HOME » NEWS » Buzz » THE YOUNG WOMAN PERFORMED A FAKE CREMATION TO MAKE IT LOOK LIKE HER CHEATING BOYFRIEND WAS DEAD JK

'പക വീട്ടാനുള്ളതാണ്'; വഞ്ചിച്ച കാമുകന്‍ മരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജമായി ശവസംസ്‌കാരം നടത്തി യുവതി

തന്റെ കാമുകന്റെ സഹോദരിയുടെ സഹായത്തോടെ തിയ ഒരു വ്യാജ സംസ്കാരം നടത്തുകയും ചടങ്ങിന്റെ ചിത്രങ്ങൾ കാമുകിക്ക് അയച്ചു കൊടുക്കുകയും ചെയ്തു

News18 Malayalam | news18-malayalam
Updated: May 11, 2021, 8:50 PM IST
'പക വീട്ടാനുള്ളതാണ്'; വഞ്ചിച്ച കാമുകന്‍ മരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജമായി ശവസംസ്‌കാരം നടത്തി യുവതി
പ്രതീകാത്മക ചിത്രം
  • Share this:

മു൯ കാമുകന് മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നു എന്ന് കണ്ടെത്തിയ സ്ത്രീ നടത്തിയ പ്രതികാര കഥയാണ് ഇപ്പോൾ സൈബർ ലോകത്ത് ചൂട൯ ചർച്ച. തിയ ലോവറിഡ്ജ് എന്ന സ്ത്രീയാണ് തങ്ങൾക്ക് ഒരു മക൯ ജനിച്ചതിന് ശേഷം തന്റെ പങ്കാളി തന്നെ വഞ്ചിച്ചു എന്ന് തിരിച്ചറിഞ്ഞത്.


താ൯ ഗർഭിണിയായിരിക്കെയാണ് തന്റെ മു൯ കാമുക൯ തന്റെ വഞ്ചിച്ചതെന്ന് പറയുന്ന യുവതി ഇത് കാരണമായി തങ്ങളുടെ ബന്ധത്തിൽ വിള്ളലുകളുണ്ടാക്കിയെന്നും അവകാശപ്പെടുന്നു. പിന്നീട് യുവാവ് ജയിലിലായെന്നും സ്ത്രീ പറയുന്നു.



തിയയുടെ ഭർത്താവിന്റെ കാമുകിക്ക് അദ്ദേഹം സംസാരിക്കാതിരുന്നത് കാരണം സംശയം തോന്നുകയായിരുന്നു. നിരന്തരം മെസേജുകൾ അയച്ചു കൊണ്ടിരുന്ന അവളോട് തിയ തന്റെ കാമുക൯ മരണപ്പെട്ടു എന്നറിയിച്ചു. എന്നാൽ അവളുടെ പ്രതികാരം അവിടെ അവസാനിച്ചില്ല. തന്റെ കാമുകന്റെ സഹോദരിയുടെ സഹായത്തോടെ തിയ ഒരു വ്യാജ സംസ്കാരം നടത്തുകയും ചടങ്ങിന്റെ ചിത്രങ്ങൾ കാമുകിക്ക് അയച്ചു കൊടുക്കുകയും ചെയ്തു.


"കഴിഞ്ഞ മൂന്നു വർഷമായി തന്റെ കാമുക൯ മരണപ്പെടുവെന്നാണ് സ്ത്രീ കരുതിയിരിക്കുന്നത്. എല്ലാ വർഷവും കാമുകന്റെ ഓർമ ദിനത്തിൽ അവൾ ഫെയ്സ്ബുക്ക് പോസ്റ്റിടാറുണ്ട്. ഇടക്കിടെ കാമുകന്റെ ജീവ൯ രക്ഷിക്കാ൯ കഴിഞ്ഞില്ലല്ലോ എന്ന സങ്കടവും അവൾ പങ്കുവെക്കും," തിയ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.


തിയയുടെ പോസ്റ്റ് ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.


ഈയടുത്ത് ഒരു യുവതി തന്റെ വഞ്ചകനായ കാമുകന്റെ കള്ളി പൊളിച്ചത് ടിക്ടോക്കിൽ പങ്കുവെച്ചിരുന്നു. മിസ് ചെയ്യുന്നു എന്ന അടിക്കുറിപ്പോടെ കാമുകൻ അയച്ച ലൈവ് ഫോട്ടോയിൽ നിന്നാണ് താൻ ചതിക്കപ്പെടുകയായിരുന്നു എന്ന സത്യം അവർ മനസിലാക്കിയത്. സെറീനകെറിഗൻ എന്ന യുവതി, പ്രണയത്തിന് വേണ്ടിയുള്ള തന്റെ കാമുകന്റെ ദയനീയ ശ്രമങ്ങളെ ടിക് ടോക്കിലൂടെയാണ് തുറന്നു കാട്ടിയത്.


കാമുകൻ അയച്ചു തന്ന ആ ലൈവ് ഫോട്ടോയും സമൂഹമാധ്യമത്തിലൂടെഅവർ പങ്കുവെച്ചിട്ടുണ്ട്. "നിങ്ങൾ പ്രണയിക്കുന്നയാൾ നിങ്ങളെ മിസ് ചെയ്യുന്നു എന്ന് പറയുകയും തുടർന്ന് ഒരു ലൈവ് ഫോട്ടോ ക്ലിക്ക് ചെയ്യുകയും ചെയ്താൽ" എന്ന അടിക്കുറിപ്പോടു കൂടിയാണ് സെറീനടിക് ടോക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഒരു ഹോട്ടൽ കിടക്കയിൽ തലയണയ്ക്ക് സമീപം വെച്ചിട്ടുള്ളഒരു കളിപ്പാട്ടമാണ് വീഡിയോയിൽ ആദ്യം ദൃശ്യമാകുന്നത്. എന്നാൽ ആ ഫോട്ടോയുടെലൈവ് വേർഷനിൽ ക്ലിക്ക് ചെയ്തപ്പോൾ സെറീന ആ കളിപ്പാട്ടംമാത്രമല്ല കണ്ടത്. അഞ്ച് സെക്കന്റുകൾ തുടർച്ചയായി റെക്കോർഡ് ചെയ്ത ആ ലൈവ് ഫോട്ടോയുടെ ഒടുവിലായി മറ്റൊരു സ്ത്രീ ആ കിടക്കയിലേക്ക് ചിരിച്ചുകൊണ്ട് എടുത്ത് ചാടുന്നതും കാണാൻ കഴിയുന്നുണ്ട്.

Published by: Jayesh Krishnan
First published: May 11, 2021, 8:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories