• HOME
  • »
  • NEWS
  • »
  • buzz
  • »
  • നഗ്നചിത്രം പരസ്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവതികൾ തമ്മിൽ ഏറ്റുമുട്ടി; വൈറൽ വീഡിയോ

നഗ്നചിത്രം പരസ്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവതികൾ തമ്മിൽ ഏറ്റുമുട്ടി; വൈറൽ വീഡിയോ

തന്റെ നഗ്നചിത്രങ്ങൾ ഒരു പുരുഷന് അയച്ചുവെന്ന് ഇതിൽ ഒരു പെൺകുട്ടി ദേഷ്യത്തോടെ പറയുന്നത് കേൾക്കാം

  • Last Updated :
  • Share this:
    നഗ്നചിത്രങ്ങൾ ചോർത്തിയെന്നാരോപിച്ച് രണ്ട് യുവതികൾ നടുറോഡിൽ ഏറ്റുമുട്ടുന്ന വീഡിയോ ട്വിറ്ററിൽ വൈറലാകുന്നു. ഉത്തർപ്രദേശ് സ്വദേശിനികളാണ് തെരുവിൽ ഏറ്റുമുട്ടിയത്. ഈ വീഡിയോ ഇതിനോടകം ആയിരകണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. ക്യാമറയ്ക്ക് പിന്നിലുള്ള വ്യക്തി രണ്ട് സ്ത്രീകളിൽ ഒരാളോട് അവർ എന്തിനാണ് വഴക്കിട്ടതെന്ന് ചോദിക്കുന്നതോടെയാണ് ക്ലിപ്പ് ആരംഭിക്കുന്നത്. എന്നാൽ ഈ ചോദ്യത്തിന് മറുപടി നൽകുന്നതിന് മുമ്പ് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും മുഖമടച്ച് ഓരോ അടി നൽകുന്നതും വീഡിയോയിലുണ്ട്.

    തന്റെ നഗ്നചിത്രങ്ങൾ ഒരു പുരുഷന് അയച്ചുവെന്ന് ഇതിൽ ഒരു പെൺകുട്ടി ദേഷ്യത്തോടെ പറയുന്നത് കേൾക്കാം. കുറ്റാരോപിതയായ മാസ്ക്ക് ധരിച്ച സ്ത്രീ ഇതിനെതിരെ ശബ്ദമുയർത്തുമ്പോൾ, തെളിവായി ചില ഓഡിയോ ഹാജരാക്കാമെന്ന് ആരോപണം ഉന്നയിച്ച യുവതി പറയുന്നു.

    രണ്ടാമത്തെ സ്ത്രീ അവളിൽ നിന്ന് മാറി ഫോൺ എടുത്ത് എന്തോ തെരയുമ്പോൾ ആരോപണം ഉന്നയിച്ച പെൺകുട്ടി അവളുടെ തലയിലും പുറകിലും ഇടിക്കുന്നു.


    മാസ്ക്ക് ധരിച്ച സ്ത്രീ ഒരു ഓട്ടോ റിക്ഷയിൽ പോകാൻ ശ്രമിക്കുമ്പോൾ, അവളെ തടഞ്ഞുനിർത്തി മർദ്ദിക്കുന്നതും വീഡിയോയിലുണ്ട്. രണ്ടു യുവതികളും തെരുവിൽ ഏറ്റുമുട്ടുമ്പോൾ ചുറ്റിലും ചിലർ നോക്കിനിൽക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ ആരും ഇടപെടാൻ തയ്യാറാകുന്നതുമില്ല.

    വീഡിയോയിലെ സംഭവസ്ഥലം ഇപ്പോഴും വ്യക്തമല്ലെങ്കിലും, പശ്ചാത്തലത്തിൽ കാണുന്ന ഓട്ടോറിക്ഷയുടെ നമ്പർ പ്ലേറ്റ്, വീഡിയോ ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ളതാണെന്ന് സൂചിപ്പിക്കുന്നു.

    വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ സ്ത്രീകളോട് അവർ എവിടെയാണ് താമസിക്കുന്നതെന്ന് ചോദിക്കുന്നതും കാണാം. ശതാബ്ദി നഗറിലാണ് താമസിക്കുന്നതെന്ന് വെളുത്ത ടോപ്പ് ധരിച്ച സ്ത്രീ വെളിപ്പെടുത്തുന്നു. ഇരുവരും ഏറ്റുമുട്ടുന്നതിനിടെ ഫോൺ വഴി ആരെയോ വിളിക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
    Published by:Anuraj GR
    First published: