ഹാർഡ്വെയർ കടയിൽ മോഷണം (robbery) നടത്തിയ ശേഷം നൃത്തം ചെയ്യുന്ന കള്ളന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കടയ്ക്കുള്ളിൽ സ്ഥാപിച്ച സിസിടിവിയിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. മുഖം മറച്ച് കടയിലേക്ക് കടക്കുന്ന മോഷ്ടാവ് തനിക്ക് ആവശ്യമുള്ളത് മോഷ്ടിക്കുകയും നൃത്തം ചെയ്യുകയും തുടർന്ന് അവിടെ നിന്നും പോവുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
കള്ളൻ പണമെല്ലാം എടുത്തതായും ആയിരക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതായും കടയുടമ അൻഷു സിംഗ് പറഞ്ഞതായി പ്രാദേശിക പ്രസിദ്ധീകരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഷട്ടർ തകർന്നത് കണ്ട് സിംഗ് കട തുറന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വെളിപ്പെട്ടത്. ഉത്തർപ്രദേശിലെ ചാ അന്ദൗലിയിൽ പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് സമീപം ശനിയാഴ്ചയാണ് സംഭവം.
സിസിടിവി ക്യാമറകൾ സാധാരണയായി സുരക്ഷാ കാരണങ്ങളാൽ സ്ഥാപിക്കാറുണ്ട്. പ്രത്യേകിച്ചും കള്ളന്മാരെ വിരട്ടാൻ. പക്ഷേ ഈ കള്ളൻ അതൊന്നും കാര്യമാക്കിയില്ല. കടയ്ക്കുള്ളിലെ സിസിടിവി ക്യാമറ കണ്ടയുടനെ അയാൾ നൃത്തം ചെയ്യാൻ തുടങ്ങി. (വീഡിയോ ചുവടെ കാണാം)
Thief started dancing inside the shop after stealing from a hardware shop in Chandauli, Uttar Pradesh.
2018 ഒക്ടോബറിൽ അഹമ്മദാബാദിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു, അഞ്ചംഗ സംഘത്തിലെ ഒരു കള്ളൻ കുറ്റകൃത്യം ചെയ്ത ശേഷം നൃത്തം ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ പിടിക്കപ്പെട്ടു, മറ്റുള്ളവർ ഉടൻ തന്നെ സ്ഥലം വിട്ടു. ഗാന്ധിനഗറിലെ സർഗസൻ ഗ്രാമത്തിലെ ഫ്ലാറ്റിൽ കൊള്ളയടിച്ച് 1.81 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ ഇവർ കൈക്കലാക്കുകയായിരുന്നു.
അടച്ചിട്ട സ്ഥലത്തിനുള്ളിൽ നടന്ന സംഭവങ്ങളായിരുന്നു ഇവ, എന്നാൽ കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ ബർമിംഗ്ഹാം തെരുവിൽ നിന്ന് വൈറലായ ഒരു വീഡിയോ ഇന്റർനെറ്റിനെ മൊത്തത്തിൽ ഞെട്ടിച്ചു. 2021 ജൂലൈയിൽ ഒരു സ്ത്രീയുടെ ശ്രദ്ധ തിരിക്കാനായി ഒരു കള്ളൻ നൃത്തം ചെയ്ത് അവരുടെ റോളക്സ് വാച്ചുമായി തെന്നിമാറിയതാണ് സംഭവം. അയാൾ വീണ്ടും ശ്രമിച്ച് ഒരു മനുഷ്യന്റെ വാച്ച് എടുക്കാൻ ശ്രമിച്ചു എങ്കിലും ഉദ്യമത്തിൽ പരാജയപ്പെട്ടു.
Summary: A video that hit the internet shows a thief dancing in a hardware shop after robbing wares. He breaks into dance after seeing the CCTV cameras installed in it, unfazed by the consequences. His face is covered using some kind of cloth
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.