നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Facebook | ഫേസ്ബുക്കിൽ ചെലവിടുന്നത് 19 മണിക്കൂർ; ഫേസ്ബുക്ക് ഉപയോഗിക്കുന്നത് കണ്ടാൽ തല്ലാൻ ആളെ നിയമിച്ച് യുവാവ് 

  Facebook | ഫേസ്ബുക്കിൽ ചെലവിടുന്നത് 19 മണിക്കൂർ; ഫേസ്ബുക്ക് ഉപയോഗിക്കുന്നത് കണ്ടാൽ തല്ലാൻ ആളെ നിയമിച്ച് യുവാവ് 

  ഓരോ തവണ താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോഴും തന്നെ തല്ലാന്‍ ശമ്പളം നല്‍കി ഒരു യുവതിയെ നിയമിക്കുകയാണ് ഈ മനുഷ്യന്‍ ചെയ്തത്.

  • Share this:
   സോഷ്യല്‍ മീഡിയ(social media) ഉപയോഗിക്കാത്തവര്‍ ഇന്ന് വളരെ ചുരുക്കമാണ്. ലോകം തന്നെ ഇന്ന് ഒരു വിരല്‍ത്തുമ്പിലേക്ക് ഒതുങ്ങി കഴിഞ്ഞിരിക്കുന്നു. പലപ്പോഴും അമിതമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? ലോകത്തില്‍ പലരും ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് അടിമകളാണ്. എങ്ങനെ ഇതിന്റെ അമിത ഉപയോഗം കുറയ്ക്കാമെന്നു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

   ഇന്ത്യന്‍-അമേരിക്കന്‍ സംരഭകനായ ഒരു വ്യക്തി കണ്ടുപിടിച്ച മാര്‍ഗം വളരെ രസകരമായ ഒന്നാണ്. ഓരോ തവണ താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോഴും തന്നെ തല്ലാന്‍ ശമ്പളം നല്‍കി ഒരു യുവതിയെ നിയമിക്കുകയാണ് ഈ മനുഷ്യന്‍ ചെയ്തത്. വിചിത്രമായി തോന്നുന്നില്ലേ. മനീഷ് സേത്തി എന്ന വ്യക്തിയാണ് തന്റെ അമിത ഫേസ്ബുക്ക്(Facebook) ഉപയോഗം കുറയ്ക്കാന്‍ രസകരവും വിചിത്രവുമായ ഈ വഴി കണ്ടുപിടിച്ചത്.

   ഈ മാസം ആദ്യം ഈ കാര്യം മനീഷ് തന്റെ ട്വീറ്റിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു. ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌ക് അടക്കമുള്ള നിരവധി പേര്‍ ഈ ഉദ്യമത്തെ പ്രശംസിക്കുകയുണ്ടായി. മനീഷിന്റെ ഈ വിചിത്രമായ പരീക്ഷണം പാവ്‌ലോക് എന്ന കമ്പനിയുടെ അടിത്തറയായി. ഇതുപ്രകാരം ഫെയ്സ്ബുക്കില്‍ സമയം കളയുകയോ ഉറങ്ങുകയോ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ചെറിയ ഇലക്ട്രിക് ഷോക്ക് കൊടുക്കാമെന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വിശദീകരിച്ചു.   സമൂഹ മാധ്യമങ്ങളില്‍ സമയം കളയുന്ന എല്ലാവര്‍ക്കും ഈ പരിഹാര മാര്‍ഗം സ്വീകരിക്കാം എന്നാണ് മനീഷിന്റെ ഈ ഉദ്യമത്തെ ആളുകള്‍ വിശേഷിപ്പിക്കുന്നത്. ഉപകാരപ്രദമല്ലാത്ത സ്‌ക്രീന്‍ സ്‌ക്രോളിംഗുകള്‍ അവസാനിപ്പിക്കാന്‍ ഇത് തന്നെയാണ് മികച്ച മാര്‍ഗം. മനീഷ് നല്‍കിയ അഭിമുഖത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം എങ്ങനെ കണ്ടെത്തി എന്നും അദ്ദേഹം പറയുന്നു.

   റെസ്‌ക്യൂടൈം എന്ന ടൈം മാനേജ്മെന്റ് ആപ്പ് ഉപയോഗിച്ചപ്പോള്‍ താന്‍ ഒരു ദിവസം 19 മണിക്കൂര്‍ സോഷ്യല്‍ മീഡിയയില്‍ സമയം പാഴാക്കുന്നതായി കണ്ടെത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. നിത്യ ജീവിതത്തിലെ ഇത്രയും സമയം പാഴാക്കി കളയുന്നതിനുള്ള പരിഹാരമായിരുന്നു അടുത്ത ചിന്ത. അതിനാല്‍ ഇതില്‍ നിന്നും പുറത്തു കടക്കാന്‍ മറ്റൊരാളുടെ സഹായം ആവശ്യമാണെന്ന് തോന്നി. തുടര്‍ന്നാണ് ഇദ്ദേഹം ക്രെയ്ഗ്സ്ലിസ്റ്റില്‍ പോയി മണിക്കൂറിന് 8 ഡോളര്‍ എന്ന നിരക്കില്‍ 'സ്ലാപ്പ് മി ഇഫ് ടാസ്‌ക്' എന്ന പേരില്‍ ഒരു പരസ്യം നല്‍കിയത്.


   ഇങ്ങനെയൊരു രീതി താന്‍ തിരഞ്ഞെടുക്കാന്‍ കാരണം എന്തെന്നും മനീഷ് വ്യക്തമാക്കുന്നുണ്ട്. തോല്‍ക്കുന്നയാള്‍ക്ക് ശക്തമായ അടി കിട്ടുന്ന ചൂതാട്ടമായ സ്ലാപ്പ് വാതുവെപ്പിന്റെ സംസ്‌കാരമാണിതെന്ന് മനീഷ് വെളിപ്പെടുത്തുന്നു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. മനീഷ് തന്റെ അനുഭവം പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് കമന്റുമായി എത്തിയത്. മനീഷ് നേരിട്ട പ്രശനം തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതാണെന്ന് പലരും വ്യക്തമാക്കി.
   Published by:Jayashankar AV
   First published:
   )}