നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video: ‘ചങ്ങാതി’യായ കുതിരയുടെ കൂടെ നടക്കാനിറങ്ങിയ നായ്ക്കുട്ടി

  Viral Video: ‘ചങ്ങാതി’യായ കുതിരയുടെ കൂടെ നടക്കാനിറങ്ങിയ നായ്ക്കുട്ടി

  ഒരു ചെറിയ നായ, ഒരു കയറിന്റെ തുമ്പ് കടിച്ചുപിടിച്ച് ഒരു കുതിരയുമായി നടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

  News18

  News18

  • Share this:
   സോഷ്യല്‍ മീഡിയകളില്‍ പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും വളര്‍ത്തുനായ്ക്കളുടെയും പൂച്ചകളുടെയും മനോഹരമായ വീഡിയോകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. അത്തരം വീഡിയോകള്‍ പലപ്പോഴും വളരെ വേഗത്തില്‍ വൈറലാകാറുമുണ്ട്. മൃഗങ്ങളുടെ വികൃതികള്‍, അവരുടെ സ്‌നേഹം, വിശ്വസ്തത, ഓമനത്വം ഇവയൊക്കെ കാട്ടിതരുന്ന ദൃശ്യങ്ങള്‍ ഇഷ്ടപ്പെടാത്തവരുണ്ടാക്കില്ല. അടുത്തിടെ ഒരു ചെറിയ നായ, ഒരു കയറിന്റെ തുമ്പ് കടിച്ചുപിടിച്ച് ഒരു കുതിരയുമായി നടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

   തവിട്ട് നിറമുള്ള ഒരു ചെറിയ നായ ഒരു നീണ്ട കയര്‍ കടിച്ചു പിടിച്ചിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഈ കയര്‍ അവന്റെ പിന്നില്‍ നടക്കുന്ന അവന്റെ സുഹൃത്ത് കൂടിയായ കുതിരയുടെ കഴുത്തിൽ ബന്ധിച്ചിട്ടുണ്ട്. നായ്ക്കുട്ടി കയര്‍ മുറുകെ കടിച്ചു പിടിച്ച്, കുതിരയെ അവനോടൊപ്പം നടത്തിക്കുകയും ചെയ്യുന്നുണ്ട്. മനോഹരമായ തവിട്ട് നിറമുള്ള ആ കുതിര അവന്റെ ചെറിയ സുഹൃത്തിനെ അനുസരിക്കുകയും അവന്റെ പുറകെ നടക്കുകയും ചെയ്യുന്നുണ്ട്. പശ്ചാത്തലത്തില്‍ സുന്ദരമായ പച്ച കുന്നുകളും കാണാം. കുതിരയുടെ അരികില്‍ മറ്റൊരു നായയെ കൂടി കാണുന്നുണ്ട്. 57 സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ മനസ്സ് നിറയ്ക്കുന്ന ഒന്നാണ്.

   ദി ക്യൂറേറ്റര്‍ എന്ന യൂട്യൂബ് ചാനല്‍ ആണ് വീഡിയോ പോസ്റ്റ് ചെയ്തതെങ്കിലും മറ്റ് ചാനലുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇത് കാണാന്‍ സാധിക്കുന്നുണ്ട്. ദി ക്യൂറേറ്റര്‍ എന്ന യുട്യൂബ് ചാനല്‍ ഓഗസ്റ്റ് 21ന് പങ്കുവച്ച വീഡിയോയില്‍ കുറിച്ചിരിക്കുന്നത്, 'ഈ നായ്ക്കുട്ടി ഒരു കുതിരയെ മനോഹരമായ ഒരു പാതയിലൂടെ നടത്തിക്കുകയാണ്. കുതിരയുമായി ബന്ധിച്ച കയര്‍ കടിച്ചു പിടിച്ച്, മുന്‍പില്‍ നിന്ന് കുതിരയെ മുന്നോട്ട് നയിക്കുന്നത് നായ്ക്കുട്ടിയാണ്. സന്തോഷത്തോടെ ഒരു വലിയ കുതിരയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നായ്ക്കുട്ടി' എന്നാണ്. വിദേശ രാജ്യത്തുള്ള ഏതോ ഗ്രാമത്തിലാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് തോന്നുന്നു. വീഡിയോയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.


   കുതിരയും ആ ചെറിയ നായയും തമ്മിലുള്ള ഈ ബന്ധം ആളുകളുടെ ശ്രദ്ധ നന്നായി ആകര്‍ഷിക്കുന്നുണ്ട്. 'നിങ്ങളുടെ ഇത്തരം ശ്രമങ്ങള്‍ ഇഷ്ടപ്പെടുന്നു.', 'ഇതാണ് എനിക്ക് കാണേണ്ടത്.','അരുമകളായ നായ്ക്കുട്ടിയും കുതിരയും', 'ഈ വീഡിയോ പങ്കുവച്ചതിന് നന്ദി', 'ഇതുപോലെയുള്ള വീഡിയോകള്‍ ഇനിയും പങ്കുവയ്ക്കൂ', 'മനോഹരം' എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും വീഡിയോ പോസ്റ്റിന് കീഴില്‍ വരുന്നുണ്ട്.

   കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു നായയുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ധാരാളം ആളുകള്‍ ആ വീഡിയോ കാണുകയും പ്രശംസിക്കുകയും ചെയ്തു. ഒരു നായ മൂന്ന് പൂച്ചക്കുട്ടികളെ പരിപാലിക്കുന്നതായിരുന്നു ആ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നത്. നായയും പൂച്ചക്കുട്ടികളും തമ്മിലുള്ള ഹൃദയ സ്പര്‍ശിയായ ഈ സൗഹൃദം കണ്ട് ആളുകള്‍ ആശ്ചര്യപ്പെടുകയും വീഡിയോ പങ്കുവച്ചതിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
   Published by:Jayesh Krishnan
   First published:
   )}