നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബെഡ്റൂമിൽനിന്ന് യുവതി അലറി വിളിച്ചു; അയൽവാസികൾ പോലീസിനെ വിളിച്ചു; കട്ടിലിന് താഴെ ഒരു ചിലന്തി

  ബെഡ്റൂമിൽനിന്ന് യുവതി അലറി വിളിച്ചു; അയൽവാസികൾ പോലീസിനെ വിളിച്ചു; കട്ടിലിന് താഴെ ഒരു ചിലന്തി

  സ്‌കോട്ട്‌ലന്‍ഡിലെ ലിവിംഗ്സ്റ്റണില്‍ നിന്നുള്ള ഹോളി ഹണ്ടര്‍ എന്ന യുവതിയാണ് കഥയിലെ നായിക.

  • Share this:
   തെറ്റിദ്ധാരണകള്‍ കൊണ്ടുള്ള അബദ്ധങ്ങള്‍ ആര്‍ക്കും സംഭവിക്കാം. ചിലപ്പോള്‍ ആ അബദ്ധങ്ങള്‍ക്ക് വളരെ രസകരമായ സംഭവങ്ങളിലേക്കായിരിക്കും നയിക്കുക. ഈയടുത്ത്സ്‌കോട്ട്‌ലന്‍ഡിലും അത്തരത്തിലുള്ള ഒരു സംഭവം നടന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഒരു യുവതി ഉറക്കെ നിലവിളിച്ചതിനെ തുടര്‍ന്ന് അവള്‍ കുഴപ്പത്തിലാണെന്ന് കരുതി അയല്‍വാസികള്‍ പോലീസിനെ വിളിച്ചതാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥര്‍ വേഗം തന്നെ യുവതിയുടെ വീട്ടില്‍ എത്തി അന്വേഷിച്ചപ്പോഴാണ് രസകരമായ ആ കാര്യം വെളിപ്പെട്ടത്. യുവതിയെ ആരും ഉപദ്രവിച്ചതല്ല, അവര്‍ തന്റെ മുറിയില്‍ ഒരു ചിലന്തിയെ കണ്ടതിനെ തുടർന്നാണത്രേ നിലവിളിച്ചത്.

   സ്‌കോട്ട്‌ലന്‍ഡിലെ ലിവിംഗ്സ്റ്റണില്‍ നിന്നുള്ള ഹോളി ഹണ്ടര്‍ എന്ന യുവതിയാണ് കഥയിലെ നായിക. രാത്രിയില്‍ തന്റെ ബെഡ് റൂം വൃത്തിയാക്കി കിടക്കാന്‍ ഒരുങ്ങുമ്പോഴാണ് യുവതി തന്റെ കട്ടിലിനടിയില്‍ ഒരു ചിലന്തിയെ കണ്ടത്. അലറി കരഞ്ഞുകൊണ്ട് വീടിനുള്ളിലൂടെ ഓടുന്ന അവളെ പുറത്ത് നിന്ന് കണ്ട അയല്‍ക്കാര്‍ കരുതിയത് അവളുടെ വീട്ടില്‍ അക്രമികളെത്തിയെന്നോ, അല്ലെങ്കിൽ അവള്‍ സ്വയം മുറിവേല്‍പ്പിച്ചെന്നോ ഒക്കെയാണ്. രാത്രി 10:20 മണിക്കായിരുന്നു സംഭവം. ഭയന്നുപോയ അയല്‍വാസികള്‍ പോലീസിനെ വിവരമറിയിച്ചു.

   പോലീസും ആളുകളും ഹോളിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവള്‍ ലജ്ജിച്ചുകൊണ്ട് ചിലന്തിയുടെ കാര്യം പറഞ്ഞുവെന്ന് എഡിന്‍ബര്‍ഗ് ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. “ഞാന്‍ സത്യസന്ധമായിട്ട് പറയകയാണ്, അതിന് എന്റെ കൈപ്പത്തിയുടെ വലുപ്പമായിരുന്നു. ഞാന്‍ അതിനെ പുസ്തകങ്ങള്‍ കൊണ്ട് തട്ടിമാറ്റാന്‍ ശ്രമിച്ചപ്പോള്‍, അത് എന്റെ നേരെ ഓടി വരുകയും ഭയന്ന് ഞാന്‍ നിലവിളിച്ച് വീടിലെ എല്ലാ മുറികളിലേക്കും മാറി മാറി ഓടാനും തുടങ്ങി,” ഹോളി മാധ്യമങ്ങളോട് പറഞ്ഞു.

   ചിലന്തിയാണ് ഹോളിയുടെ കരച്ചിലിന് പിന്നിലെ കാരണമെന്ന് മനസിലായ പോലിസ് ഉദ്യോഗസ്ഥര്‍ പുഞ്ചിരിയോടെ ആ ജീവിയെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ അവളെ സഹായിക്കാന്‍ തീരുമാനിച്ചു. ചിലന്തിയെ കണ്ടെത്താനായി പോലീസുകാര്‍ അവളുടെ കിടക്ക ഉയര്‍ത്തി മാറ്റി പരിശോധന നടത്തി. ഒടുവില്‍ പോലീസുകാര്‍ ആ എട്ടുകാലിയെ കണ്ടെത്തി 'അറസ്റ്റ്' ചെയ്ത് വീടിന് പുറത്ത് എത്തിച്ചു. ഇതോടെ ഹോളി ആശ്വാസത്തിലായി.

   “ഇന്നലെ രാത്രി മറ്റാരെങ്കിലും, കട്ടിലിനടിയില്‍ ചിലന്തിയെ കണ്ട് അലറിവിളിച്ചിരുന്നോ.. മുറിയിലെ ജീവിയെ പേടിച്ചുള്ള നിലവിളി ശബ്ദം കേട്ട് അയല്‍വാസികള്‍ പോലീസിനെ വിളിച്ചു.. ഇത്രയും പ്രശ്‌നങ്ങള്‍ ഒപ്പിച്ച ചിലന്തിയെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടയില്‍ കിടക്കയ്ക്കടിയില്‍ നിന്ന് അവനെ കിട്ടി. ഞാന്‍ അപ്പോള്‍.. എന്റെ ജീവിതത്തിലിതുവരെയും ഇത്രയും സങ്കടപ്പെട്ടിട്ടില്ല. പിന്നീട് കാര്യങ്ങള്‍ തമാശയായി ചിന്തിച്ചപ്പാള്‍ സന്തോഷത്തിലേക്ക് മടങ്ങി, ചിലന്തികളെക്കുറിച്ചുള്ള ചിന്തകള്‍ ഉപേക്ഷിച്ചു. എന്റെ ഫോബിയകള്‍ക്ക് സഹായം തേടേണ്ട സമയമാണിതെന്ന് കരുതുന്നു,” ഹോളി ഫെയ്സ്ബുക്കില്‍ കുറിച്ചു.


   സോഷ്യല്‍ മീഡിയയില്‍ വന്ന സംഭവത്തിന്റെ വീഡിയോയ്ക്ക് താഴെ വന്ന ഒരു തമാശ കമന്റ് ഇങ്ങനെയായിരുന്നു. 'ഇതിന് ശേഷം നിങ്ങള്‍ക്ക് മാന്യമായ ഉറക്കം ലഭിച്ചെന്ന് പ്രതീക്ഷിക്കുന്നു?' ഇതിന് മറുപടിയായി ഹോളി കുറിച്ചത്, 'കണ്ണടയ്ക്കുന്നതില്ല.. സത്യമായിട്ടും ഞാന്‍ ശരിക്കും പരിഭ്രമിച്ചുപ്പോയി' എന്നാണ്.
   First published: