അഞ്ച് സെന്റീമീറ്ററോളം വലുപ്പം വരുന്ന ഗണേശ വിഗ്രഹം വിഴുങ്ങിയ ബാലൻഅത്ഭുതകരമായി രക്ഷപെട്ടു. ബെഗളുരുവിലാണ് സംഭവം. മൂന്നു വയസ്സുള്ള കുട്ടിയാണ് ബംഗളുരുവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അവസരോചിതമായ ഇടപെടള്‍ കാരണം അത്ഭുതകരമായി ജിവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുന്നത്. ബാസവ എന്നാണ് കുട്ടിയുടെ പേര്. കുട്ടി കളിക്കുന്നതിനിടയില്‍ ഗണേശ വിഗ്രഹം അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയ്ക്ക് നെഞ്ചു വേദനയും ഉമിനീര് ഇറക്കുന്നതില്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടു. തുടര്‍ന്നാണ് കുട്ടിയെയും കൊണ്ട് ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലുള്ള മണിപ്പാല്‍ ആശുപത്രിയിലേക്ക് ബന്ധുക്കള്‍ പോയത്. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ കുട്ടിയുടെ നെഞ്ചിന്റെയും കഴുത്തിന്റെയും എക്‌സ്-റേ എടുത്തു. ഇത് ഉള്ളില്‍ ചെന്ന വിദേശ വസ്തുവിന്റെ (ഗണേശ വിഗ്രഹത്തിന്റെ) സ്ഥാനവും രൂപവും മനസ്സിലാക്കാന്‍ സഹായിച്ചു.
തുടര്‍ന്ന്, ഡോക്ടര്‍മാര്‍ വിഗ്രഹം എന്‍ഡോസ്‌കോപ്പിയുടെ സഹായം ഉപയോഗിച്ച് പുറത്തെടുക്കാന്‍ തീരുമാനിച്ചു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബാസവയെ, എന്‍ഡോസ്‌കോപ്പി നടന്നുന്ന മുറിയിലേക്ക് അനസ്‌തേഷ്യ നല്‍കിയതിന് ശേഷം എത്തിച്ചു.തുടര്‍ന്ന്, ഡോക്ടര്‍മാരുടെ ശ്രമത്തിന് ഫലമായി, കുട്ടിയുടെ ഉള്ളില്‍ ചെന്ന വിഗ്രഹം സുരക്ഷിതമായി നീക്കം ചെയ്തു.
Also Read-അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കാർ വെട്ടിച്ചു; ഇടിച്ചു കയറിയത് എബ്രഹാം ലിങ്കന്റെ വീട്ടിലേയ്ക്ക്ശേഷം, കുട്ടിയെ നിരീക്ഷണത്തിനായി മാറ്റി. മൂന്നു മണിക്കൂറുകള്‍ കഴിഞ്ഞ് കുട്ടിക്ക് ഭക്ഷണം നല്‍കി. പ്രശ്‌നങ്ങളില്ലാതെ, കുട്ടിക്ക് ഭക്ഷണം കഴിക്കാന്‍ സാധിച്ചു. മറ്റു പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം, വൈകുന്നേരത്തോടെ ബാസവയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കുട്ടിയുടെ അന്നനാളത്തില്‍ മുറിവുണ്ടാക്കാനും, നെഞ്ചിലെ അണുബാധ ഉൾപ്പെടെയുള്ള ഗുരുതരമായ അവസ്ഥകളിലേക്കും അന്നനാളത്തിന്റെ സുഷിരത്തിലെ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാനും വിഗ്രഹം കാരണമാവുമായിരുന്നു. മാത്രമല്ല, നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും, ഭക്ഷണം വിഴുങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് കുട്ടിയെ നയിക്കുകയും ചെയ്യുമായിരുന്നു, എന്ന് ശിശു രോഗ വിദഗ്ഗനും ഗാസ്‌ട്രോഎന്ററോളജിസ്റ്റുമായ ഡോ. ശ്രീകാന്ത് കെ പി ഐഎഎൻഎസിനോട് പറഞ്ഞു.
അവർ കുട്ടിയെ പീഡിയാട്രിക് എമർജൻസിയിലേക്ക് കൊണ്ടുവന്നപ്പോൾ തന്നെ ഉടനടി ചികിത്സ നൽകിയെന്ന്, ഓൾഡ് എയർപോർട്ട് റോഡിലുള്ള മണിപ്പാൽ ഹോസ്പിറ്റൽസിന്റെ ഡയറക്ടറായ ഡോ. മനീഷ് റായ് പറഞ്ഞു.
Also Read-വരണ്ട കാലാവസ്ഥയും ഉയരുന്ന താപനിലയും; ‘ക്ലൗഡ് സീഡിംഗ്’ വഴി കൃത്രിമ മഴ പെയ്യിച്ച് ദുബൈആവശ്യമായ പരിശോധന നടത്തിയതിന് ശേഷം, ഉടൻ തന്നെ കുട്ടിയെ പ്രൊസീജ്യർ മുറിയിലേക്ക് മാറ്റി. “ഞങ്ങളുടെ അനസ്തേഷ്യ സംഘവും ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഉടൻ തന്നെ ചികിത്സാ നടപടിക്രമങ്ങൾ നടത്തിയതിനാൽ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞു,” എന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
സംഭവം ശ്രദ്ധിയിൽ പെട്ടപ്പോൾ തന്നെ, സമയം പാഴാക്കാതെ അവനെ ആശുപത്രിയിലെത്തിച്ച മാതാപിതാക്കളുടെ സമയോചിതമായ നടപടിയും നിർണായകമായിരുന്നു. ഇത്തരത്തിൽ അപകടം സൃഷ്ടിക്കുന്ന വസ്തുക്കൾ, മാതാപിതാക്കൾ കുട്ടികളിൽ നിന്ന് അകറ്റി നിർത്തണം, അവരും ശ്രദ്ധാലുക്കളായിരിക്കണം, എന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.