ഇന്ത്യക്കാർക്ക് യുഐഡിഎഐ നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പരാണ് ആധാര്‍ (Aadhaar). രാജ്യത്ത് ഔദ്യോഗികമായ മിക്കവാറും ഇടപാടുകൾ നടത്തുന്നതിനും ആധാർ കാർഡ് നിർബന്ധമാണ്. എന്നാൽ ഔദ്യോഗികമായ കാര്യങ്ങൾക്കല്ലാതെ മറ്റ് പല അവസരങ്ങളിലും ആധാർ നമ്മുടെ രക്ഷക്കെത്താറുണ്ട്. അത്തരത്തിൽ ഭിന്നശേഷിക്കാരനായ (Specially Abled) ഒരു യുവാവിന് ആധാർ കാർഡ് തുണയായിരിക്കുകയാണ്. കർണാടകയിലാണ് സംഭവം നടന്നത്.
ആറ് വർഷങ്ങൾക്ക് മുൻപ് നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ (Nagpur Railway Station) നിന്ന് കണ്ടുകിട്ടിയ ഭിന്നശേഷിക്കാരനായ ഈ യുവാവിന് തന്റെ കുടുംബവുമായി ആറു വർഷങ്ങൾക്ക് ശേഷം ഒത്തു ചേരാൻ കഴിഞ്ഞത് ആധാർ കാർഡ് മൂലമാണ്. യുവാവിന്റെ ആധാർ കാർഡിലെ വിവരങ്ങളുടെ സഹായത്തോടെ കർണ്ണാടകയിലുള്ള കുടുംബത്തെ ബന്ധപ്പെടാനും അദ്ദേഹത്തെ അവിടെ എത്തിക്കാനും കഴിഞ്ഞതായി സിറ്റി പോലീസ് വ്യാഴാഴ്ച പറഞ്ഞു.
കേൾവി വൈകല്യം ബാധിച്ച യുവാവിനെ 2016 ഒക്ടോബർ 21 ന് നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തുമ്പോൾ അദ്ദേഹത്തിന് 13 വയസ്സ് മാത്രമായിരുന്നു പ്രായം. അന്ന് വിവരങ്ങൾ ചോദിച്ച് മനസ്സിലാക്കാവെ തന്റെ പേര് ഭാരത് എന്നാണെന്ന് മാത്രമേ അധികാരികളോട് പറയാൻ യുവാവിന് കഴിഞ്ഞുള്ളൂ. റെയിൽവേ അധികാരികൾ അദ്ദേഹത്തെ ഇവിടത്തെ ഗവൺമെന്റ് സീനിയർ ബോയ്സ് ഓർഫനേജിന് കൈമാറി. ഇന്ന് ഭാരതിന് 19 വയസ്സ് പ്രായമുണ്ട്.
അനാഥാലയത്തിലെ കൗൺസിലർ മഹേഷ് രൺദിവെ ഭാരതിനു വേണ്ടി അധാർ കാർഡിന് അപേക്ഷിക്കാൻ ഈ വർഷം ജനുവരിയിൽ ഒരു ആധാർ സേവാ കേന്ദ്രത്തിലെത്തി. എന്നാൽ അധാർ കാർഡിന് അപേക്ഷിക്കാൻ വിവരങ്ങൾ കൈമാറിയപ്പോൾ ഭാരതിന് ആധാർ കാർഡ് എടുക്കാൻ സാധിക്കില്ലെന്നായിരുന്നു അധികൃതരിൽ നിന്ന് ലഭിച്ച മറുപടി. കാരണം തിരക്കിയപ്പോഴാണ് ഭാരത് അനാഥനല്ലെന്ന സത്യം വെളിപ്പെട്ടത്. അവിടെ വച്ച് സിസ്റ്റം പരിശോധിച്ചപ്പോൾ അവന്റെ ബയോളജിക്കൽ വിശദാംശങ്ങൾ ഇതിനകം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ആധാർ കാർഡിന് വേണ്ടിയുള്ള അപേക്ഷ നിരസിക്കുകയാണെന്നും എഎസ്കെ മാനേജർ അനിൽ മറാത്തെ അറിയിച്ചു.
Also Read-
അമ്മ ഉറങ്ങുകയാണെന്ന് കരുതി ശല്യം ചെയ്തില്ല; പത്തു വയസുകാരന് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം
മഹേഷ് കൈമാറിയ വിശദാംശങ്ങൾ പ്രകാരം ഒരു ആധാർ കാർഡ് ഇതിനകം തന്നെ ബെംഗളൂരുവിലെ താമസക്കാരനായ ഭരത് കുമാർ ബിസി എന്നയാളുടെ പേരിലുണ്ടെന്നും ഇത് 2012ൽ നിർമ്മിച്ചതാണെന്നും മറാത്തെ അറിയിച്ചു. ഈ സൂചനയിൽ നിന്ന് അധികാരികൾ ഭാരതിന്റെ അമ്മയെ കണ്ടെത്തുകയും താമസസ്ഥലമായ യെഹലങ്കയിലെ പോലീസ് അധികാരികളെ സമീപിക്കുകയും ചെയ്തു. പിതാവ് ഏതാനും വർഷങ്ങൾക്ക് മുമ്പ് മരിച്ചതായും അവർ അറിയിച്ചു.
ശേഷം മാർച്ച് ഒൻപതിന് ഭാരത് അമ്മയുമായി വീണ്ടും ഒത്തുചേർന്നു. തന്റെ അറിവിൽ കാണാതായ കുട്ടികളെ ആധാർ തിരിച്ചറിയലിലൂടെ വീണ്ടും ഒന്നിപ്പിക്കുന്ന അഞ്ചാമത്തെ സംഭവമാണിതെന്ന് മറാത്തെ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.