നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇനി നാടകത്തിന് അരങ്ങുണരുന്നത് എന്ന്? ചൊൽക്കാഴ്ചയ്ക്ക് പുത്തൻ രൂപവുമായി നടൻ കൃഷ്ണൻ ബാലകൃഷ്ണൻ

  ഇനി നാടകത്തിന് അരങ്ങുണരുന്നത് എന്ന്? ചൊൽക്കാഴ്ചയ്ക്ക് പുത്തൻ രൂപവുമായി നടൻ കൃഷ്ണൻ ബാലകൃഷ്ണൻ

  നാടക ലോകത്തു നിന്നും ചൊൽക്കാഴ്ച വീഡിയോ രൂപത്തിൽ

  ടീസറിൽ നിന്നും

  ടീസറിൽ നിന്നും

  • Share this:
   കോവിഡ് ഭീതിയിൽ നാട് നടുങ്ങിയപ്പോൾ തിരശീല വീണ നാടക ലോകം ഇനിയും ഉയർത്തെഴുന്നേൽക്കാൻ കാത്തിരിക്കുകയാണ്. സിനിമ തിയേറ്ററുകൾ പോലും ഇടക്കാലത്ത് വാതിൽ തുറന്നപ്പോൾ കേരളത്തിന്റെ പ്രിയപ്പെട്ട കലാരൂപത്തിന് മുന്നിൽ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾ അടഞ്ഞു തന്നെ കിടന്നു.

   അന്താരാഷ്ട്ര ചലച്ചിത്ര മേള ആർഭാടങ്ങൾ ഒഴിവാക്കി നടത്തിയപ്പോൾ, നാടക മേളകൾ ഒന്ന് പോലും കേരളത്തിലുണ്ടായില്ല. സിനിമാ, സീരിയൽ ഷൂട്ടിങ്ങുകൾ ആരംഭിച്ചപ്പോഴും നാടകക്കളരികൾ ഇനിയെന്ന് എന്ന ചോദ്യം ബാക്കിയാക്കി നിലനിൽക്കുന്നു.

   ഈ അവസരത്തിൽ ചലച്ചിത്ര, നാടക നടൻ കൃഷ്ണൻ ബാലകൃഷ്ണൻ ഏകാംഗനാടകത്തിന്റെ പ്രതിരൂപമായ ചൊൽക്കാഴ്ച പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തിരക്കിലാണ്. നിലവിലെ സാഹചര്യത്തിൽ ചൊൽക്കാഴ്ച വീഡിയോ രൂപത്തിൽ അവതരിപ്പിക്കപ്പെടുകയാണിവിടെ.

   "സുഹൃത്തുക്കളേ, ഇത് അതിജീവനത്തിന്റെ ഓണമാണ്. അരങ്ങിലെ അഭിനയം കാണാൻ കാത്തിരുന്ന് 400ൽ പരം ദിവസങ്ങൾ കടന്നുപോയി. അതെന്നാണ് ഇനിയും സംഭവിക്കുക എന്നത് ആർക്കും പറയാനും പറ്റുന്നില്ല. എനിക്ക് അവതരണം നടത്തുകയും വേണം. കോവിഡിനോടൊപ്പം അവതരണം എന്ന ഒരു ആശയം വേണമെന്ന് തോന്നി. അങ്ങനെയാണ് സെൽഫി പ്ലേ ആരംഭിക്കുന്നതും, അതിനെ കുറച്ചുകൂടി വിപുലപ്പെടുത്തി സാങ്കേതിക സഹായത്തോടെ ചൊൽക്കാഴ്ച്ച ചെയ്യാൻ തീരുമാനിക്കുന്നതും. അതേ, അതിന്റെ ടീസറാണ്‌ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിരിക്കുന്നത്... പ്രിയ സുഹൃത്തുക്കൾ കാണുകയും പരമാവധി ആളുകളിൽ എത്തിക്കാൻ ഷെയർ ചെയ്യുകയും ചെയ്യും എന്നും ഞാൻ അഗ്രഹിക്കുന്നു. മുഴുവൻ പ്രോഗ്രാം സെപ്റ്റംബർ ആദ്യ വാരം പുറത്തിറങ്ങും. അത് private viewing ആയിരിക്കും എന്ന് അറിയിക്കുന്നു," ടീസർ പോസ്റ്റ് ചെയ്തുകൊണ്ട് കൃഷ്ണൻ കുറിച്ചു.   Also read: KGF Chapter 2 | 'റോക്കി ഭായ് ഈസ് ബാക്ക്' ; കെ.ജി.എഫ് രണ്ടാം ഭാഗം റിലീസ് തീയതി പ്രഖ്യാപിച്ചു

   പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കി ആരാധകരെ ഹരം കൊള്ളിച്ച ചിത്രമായിരുന്നു കെ.ജി.എഫ്. കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് എന്നായിരിക്കുമെന്നത് ആരാധകരെ ഒന്നടങ്കം അലട്ടി കൊണ്ടിരുന്ന വിഷയമായിരുന്നു. ഈ അനിശ്ചിതത്വത്തിന് വിരാമമിട്ടു കൊണ്ട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് കെ. ജി. എഫ് അണിയറ പ്രവര്‍ത്തകര്‍.

   2022 ഏപ്രില്‍ 14ലിനാണ് കെ.ജി.എഫ് രണ്ടാം ഭാഗം റിലീസ് ചെയ്യന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ റോക്കി ഭായിയെ അവതരിപ്പിക്കുന്ന യഷ് , തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'ഇന്നത്തെ അനിശ്ചിതത്വങ്ങള്‍ ഞങ്ങളുടെ തീരുമാനത്തെ വൈകിപ്പിക്കുകയേയുള്ളൂ, പക്ഷേ പറഞ്ഞത് പോലെ 2022 ഏപ്രില്‍ 14 ന് ഞങ്ങള്‍ തീയറ്ററുകളില്‍ എത്തും' എന്നാണ് യഷ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

   കെ ജി എഫ്: ചാപ്റ്റര്‍ 2, 2020 ഒക്‌റ്റോബര്‍ 23-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ഷൂട്ടിങ് മുടങ്ങിയതിനാല്‍ റിലീസ് തീയതി നീട്ടുകയായിരുന്നു.

   Summary: Theater version of Cholkkazhcha takes a video form
   Published by:user_57
   First published:
   )}