നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിവാഹശേഷവും ഇനി വേർപിരിയേണ്ട; ഇരട്ട സഹോദരന്മാരുമായി പ്രണയത്തിലായി ഇരട്ട സഹോദരിമാർ

  വിവാഹശേഷവും ഇനി വേർപിരിയേണ്ട; ഇരട്ട സഹോദരന്മാരുമായി പ്രണയത്തിലായി ഇരട്ട സഹോദരിമാർ

  25 കാരികളായ ഇരട്ട സഹോദരിമാർ 29 വയസ്സുകാരായ ഇരട്ട സഹോദരന്മാരുമായാണ് പ്രണയത്തിലായിരിക്കുന്നത്

  സഹോദരിമാരും അവരുടെ കാമുകന്മാരും

  സഹോദരിമാരും അവരുടെ കാമുകന്മാരും

  • Share this:
   അമേരിക്കക്കാരായ ഇരട്ട സഹോദരിമാർ ഇരട്ട സഹോദരന്മാരുമായി പ്രണയത്തിലായി. കുട്ടിക്കാലം മുതൽ വേർപിരിയാത്ത സഹോദരിമാർ വിവാഹശേഷവും വേർപിരിയാൻ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് 25 കാരികളായ ഇരട്ട സഹോദരിമാർ 29 വയസ്സുകാരായ ഇരട്ട സഹോദരന്മാരുമായാണ് പ്രണയത്തിലായിരിക്കുന്നത്.

   മെഡ്‌ഫോർഡിലെ ഒറിഗോൺ സ്വദേശികളായ വെനെസ്സയും കെറിസ്സയും കഴിഞ്ഞ വർഷം ജൂണിലാണ് ഇരട്ട സഹോദരന്മാരായ ലൂക്കാസിനെയും ജേക്കബിനെയും കണ്ടുമുട്ടിയത്. ഇവർ തമ്മിൽ പ്രണയത്തിലാകാൻ അധിക സമയമെടുത്തില്ല. അങ്ങനെ നാലു പേരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു.

   വ്യക്തിഗത പരിശീലകരായി ജോലി ചെയ്യുന്ന ഈ ഇരട്ട പെൺകുട്ടികളെ സ്പോർട്സ് മെഡിസിനിൽ ജോലി ചെയ്യുന്ന ഇരട്ട സഹോദരന്മാരുടെ ഒരു ക്ലയന്റ് ആണ് പരിചയപ്പെടുത്തിയത്. “ഞാനും എന്റെ സഹോദരിയും ചെറുപ്പം മുതൽ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ് ഉണ്ടാകാറുള്ളത്” വെനെസ ബ്രിട്ടീഷ് ടാബ്ലോയിഡ് മിററിനോട് പറഞ്ഞു.

   ക്ലയന്റുകളിലൊരാളായ ഒരു നഴ്‌സിൽ നിന്നാണ് ഈ ഇരട്ട സഹോദരന്മാരെക്കുറിച്ച് സഹോദരിമാർ ആദ്യം മനസ്സിലാക്കിയത്. ആദ്യം ഇളയ സഹോദരൻ ലൂക്കാസിനെയാണ് പരിചയപ്പെട്ടത്. പിന്നീടാണ് ജേക്കബിനെ പരിചയപ്പെടുന്നത്.

   അടുത്ത ദിവസം തന്നെ ലൂക്കാസിന് നമ്പർ നൽകാൻ വെനെസ നഴ്സിനെ അനുവദിച്ചു. ലൂക്കാസുമായി ഡേറ്റിംഗ് നടത്തിയത് വെനെസയാണ്. ഇവരാണ് ഇളയ ദമ്പതികൾ. കെറിസ്സയും ജേക്കബുമായും ഉടൻ തന്നെ പരിചയത്തിലാകുകയും പ്രണയത്തിലാകുകയും ചെയ്തു.

   മൂന്ന് മാസത്തെ ഡേറ്റിംഗിനുശേഷം, അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. കൂടുതൽ സംസാരിക്കുന്തോറും ഞങ്ങൾ കൂടുതൽ അടുക്കുകയായിരുന്നുവെന്ന് കെറിസ്സ പറയുന്നു.   അടുത്തിടെ മറ്റൊരു ഇരട്ട ദമ്പതികളെക്കുറിച്ചുള്ള കൗതുകകരമായ വാ‍ർത്തയും പുറത്തു വന്നിരുന്നു. ഒരു വീട്ടിലെ ഇരട്ട സഹോദരന്മാർ മറ്റൊരു ഇരട്ട സഹോദരിമാരെ വിവാഹം ചെയ്‌ത വാർത്തയാണ് പുറത്തു വന്നത്. 2018ൽ യുഎസിലെ ബ്രിട്ടാനിയും ബ്രിയാന ഡീനും ഇരട്ട സഹോദരിമാരായ ജോഷ്, ജെറമി സാലിയേഴ്‌സ് എന്നിവരെ വിവാഹം ചെയ്‌തിരുന്നു. 2017ൽ ട്വിൻസിന് വേണ്ടി നടത്തിയ ഒരു ഫെസ്‌റ്റിവെലിലാണ് ദമ്പതികൾ തമ്മിൽ കണ്ടുമുട്ടിയത്.

   ആറ് മാസത്തിന് ശേഷം ബ്രിട്ടാനിയും ബ്രിയാന ഡീനും തങ്ങളുടെ ഇഷ്‌ടം തുറന്നു പറയുകയായിരുന്നു. യു എസിലെ വിർജീനിയയിൽ താമസിക്കുന്ന ദമ്പതികൾ 2018 ലാണ് വിവാഹം ചെയ്തത്. രസകരമെന്ന് പറയട്ടെ, കഴിഞ്ഞ വർഷം ഏകദേശം ഒരേ സമയത്ത് തന്നെയാണ് സഹോദരിമാർ ഗർഭിണിയായത്.

   ജോഷിനും ബ്രിട്ടാനിക്കും ആദ്യത്തെ കുഞ്ഞ് പിറന്നിരിക്കുന്ന വിവരം ജനുവരി 21 -ന് ഇവർ പുറത്തു വിട്ടിരുന്നു. ഈ വിവരം ഇരു ദമ്പതികളും കൈകാര്യം ചെയ്യുന്ന ഇൻസ്‌റ്റാഗ്രാം പേജിലൂടെയാണ് പുറത്ത് വിട്ടിരുന്നത്. ഈ ഇൻസ്‌റ്റാഗ്രാം പേജിൽ ഫെബ്രുവരി 12 -ന് രണ്ട് സഹോദരിമാരുടേയും ഒരു കൊളാഷ് ചിത്രവും പങ്കിട്ടിരുന്നു. അത് ബ്രിട്ടാനി കുഞ്ഞിനെ കൈകളിൽ പിടിച്ച് നിൽക്കുന്നതും നിറവയറുമായി നിൽക്കുന്ന ബ്രിയാനും ആയിരുന്നു.

   Summary: A pair of identical twin sisters from the United States wished to marry twin brothers. Since their childhood the sisters did not want to get separated even after marriage. Now to their surprise the 25-year-old twin sisters have found love in 29-year-old twin brothers
   Published by:user_57
   First published:
   )}