• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

താജ്മഹല്‍ കാണാതെ ഹോക്കിംഗ് മടങ്ങിയതിന് ഒരു കാരണമുണ്ട്

news18
Updated: April 2, 2018, 9:25 PM IST
താജ്മഹല്‍ കാണാതെ ഹോക്കിംഗ് മടങ്ങിയതിന് ഒരു കാരണമുണ്ട്
news18
Updated: April 2, 2018, 9:25 PM IST
ലോണ്‍ഡ്രസ്: നമ്മുടെ രാജ്യത്തെ ചരിത്രസ്മാരകങ്ങള്‍ ഭിന്നശേഷി സൗഹൃദമായതിനു പിന്നില്‍ ലോകം കണ്ട ഈ അതുല്യപ്രതിഭയാണ്, സ്റ്റീഫന്‍ ഹോക്കിംഗ്. പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് സ്റ്റീഫന്‍ ഹോക്കിംഗ് ഇന്ത്യയില്‍ എത്തിയത്. ലോകം അറിയപ്പെടുന്ന ഭൗതികശാസ്ത്രജ്ഞന്‍ ഇന്ത്യയില്‍ എത്തിയത് ചെങ്കോട്ട, ഹുമയൂണിന്‍റെ ശവകുടീരം, ജന്തര്‍ മന്ദര്‍, ഖുത്തബ് മിനാര്‍, താജ് മഹല്‍ എന്നിവ സന്ദര്‍ശിക്കണമെന്ന ആഗ്രഹവുമായാണ്.

ഇന്ത്യ സന്ദര്‍ശിക്കണമെന്ന് അത്രയേറെ ആഗ്രഹിച്ച ഹോക്കിംഗ് നാഷണല്‍ സെന്‍റര്‍ ഫോര്‍ പ്രമോഷന്‍ ഓഫ് എംപ്ലോയ്മെന്‍റ് ഫോര്‍ ഡിസേബിള്‍ഡ് പീപ്പിള്‍ ഡയറക്ടര്‍ ആയിരുന്ന ജാവേദ് അബിദിന് ഇക്കാര്യം വ്യക്തമാക്കി കത്തയച്ചു.

കത്ത് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് കൈമാറി. രാജ്യത്തെ ചരിത്രസ്മാരകങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കു കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ചില രൂപകല്‍പനകള്‍ വരുത്തണമെന്ന് ജാവേദ് അബിദി നിര്‍ദേശിച്ചു. എന്നാല്‍ പുരാവസ്തു വകുപ്പ് ഈ നിര്‍ദേശത്തില്‍ അമ്പരന്നു പോയി.

ഉദ്യോഗസ്ഥരില്‍ ഒരാള്‍ സ്മാരകങ്ങളിലെ ഒരു കല്ലില്‍ പോലും തൊടരുതെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു. ഇന്ത്യയില്‍ എത്തിയ ഹോക്കിംഗ് താല്‍ക്കാലികമായി സൗകര്യങ്ങള്‍ ഒരുക്കിയ ഖുത്തബ് മിനാറും ജന്തര്‍ മന്ദറും കണ്ടു. എന്നാല്‍, കാണണമെന്ന് അത്രയേറെ ആഗ്രഹിച്ച താജ് മഹല്‍ കാണാതെയാണ് അദ്ദേഹം മടങ്ങിയത്. അന്ന് അദ്ദേഹത്തിന് താജ്മഹല്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഹോക്കിംഗിന്‍റെ കത്ത് കാരണമായി. രാജ്യത്തെ മിക്ക ചരിത്രസ്മാരകങ്ങളും ഭിന്നശേഷി സൗഹൃദമായതിനു പിന്നില്‍ അദ്ദേഹത്തിന്‍റെ കത്തായിരുന്നു.
First published: March 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍