• HOME
  • »
  • NEWS
  • »
  • buzz
  • »
  • THE WORLDS SMALLEST WAX STATUE OF BUDDHA ODISHA MAKING WORLD RECORD JS

ലോകത്തിലെ ഏറ്റവും ചെറിയ ബുദ്ധ പ്രതിമ മെഴുകിൽ; ലോകറെക്കോര്‍ഡുമായി ഒഡീഷക്കാരന്‍

മിക്ക വൈഷ്ണവ ഹിന്ദുക്കള്‍ക്കും പ്രത്യേകിച്ച് കൃഷ്ണ വിഭാഗകാര്‍ക്ക് ജഗന്നാഥന്‍ എന്നത് ഭഗവാന്‍ കൃഷ്ണന്റെയും മഹാവിഷ്ണുവിന്റെയും അമൂര്‍ത്തമായ ഭാവമാണ്.

മിക്ക വൈഷ്ണവ ഹിന്ദുക്കള്‍ക്കും പ്രത്യേകിച്ച് കൃഷ്ണ വിഭാഗകാര്‍ക്ക് ജഗന്നാഥന്‍ എന്നത് ഭഗവാന്‍ കൃഷ്ണന്റെയും മഹാവിഷ്ണുവിന്റെയും അമൂര്‍ത്തമായ ഭാവമാണ്.

മിക്ക വൈഷ്ണവ ഹിന്ദുക്കള്‍ക്കും പ്രത്യേകിച്ച് കൃഷ്ണ വിഭാഗകാര്‍ക്ക് ജഗന്നാഥന്‍ എന്നത് ഭഗവാന്‍ കൃഷ്ണന്റെയും മഹാവിഷ്ണുവിന്റെയും അമൂര്‍ത്തമായ ഭാവമാണ്.

  • Share this:
    ലോകത്തിലെ ഏറ്റവും ചെറിയ ബുദ്ധ മെഴുക് പ്രതിമ നിര്‍മ്മിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ഒഡീഷയില്‍ നിന്നുള്ള ഒരു യുവാവ്. ജജ്പൂര്‍ ജില്ലയിലെ ജജ്പൂര്‍ സദര്‍ ബ്ലോക്കിനു കീഴിലുള്ള നാഥസാഹി ഗ്രാമത്തിലെ രാകേഷ് കുമാര്‍ പത്രയാണ് തന്റെ അതുല്യമായ വൈദഗ്ധ്യത്തിലൂടെ ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുന്നത്. മെഴുകില്‍ ബുദ്ധന്റെ ഏറ്റവും ചെറിയ വിഗ്രഹം നിര്‍മ്മിച്ച രാകേഷ്, ആര്യവേപ്പിന്റെ തടിയില്‍ ജഗന്നാഥ ഭഗവാന്റെയും സഹോദരങ്ങളുടെയും ഒരു മിനിയേച്ചറും തീര്‍ത്തിരുന്നു.

    രാകേഷ് നിര്‍മ്മിച്ച ബുദ്ധ മെഴുക് പ്രതിമയ്ക്ക് 3.5 സെന്റിമീറ്റര്‍ വലിപ്പവും, വേപ്പ് മരത്തില്‍ കൊത്തിയെടുത്ത ജഗന്നാഥ വിഗ്രഹങ്ങള്‍ക്ക് 0.5 സെന്റിമീറ്റര്‍ വലിപ്പവുമാണുള്ളത്. 'ബുദ്ധന്റെ ഏറ്റവും ചെറിയ മെഴുക് പ്രതിമ' കൊത്തിയെടുത്തതിലൂടെ എക്സ്‌ക്ലൂസീവ് വേള്‍ഡ് റെക്കോര്‍ഡാണ് (മറ്റാര്‍ക്കുമില്ലാത്ത) രാകേഷ് സ്വന്തമാക്കിയിരിക്കുന്നത്. രാകേഷിന്റെ കലാസൃഷ്ടികള്‍ ശരിയായി കാണണമെങ്കില്‍ ഭൂതക്കണ്ണാടി ഉപയോഗിക്കണം.

    മെഴുകിലും തടിയിലും മിനിയേച്ചറുകള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള രാകേഷ് തന്റെ നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്, '3.5 സെന്റിമീറ്റര്‍ ബുദ്ധ മെഴുക് പ്രതിമ കൊത്തിയെടുക്കാന്‍ എനിക്ക് മൂന്ന് ദിവസമെടുത്തു. 0.5 സെന്റിമീറ്റര്‍ നീളമുള്ള ജഗന്നാഥ ഭഗവാന്റെയും സഹോദരങ്ങളുടെയും വിഗ്രഹങ്ങള്‍ ഭൂതക്കണ്ണാടി ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്റെ കലാ സൃഷ്ടിക്ക് ലോക റെക്കോര്‍ഡ് ലഭിച്ചതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. ഞാന്‍ ഒരു ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടിരുന്നു.''

    വേപ്പ് മരം, ബ്ലേഡ്, സാന്‍ഡ്പേപ്പര്‍, പശ, പെയിന്റ്, തകര്‍ന്ന മൊബൈല്‍ ഗ്ലാസ് എന്നിവ ഉപയോഗിച്ചാണ് ഈ രൂപങ്ങള്‍ രാകേഷ് തീര്‍ത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല. മരത്തില്‍ നിന്നും കളിമണ്ണില്‍ നിന്നും ഒക്കെ അദ്ദേഹം വിവിധ ദൈവങ്ങളുടെ പ്രതിമകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ശില്‍പ നിര്‍മ്മാണം, മണല്‍ കൊത്തുപണി, പെയിന്റിംഗ് എന്നിവയില്‍ അതീവ താല്‍പ്പര്യമുള്ള രാകേഷ് ഇപ്പോള്‍ ഒരു ആര്‍ട്ട് കോളേജില്‍ പഠിക്കുകയും സ്വന്തം ചെലവുകള്‍ക്കും കോളേജ് ഫീസുകള്‍ക്കും പെയിന്റിംഗ് തൊഴിലുകളും എടുക്കുന്നുണ്ട്.

    രാകേഷിന്റെ അമ്മ കൗശല്യ പത്രയും സഹോദരി കമലിനി പത്രയും അദ്ദേഹത്തിന്റെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. സുഹൃത്തായ പുപുന്‍ ദാസ് പ്രതികരിച്ചത്, രാകേഷിന്റെ നേട്ടത്തില്‍ തനിക്കും തങ്ങളുടെ ഗ്രാമത്തിനും അഭിമാനമുണ്ടെന്നാണ്.

    ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള പ്രാദേശിക ഹിന്ദു പാരമ്പര്യങ്ങള്‍ ആരാധിച്ചുപോരുന്ന ഒരു ഈശ്വര സങ്കല്പമാണ് ജഗന്നാഥ്. ജഗന്നാഥ ഭഗവാനും സഹോദരന്‍ ബലഭദ്രയും സഹോദരി ദേവി സുഭദ്രയും ചേര്‍ന്നുള്ള ത്രിമൂര്‍ത്തികളെയാണ് ഇവര്‍ ആരാധിക്കുന്നത്. ഒഡീഷയിലെ ഹിന്ദുമത വിശ്വാസികള്‍ക്ക് പരമോന്നതനായ ദൈവമായ പുരുഷോത്തമന്‍, പരബ്രഹ്മം ഒക്കെയാണ് ജഗന്നാഥന്‍.

    മിക്ക വൈഷ്ണവ ഹിന്ദുക്കള്‍ക്കും പ്രത്യേകിച്ച് കൃഷ്ണ വിഭാഗകാര്‍ക്ക് ജഗന്നാഥന്‍ എന്നത് ഭഗവാന്‍ കൃഷ്ണന്റെയും മഹാവിഷ്ണുവിന്റെയും അമൂര്‍ത്തമായ ഭാവമാണ്. ഇവരിലെ ചില വിഭാഗങ്ങള്‍ക്ക് കൃഷ്ണന്റെയോ വിഷ്ണുവിന്റെയോ അവതാരമാണ് ജഗന്നാഥന്‍.ചില ശൈവ, ശാക്ത ഹിന്ദു വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം, ജഗന്നാഥന്‍ ഭൈരവന്റെ താന്ത്രിക രൂപമാണ്. നിഗ്രഹവുമായി ബന്ധപ്പെട്ട് ശിവന്റെ ഉഗ്രമായ രൂപമാണ് ജഗന്നാഥന്‍ എന്നും ഇവരില്‍ ചില വിഭാഗം കരുതുന്നു.
    Published by:Jayashankar AV
    First published:
    )}