നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മോഷ്‍ടിച്ച കാറിന്റെയുള്ളിൽ കുഞ്ഞ്; കുട്ടിയെ തിരികെ ഏൽപ്പിച്ച് 'നല്ലവനായ കള്ളൻ'

  മോഷ്‍ടിച്ച കാറിന്റെയുള്ളിൽ കുഞ്ഞ്; കുട്ടിയെ തിരികെ ഏൽപ്പിച്ച് 'നല്ലവനായ കള്ളൻ'

  Thief returns a four-year-old boy to his mother after stealing their car | കാർ മോഷണത്തിന് ശേഷം നാടകീയ സംഭവങ്ങൾ. കുഞ്ഞിനെ തിരികെ ഏൽപ്പിച്ച ശേഷം സംഭവിച്ചത്...

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   മാതാപിതാക്കളുടെ അശ്രദ്ധയോ അല്ലെങ്കിൽ നിനച്ചിരിക്കാത്ത അപ്രതീക്ഷിത സംഭവങ്ങളോ കുട്ടികളുടെ ഭാവി തകിടം മറിച്ചാൽ ഏത് അച്ഛനും അമ്മയ്ക്കുമാണ് അത് സഹിക്കാൻ കഴിയുക? അത്തരമൊരു സന്ദർഭത്തിൽ നിന്നും ഒരു നാല് വയസ്സുകാരൻ കുട്ടിയെ രക്ഷിക്കാൻ നിമിത്തമായ കള്ളന്റെ കഥ വാർത്തയായിരിക്കുകയാണ്.

   മോഷ്‌ടിച്ച കാറിനുള്ളിൽ കണ്ട കുഞ്ഞിനെ അവന്റെ അമ്മയെ തിരികെ ഏൽപ്പിക്കുകയായിരുന്നു ഈ 'നല്ലവനായ കള്ളൻ'. കാർമോഷണ ശേഷം അരങ്ങേറിയത് നാടകീയ സംഭവങ്ങൾ.

   മാർക്കറ്റിൽ സാധനം വാങ്ങാൻ പോകവേ കുഞ്ഞിനെ കാറിലിരുത്തിയതാണ് അമ്മ. എൻജിൻ സ്റ്റാർട്ടാക്കി നിർത്തിയിരുന്നു. ഈ തക്കം നോക്കി 'ആളില്ലാ വണ്ടിയിൽ' കയറിയ കള്ളൻ കാർ ഓടിച്ച് പോവുകയായിരുന്നു.

   കുറേദൂരം പോയപ്പോഴാണ് കാറിനുള്ളിൽ കുഞ്ഞിനെ കണ്ടത്. ശേഷം തിരികെ എത്തി കുഞ്ഞിനെ ഏൽപ്പിച്ചു. അമ്മയെ കണക്കിന് ശകാരിക്കുകയും ചെയ്തു. അമ്മയെക്കൊണ്ട് തന്നെ കുഞ്ഞിനെ കാറിനു പുറത്തെത്തിച്ചു. കുഞ്ഞിനെ തനിച്ചിരുത്തിയതിന് പോലീസിൽ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തുക കൂടി ചെയ്ത ശേഷമാണ് മോഷ്‌ടാവ്‌ മടങ്ങിയത്; അതും മോഷ്‌ടിച്ച കാറിൽ തന്നെ.   അമേരിക്കയിലെ ഒറിഗോൺ എന്ന സ്ഥലത്തുള്ള ബേസിക്സ് മീറ്റ് മാർക്കറ്റിലാണ് നാടകീയ സംഭവങ്ങളുടെ അരങ്ങേറ്റം. ക്രിസ്റ്റൽ ലിയറി എന്ന അമ്മയാണ് ഈ സംഭവം നേരിടേണ്ടി വന്നത്.

   മോഷണത്തിനിടെ ഇയാൾ കുഞ്ഞിനെ ഒരുതരത്തിലും പരിക്കേൽപ്പിച്ചിരുന്നില്ല. ഇനി ഒരിക്കലും താൻ കുഞ്ഞിനെ തനിച്ചാക്കില്ല എന്ന് അമ്മ പറഞ്ഞു.

   ഇരുപതുകളിലോ മുപ്പതുകളിലോ പ്രായമുള്ള മോഷ്‌ടാവിനും കാറിനുമായി പോലീസ് അന്വേഷണം ആരംഭിച്ചു. 2013 മോഡൽ ഹോണ്ട പൈലറ്റ് കാറാണ് മോഷണം പോയത്.
   Published by:user_57
   First published:
   )}