• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിമാനത്തിലെ ഏറ്റവും സുരക്ഷിത സീറ്റ് ഇതാണ്! വിമാനയാത്രയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങൾ

moneycontrol
Updated: October 15, 2018, 3:46 PM IST
വിമാനത്തിലെ ഏറ്റവും സുരക്ഷിത സീറ്റ് ഇതാണ്! വിമാനയാത്രയെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങൾ
An IndiGo Airlines Airbust A320 aircraft and JetKonnect Boeing 737 aircraft taxi past an Air India Airbus A321 aircraft at Mumbai's Chhatrapathi Shivaji International Airport February 3, 2013. Picture taken February 3, 2013. REUTERS/Vivek Prakash (INDIA - Tags: TRANSPORT BUSINESS) - GM1E92H1CPF01
moneycontrol
Updated: October 15, 2018, 3:46 PM IST
വിമാനയാത്രയ്ക്ക് സ്വീകാര്യത ഏറിവരുന്ന കാലമാണിത്. ചെലവ് കുറഞ്ഞതോടെ നാൾക്കുനാൾ വിമാനയാത്രക്കാരുടെ എണ്ണം നമ്മുടെ രാജ്യത്തും വർദ്ധിച്ചുവരുന്നു. ചില ആഭ്യന്തര റൂട്ടുകളിൽ ട്രെയിൻ-റോഡ് ഗതാഗതത്തേക്കാൾ ലാഭകരമാണ് വിമാനയാത്ര. ഇവിടെയിതാ, വിമാനയാത്രയെക്കുറിച്ച് അധികമാർക്കും അറിയാത്ത 10 കാര്യങ്ങൾ...

1. ഈ ലോകത്ത് ദിവസം രണ്ടുലക്ഷം വിമാനങ്ങളാണ് പറന്നുയരുന്നത്.

2. വിമാനത്തിലെ സുരക്ഷിത സീറ്റ്- 30000 അടി മുകളിലൂടെ പറക്കുന്ന വിമാനം തകർന്നുവീണാൽ ഒന്നുംതന്നെ അവശേഷിക്കണമെന്നില്ല. എന്നാൽ വിമാനത്തിലെ പിൻവശത്ത് വാലിനോട് ചേർന്ന സീറ്റാണ് താരതമ്യേന സുരക്ഷിതമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

3. വിമാനത്തിന് തീപിടിച്ചാൽ 90 സെക്കൻഡിനകം അതിനകത്ത് നിന്ന് രക്ഷപ്പെടണം. രണ്ടു മിനിട്ടിനുശേഷവും വിമാനത്തിന് പുറത്തിറങ്ങാൻ സാധിച്ചില്ലെങ്കിൽ അപകടസാധ്യത വളരെ കൂടുതലാണ്.

4. ഓസ്ട്രേലിയയിലെ ക്വാണ്ടാസ് എയർവേസ് ആണ് ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാന സർവീസ് നടത്തുന്ന കമ്പനി. ക്വാണ്ടാസ് എയർവേസിന്‍റെ ഒരു വിമാനം പോലും ഇതുവരെ അപകടത്തിൽപ്പെട്ടിട്ടില്ല.

5. വിമാനത്തിലെ പൈലറ്റിനും സഹപൈലറ്റിനും പ്രത്യേകം തയ്യാറാക്കിയ ഭക്ഷണമാണ് നൽകാറുള്ളത്. യാത്രയ്ക്കിടയിൽ ഭക്ഷണം മൂലം ഒരുതരത്തിലുള്ള അനാരോഗ്യവും ഉണ്ടാകാതിരിക്കാനാണിത്.

6. വിമാനത്തിനുള്ളിൽ ഭക്ഷണരുചിയിൽ വ്യത്യാസം അനുഭവപ്പെടാറുണ്ട്. ഉയരത്തിൽ പറക്കുമ്പോൾ നാവിലെ രുചിമുകുളങ്ങളിൽ മൂന്നിലൊന്നും പ്രവർത്തനരഹിതമായിരിക്കുന്നതാണ് ഇതിന് കാരണം.
Loading...

7. ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എയർബസ് എ380, ഏറ്റവുമധികം എണ്ണമുള്ളത് ദുബായിലെ എമിറേറ്റ്സിനാണ്. 100 എ380 വിമാനങ്ങളാണ് എമിറേറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.

8. ലോകത്ത് ആദ്യമായി വിമാന സർവീസ് തുടങ്ങുന്നത് ജർമൻ എയർഷിപ്പ് കമ്പനിയായ ഡിലാഗ് ആണ്. 1910ൽ തുടങ്ങിയ സർവീസ് 1935ൽ അവർ അവസാനിപ്പിച്ചു. നിലവിൽ ലോകത്തുള്ളതിൽ ഏറ്റവും പഴക്കമേറിയ വിമാനകമ്പനി ഹോളണ്ടിലെ കെഎൽഎം ആണ്. 1919 ഒക്ടോബറിലാണ് കെ.എൽ.എം വിമാന സർവീസ് തുടങ്ങുന്നത്.

9. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന സർവീസ് നടത്തുന്നത് ഖത്തർ എയർവേസാണ്. ദോഹ-ഓക്ക് ലാൻഡ് സർവീസാണ് ദൈർഘ്യമേറിയ സർവീസ്. 15-17 മണിക്കൂർ കൊണ്ട് 14500 കിലോമീറ്ററാണ് ഈ സർവീസ് താണ്ടുന്നത്. ബോയിങ്-77 വിമാനമാണ് ഈ റൂട്ടിൽ സർവീസിനായി ഖത്തർ എയർവേസ് ഉപയോഗിക്കുന്നത്.

10. 2003 വരെ ലോകത്തെ ഏറ്റവും വേഗത്തിൽ പറക്കുന്ന വിമാനം ബ്രിട്ടീഷ്-ഫ്രഞ്ച് എഞ്ചിനിയർമാർ വികസിപ്പിച്ച കോൺകോർഡ് ആണ്. 128 യാത്രക്കാരുമായി മണിക്കൂറിൽ 2197 കിലോമീറ്റർ വേഗതയിലാണ് ഈ വിമാനം പറന്നത്. സാങ്കേതികപ്രശ്നങ്ങളെ തുടർന്ന് കോൺകോർഡ് വിമാനം 2003ൽ സർവീസ് അവസാനിപ്പിക്കുകയായിരുന്നു.
First published: October 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...