നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video |'ഞങ്ങളും വരും പ്രസിഡന്റിന്റെ കല്യാണത്തിന്'; വൈറലായി കേരളത്തിലെ കുട്ടി പ്രസിഡന്റിന്റെ സേവ് ദ ഡേറ്റ് വീഡിയോ

  Viral Video |'ഞങ്ങളും വരും പ്രസിഡന്റിന്റെ കല്യാണത്തിന്'; വൈറലായി കേരളത്തിലെ കുട്ടി പ്രസിഡന്റിന്റെ സേവ് ദ ഡേറ്റ് വീഡിയോ

  കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ മറിയം റോയി

  • Share this:
   വിവാഹം എല്ലാവര്‍ക്കും ഒരാഘോഷമാണ്. വ്യത്യസ്തമായ വേറിട്ട രീതിയിലൂടെ തങ്ങളുടെ സേവ് ദ ഡേറ്റില്‍ തുടങ്ങി വിവാഹം വരെ മനോഹരമാക്കണമെന്നാണ് നാം ചിന്തിക്കാറ്. അതിനാല്‍ തന്നെ വിവാഹങ്ങളിലുപരി സേവ് ദ ഡേറ്റ് വീഡിയോകളും തരംഗമാവാറുണ്ട്. ഇപ്പോഴിതാ കേരളത്തിലെ കുട്ടി പ്രസിഡണ്ടിന്റെ സേവ് ദ ഡേറ്റ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

   കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേഷ്മ മറിയം റോയി.  ബസ് ജീവനക്കാര്‍ മുതല്‍ തൊഴിലുറപ്പ് ജോലിക്കാര്‍ വരെ 'ഞങ്ങളുമുണ്ട്, പ്രസിഡന്റിന്റെ കല്യാണത്തിന്'- എന്നു പറയുന്ന ഈ ഇരുപത്തിരണ്ടുകാരിയുടെ രസകരമായ സേവ് ദ ഡേറ്റ് വീഡയോ ആണ് സമൂഹമാധ്യമങ്ങളിലെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

   കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വര്‍ഗീസ് ബേബിയാണ് രേഷ്മയുടെ വരന്‍. ഡിസംബര്‍ 25-ന് വൈകിട്ട് നാല് മുതല്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് രേഷ്മയുടേയും വര്‍ഗീസ് ബേബിയുടേയും വിവാഹ സല്‍ക്കാരവും നടക്കും. ഇരുവരും എല്ലാവരെയും സല്‍ക്കാര ചടങ്ങലേക്ക് ക്ഷണിക്കുന്നുമുണ്ട്. ഇതിനോടകം തന്നെ നിരവധി പേരാണ് വീഡിയോ പങ്കുവച്ച് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.   കോന്നി വിഎന്‍എസ് കോളേജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ രേഷ്മ തുടര്‍പഠനത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് സ്ഥാനാര്‍ത്ഥിയായത്. 21 വയസ്സ് പൂര്‍ത്തിയായ ദിവസമാണ് രേഷ്മ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് പഞ്ചായത്തംഗവും പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.

   ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിന്റേയും മിനി റോയിയുടേയും ഇളയ മകളാണ് രേഷ്മ. അരുവപ്പാലം പാര്‍ലി വടക്കേതില്‍ പിഎം ബേബിയുടേയും സാറാമ്മ ബേബിയുടേയും മകനാണ് വര്‍ഗീസ് ബേബി.
   Published by:Karthika M
   First published: