നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സന്തോഷം അടക്കനാകാതെ ചിരി, ഉമ്മ...; ചിരിച്ചുല്ലസിച്ച് രണ്ട് കുരുന്നുകള്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക്; വൈറലായി വിഡിയോ

  സന്തോഷം അടക്കനാകാതെ ചിരി, ഉമ്മ...; ചിരിച്ചുല്ലസിച്ച് രണ്ട് കുരുന്നുകള്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക്; വൈറലായി വിഡിയോ

  അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 390 പേരെ ഞായറാഴ്ച്ച ഇന്ത്യയിലെത്തിച്ചു. മൂന്ന് വിമാനങ്ങളിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്.

  Image ANI

  Image ANI

  • Share this:
   ന്യൂഡല്‍ഹി: താലിബാന്‍ അഫാഗന്‍ പിടിച്ചടക്കിയതോടെ നിരവധി അഫ്ഗാന്‍ പൗരന്മരാണ് മറ്റു രാജ്യങ്ങളിലേക്ക് അഭയം പ്രാപിച്ചിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളാണ് അഫ്ഗാന്‍ പൗരന്മാര്‍ക്ക് അഭയം നല്‍കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കം 168 പേരാണ് ഇന്ത്യന്‍ വ്യോമസേന കാബൂളില്‍ നിന്ന് രക്ഷിച്ച് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.

   ഇപ്പോള്‍ ചിരിച്ചുല്ലസിക്കുന്ന രണ്ട് കുരുന്നുകളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇവര്‍ക്ക് ഇനി ഇന്ത്യയാണ് വീട്. പരസ്പരം ഉമ്മവെക്കുകയും ഇവരുടെ സന്തോഷവുമാണ് വിഡിയോയല്‍.

   അഫ്ഗാനില്‍ നിന്നുള്ള രക്ഷാദൗത്യം ഇന്ത്യ ഊര്‍ജിതമാക്കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 390 പേരെ ഞായറാഴ്ച്ച ഇന്ത്യയിലെത്തിച്ചു. മൂന്ന് വിമാനങ്ങളിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി 222 പേരെ രാവിലെ എത്തിച്ചിരുന്നു. വ്യോമസേനയുടെ സി 17 വിമാനത്തില്‍ 168 പേരും ഗാസ്യാബാദ് വ്യോമതാവളത്തിലെത്തി. തിരികെ എത്തിയവരില്‍ 329 പേരും ഇന്ത്യക്കാരാണ്. രണ്ട് നേപ്പാള്‍ പൗരന്‍മാരും സംഘത്തിലുണ്ട്.   ഞായറാഴ്ച്ച രാവിലെ കാബൂളില്‍ കുടുങ്ങിയ 87 ഇന്ത്യക്കാരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ഇവരെ കാബൂളില്‍ നിന്നും തജികിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബേയില്‍ എത്തിച്ചതിന് ശേഷം അവിടെ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ അതിരാവിലെ ഡല്‍ഹിയില്‍ എത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

   Also Read-'പൗരത്വനിയമം നടപ്പാക്കേണ്ടത് ഇതു കൊണ്ടാണ്'; അഫ്ഗാന്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി

   അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സൗജന്യ പോളിയോ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

   അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തത് ഒരാഴ്ച്ച പിന്നിടുമ്പോള്‍ വിദേശികളും സ്വദേശികളുമായി ആയിരങ്ങളാണ് രാജ്യം വിടുന്നത്. കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തുന്ന പൗരന്‍മാര്‍ക്ക് അമേരിക്ക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും കനത്ത ജാഗ്രത പുലര്‍ത്തണമെന്നും യുഎസ് അറിയിച്ചു. ഇന്നലെ മാത്രം 17,000 പേരെയാണ് യുഎസ് നിയന്ത്രണത്തിലുള്ള കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അഫ്ഗാന് പുറത്ത് എത്തിച്ചത്. ഇതില്‍ 2,500ല്‍ അധികം പേര്‍ യുഎസ് പൗരന്‍മാരാണ്.
   Published by:Jayesh Krishnan
   First published: