ചിതലുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് വീട് വൃത്തിയാക്കുന്നതിനിടയില്‍ കട്ടിളപ്പടിക്കുള്ളില്‍ കണ്ടെത്തിയത് 39 പാമ്പിന്‍കുഞ്ഞുങ്ങളെ.മഹാരാഷ്ട്രയിലെ ഗോണ്ടിയയിലുള്ള ഒരു വീട്ടില്‍ നിന്നാണ് ഇത്രയധികം പാമ്പിന് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ജോലിക്കാരിയാണ് കഴിഞ്ഞ ദിവസം വീടു വൃത്തിയാക്കുന്നതിനിടയില്‍ കട്ടിളയുടെ സമീപത്തുനിന്ന് പാമ്പിനെ കണ്ടത്.
തുടര്‍ന്ന് പാമ്പ് പിടുത്ത വിദഗ്ധരെ വിവരമറിയിക്കുകയായിരുന്നു. പാമ്പിനെ പിടികൂടാനായി രണ്ടു പാമ്പു പിടുത്തക്കാരാണെത്തിയത്. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് 39 പാമ്പുകളെ പിടികൂടിയത്. 20 വര്‍ഷത്തോളം പഴക്കമുള്ള വീടാണിത്. വിഷമില്ലാത്തയിനം പാമ്പുകളെയാണ് ഇവിടെ നിന്ന് പിടികൂടിയതെന്ന് പാമ്പുപിടുത്ത വിദഗ്ധന്‍ ബണ്ടി ശര്‍മ പറഞ്ഞു.
Also Read-കിലോയ്ക്ക് വില അരലക്ഷം രൂപ; വെറും കിഴങ്ങല്ല; ലോകത്തിലെ ഏറ്റവും വിലയുള്ള ഉരുളക്കിഴങ്ങ്
പിടികൂടിയ പാമ്പിനെ ജാറിനുള്ളിലാക്കി സമീപത്തെ വനമേഖലയിലേക്ക് തുറന്നു വിട്ടു. ഏഴു ഇഞ്ചോളം നീളമുള്ള പാമ്പുകളുടെ പ്രായം ഒരാഴ്ച മാത്രമാണെന്നും ബണ്ടി വിശദീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.