• HOME
 • »
 • NEWS
 • »
 • buzz
 • »
 • വിരുന്ന് സത്ക്കാരം വേണ്ട; മകൾ പിറന്ന സന്തോഷത്തിൽ മുന്നൂറോളം വീടുകളിൽ പച്ചക്കറികൾ വിതരണം ചെയ്ത് യുവാവ്

വിരുന്ന് സത്ക്കാരം വേണ്ട; മകൾ പിറന്ന സന്തോഷത്തിൽ മുന്നൂറോളം വീടുകളിൽ പച്ചക്കറികൾ വിതരണം ചെയ്ത് യുവാവ്

കൊറോണ പ്രതിസന്ധികളും ലോക്ക്ഡൗൺ ദുരിതങ്ങളും നേരിടുന്ന ഗ്രാമീണരെ സഹായിക്കുന്നതിൽ വളരെ സന്തോഷവും അഭിമാനവുമുണ്ടെന്ന് നവീൻ പറയുന്നു. ഒരു പെൺകുഞ്ഞിനെ ലഭിച്ചതിൽ വളരെ സന്തോഷവാനാണ് നവീൻ. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

പ്രതീകാത്മകചിത്രം

പ്രതീകാത്മകചിത്രം

 • Last Updated :
 • Share this:
  ഹൈദരാബാദ്: മകൾ പിറന്ന സന്തോഷത്തിൽ തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ നവീൻ എന്ന യുവാവ് നാട്ടുകാ‍ർക്ക് സൗജന്യമായി പച്ചക്കറികൾ വിതരണം ചെയ്ത് മാതൃകയായി. കൊറോണ പ്രതിസന്ധികൾക്കിടയിൽ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതിനിടെയാണ് നിരവധി പേ‍ർക്ക് ആശ്വാസമായി നവീന്റെ പച്ചക്കറി കിറ്റ് എത്തിയത്.

  ഒരു പെൺകുഞ്ഞിനെ ആഗ്രഹിച്ച യുവാവ് തന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനാണ് ഇങ്ങനെയൊരു കാര്യം ചെയ്തത്. സാധാരണ ആൺകുഞ്ഞുങ്ങൾ പിറക്കുന്നതാണ് പലരും ഇത്തരത്തിൽ ആഘോഷമാക്കാറുള്ളത്. എന്നാൽ, പെൺകുഞ്ഞിനെ പ്രസവിക്കുന്നത് വലിയ ഭാരമായി കണക്കാക്കുന്നവർക്കിടയിൽ വ്യത്യസ്തനാവുകയാണ് നവീൻ.

  COVID 19 | സംസ്ഥാനത്ത് ഇന്ന് 174 മരണം; 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  നംഗാനുരു മണ്ഡലത്തിലെ ഖാനാപൂർ എന്ന ഗ്രാമത്തിലാണ് നവീൻ താമസിക്കുന്നത്. തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും സന്തോഷകരമായ അവസരം ഗ്രാമീണരുമായി പങ്കിടാൻ ഇതിലും മികച്ച മറ്റൊരു മാ‍ർഗമില്ലെന്ന് നവീൻ പറയുന്നു. കൊറോണ പ്രതിസന്ധിയെ തുടർന്ന് 40 പേ‍ർക്ക് മാത്രമായി വിരുന്ന് നൽകുന്നതിന് പകരം വിവിധയിനം പച്ചക്കറികൾ വാങ്ങി ഗ്രാമത്തിലെ മുന്നൂറോളം കുടുംബങ്ങൾക്കാണ് പച്ചക്കറികൾ വിതരണം ചെയ്തത്. നാലോ അഞ്ചോ ദിവസത്തേക്ക് എല്ലാ ഗ്രാമീണർക്കും ആവശ്യമായ അഞ്ച് തരം പച്ചക്കറികളാണ് നവീൻ വിതരണം ചെയ്തത്.

  കൊറോണ പ്രതിസന്ധികളും ലോക്ക്ഡൗൺ ദുരിതങ്ങളും നേരിടുന്ന ഗ്രാമീണരെ സഹായിക്കുന്നതിൽ വളരെ സന്തോഷവും അഭിമാനവുമുണ്ടെന്ന് നവീൻ പറയുന്നു. ഒരു പെൺകുഞ്ഞിനെ ലഭിച്ചതിൽ വളരെ സന്തോഷവാനാണ് നവീൻ. മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

  അസുഖ ബാധിതയായ മകളുടെ പേരിൽ പുതിയ ലാഭരഹിത സംരംഭം; വ്യത്യസ്തനായി ക്ലബ്‌ഹൗസ് സ്ഥാപകനായ ഇന്ത്യൻ വംശജൻ

  സുഹൃത്തുക്കളുമായും പ്രാദേശിക യൂത്ത് അസോസിയേഷനുമായും സഹകരിച്ചാണ് നവീൻ പച്ചക്കറി വിതരണം നടത്തിയത്. പച്ചക്കറി വിതരണം ചെയ്ത ഓരോ വീട്ടിലും ‌‌‌നവീൻ തന്റെ മകളായ മഹാലക്ഷ്മിയെക്കുറിച്ചും പറഞ്ഞു.

  തന്റെ ആഗ്രഹം നടപ്പാക്കുന്നതിന് അദ്ദേഹം സുഹൃത്തുക്കളിൽ നിന്നും യുവജനസംഘടനകളായ നരസിംഹ റെഡ്ഡി, കൊമറെല്ലി, ശ്രീശൈലം, കൃഷ്ണ മൂർത്തി, മല്ലേഷാം, യാദവ റെഡ്ഡി, ശിവാജി യുവസേന, യൂത്ത് മിത്ര എന്നിവയിൽ നിന്നും സഹായം തേടി. കൊറോണ പ്രതിസന്ധിയിൽ വലയുന്ന ഗ്രാമീണർക്ക് ചെറിയ സഹായമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ ഒരു പ്രവ‍ർത്തി ചെയ്തതിന് നിരവധി പേരാണ് നവീനെയും സുഹൃത്തുക്കളെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.

  ജഗിതൽ ജില്ലയിലെ ലക്ഷ്മിപൂർ ഗ്രാമത്തിലെ കർഷകനായ മല്ല റെഡ്ഡി എന്ന കർഷകൻ തന്റെ പച്ചക്കറികൾ വിൽക്കാൻ പുതിയ രീതി ആവിഷ്കരിച്ചത് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിൽപ്പന രീതി വളരെ രസകരവും സത്യസന്ധവുമാണ്. ഈ കടയിൽ പച്ചക്കറികൾ വിൽക്കാൻ ആരുമില്ല. ഇത് കടയിൽ എത്തുന്നവർക്ക് ഒരു പുത്തൻ അനുഭവം തന്നെയാണ്. ഈ പച്ചക്കറി വിൽപ്പനയ്ക്ക് വലിയ പിന്തുണയാണ് ഗ്രാമവാസികളിൽ നിന്ന് ലഭിക്കുന്നത്. സ്റ്റാളിൽ ഉടമ സ്ഥാപിച്ചിരിക്കുന്ന മെനു അനുസരിച്ച് ആളുകൾക്ക് വാങ്ങുന്ന പച്ചക്കറിക്ക് അനുസരിച്ചുള്ള പണം ഒരു പ്ലാസ്റ്റിക് ബോക്സിൽ ഇടാം. തന്റെ കൃഷിയിടത്തിൽ ഉണ്ടാകുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഇദ്ദേഹം സ്റ്റാളിൽ വിൽപ്പനയ്ക്ക് വയ്ക്കുന്നത്.

  Keywords | Vegetables, Telangana, Coronavirus, Baby girl, പച്ചക്കറി, മകൾ, കൊറോണ വൈറസ്, തെലങ്കാന
  Published by:Joys Joy
  First published: