്കുകയാണ്.

   Also Read-ബാത്ത്റൂം ഇനി വളരെ എളുപ്പത്തിൽ വൃത്തിയാക്കാം; സൂത്രപ്പണിയുമായി ടിക് ടോക്കർ

   ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഒരു പാലം ആളുകളെ വളരെയധികം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു, അത് യഥാർത്ഥമല്ലെന്ന് അവർ കരുതുന്നു. ഇതാണ് ലൂയി ഗ്ലാസ് പാലം എന്നറിയപ്പെടുന്നത്. റൂയി ഗ്ലാസ് പാലം നിലത്തുനിന്ന് 140 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു, ഇത് വളഞ്ഞ ആകൃതിയിൽ കാണപ്പെടുന്നതിനാൽ ഇതിനെ 'ബെൻഡിംഗ്' ബ്രിഡ്ജ് എന്ന് വിളിക്കുന്നു. ഇത് നിർമ്മിച്ചതിന് പിന്നിലെ വിചിത്രമായ വാസ്തുവിദ്യ ആളുകളെ വൻതോതിൽ ആകർഷിക്കുകയാണ്. പാലത്തിനെ ആകർഷകമാക്കുന്ന പ്രധാനഘടകം പരസ്പരം ഓവർലാപ്പു ചെയ്തിരിക്കുന്ന രണ്ട് പ്രധാന ഭാഗങ്ങളാണ്.

   2017 ൽ പൂർത്തിയാക്കിയ ഈ പാലം 2020 ൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തു. കഴിഞ്ഞ ഒരു വർഷമായി ഇത് രാജ്യത്ത് വരുന്ന വിനോദ സഞ്ചാരികൾക്കിടയിലും വലിയ ടൂറിസ്റ്റ് ആകര്‍ഷണമായി ഇത് മാറികഴിഞ്ഞു. നിരവധി റിപ്പോർട്ടുകൾ പ്രകാരം, ഷെൻ‌സിയാൻ‌ജു സീനിക് ഏരിയയുടെ വെയ്‌ബോ അക്കൗണ്ട് ഇങ്ങനെ പറയുന്നു, “മൊത്തം 100 മീറ്ററോളം നീളവും 140 മീറ്ററിലധികം ഉയരവുമുള്ള ഇത് ഷെൻ‌സിയാൻ‌ജുവിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ഗോർജുകളിൽ വ്യാപിച്ചിരിക്കുന്നു.”
   Published by:Jayesh Krishnan
   First published:
   )}