• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral video |'ഇത് മനുഷ്യന്‍ തന്നെയാണോ?' ജനലഴിയിലൂടെ നൂഴ്ന്നിറങ്ങി കള്ളന്‍; മോഷണരീതി കണ്ട് ഞെട്ടി പോലീസ്

Viral video |'ഇത് മനുഷ്യന്‍ തന്നെയാണോ?' ജനലഴിയിലൂടെ നൂഴ്ന്നിറങ്ങി കള്ളന്‍; മോഷണരീതി കണ്ട് ഞെട്ടി പോലീസ്

അത്രയും ചെറിയ അഴിക്കുള്ളിലൂടെ കടക്കില്ലെന്ന് കരുതുന്നവരെ അമ്പരപ്പിച്ചുകൊണ്ട് കള്ളന്‍ നൂഴ്ന്നിറങ്ങുന്നതാണ് വീഡിയോയിലുള്ളത്.

 • Share this:
  വീടുകളില്‍ മോഷണം (theft) നടക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ടാകും. എന്നാല്‍ മോഷണം എങ്ങനെ നടന്നുവെന്നത് കാണാന്‍ കഴിയുക എന്നത് ഒരു അപൂര്‍വമായ കാര്യമാണ്. തെളിവെടുപ്പിനിടെ തന്റെ മോഷണരീതി കാണിച്ചു കൊടുക്കുന്ന കള്ളന്റെ (thief) വീഡിയോ (video) സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ് (viral).

  വിദേശത്ത് എവിടെയോ നടന്ന തെളിവെടുപ്പിന്റെ വീഡിയോ റുപിന്‍ ശര്‍മ്മ ഐപിഎസ് ആണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. പോലീസുദ്യോഗസ്ഥന്‍ വിലങ്ങഴിക്കുന്നതാണ് ഒരു മിനിറ്റോളം ദൈര്‍ഖ്യമുള്ള വീഡിയോയുടെ തുടക്കം.

  തുടര്‍ന്ന് കള്ളന്‍ ജനലഴിക്കുള്ളിലൂടെ വീടിനുള്ളില്‍ കടക്കാന്‍ ശ്രമിക്കുകയാണ്. അത്രയും ചെറിയ അഴിക്കുള്ളിലൂടെ കടക്കില്ലെന്ന് കരുതുന്നവരെ അമ്പരപ്പിച്ചുകൊണ്ട് കള്ളന്‍ നൂഴ്ന്നിറങ്ങുന്നതാണ് വീഡിയോയിലുള്ളത്.


  Viral | 15 വർഷമായി ജയിലിൽ കഴിയുന്നയാളുടെ ഭാര്യ നാല് തവണ പ്രസവിച്ചു; വിചിത്രമായ ഗർഭധാരണ രീതിയിൽ അമ്പരന്ന് നെറ്റിസൺസ്

  കഴിഞ്ഞ 15 വർഷമായി ജയിലിൽ കഴിയുന്ന പലസ്തീൻ ഭീകരൻ റഫത്ത് അൽ ഖരാവി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയിലിൽ കഴിയുമ്പോൾ താൻ നാല് മക്കളുടെ പിതാവായതായി (became dad to four kids) വെളിപ്പെടുത്തി. താൻ എങ്ങനെ അച്ഛനായി എന്നും ഇദ്ദേഹം വിശദീകരിച്ചു. ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ നിന്ന് മക്കളുടെ പിതാവാകുന്നതിൽ വിജയിച്ചിരിക്കുകയാണ് ഇയാൾ. ഇയാൾ അൽ-അഖ്സ രക്തസാക്ഷി പടയിലെ അംഗമാണ്. 2006-ൽ ഇസ്രയേലിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിനും നടപ്പിലാക്കിയതിനും ബ്രിഗേഡ് അംഗം അറസ്റ്റ് ചെയ്യപ്പെട്ടു.

  ജയിലിൽ നിന്ന് ചിപ്‌സ് പാക്കറ്റിൽ നിറച്ച ശേഷമാണ് തന്റെ ബീജം ഭാര്യക്ക് നൽകിയതെന്ന് റാഫത്ത് പറഞ്ഞു. ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ ഭാര്യയിൽ നിന്ന് ശേഖരിച്ച അണ്ഡം ഈ ബീജവുമായി ഉപയോഗിച്ച്‌ ബീജസങ്കലനം ചെയ്താണ് ഭാര്യ ഗർഭിണിയായത്. മറ്റ് ഭീകരർ തങ്ങളുടെ ബീജം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് പുറത്തേക്ക് കടത്തുന്നത് ഇതേ രീതിയിൽ തന്നെയാണെന്ന് ഇയാൾ അവകാശപ്പെട്ടു.

  പലസ്തീനിയൻ മീഡിയ വാച്ച് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ക്യാന്റീൻ വഴി ബീജം കടത്തുന്നത് പതിവായിരുന്നുവെന്ന് റാഫത്ത് പറയുന്നു. ജയിലിന്റെ കാന്റീനിൽ നിന്ന് സാധനങ്ങൾ ബാഗിൽ അയക്കാൻ തടവുകാർക്ക് അനുവാദമുണ്ട്. “ഇത് സൂപ്പർമാർക്കറ്റിലേക്ക് പോകുന്നത് പോലെയാണ്. നിങ്ങളുടെ കുടുംബത്തിന് മിഠായികൾ, കുക്കികൾ, ജ്യൂസ്, തേൻ പോലുള്ള എന്തെങ്കിലും സമ്മാനം നൽകാൻ ആഗ്രഹിക്കുന്നു എങ്കിൽ ഇത്തരത്തിൽ എത്തിച്ചു നൽകാം,” റാഫത്ത് പറഞ്ഞു.

  ചട്ടം അനുസരിച്ച് തടവുകാർക്ക് ജയിലിന്റെ കാന്റീനിൽ നിന്ന് കുറഞ്ഞത് അഞ്ച് സാധനങ്ങളെങ്കിലും അവരുടെ കുടുംബങ്ങൾക്ക് അയയ്ക്കാം.

  പലസ്തീൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ജയിലിൽ നിന്നും കടത്തപ്പെട്ട ബീജത്തിൽ നിന്ന് ഇതുവരെ 101 കുട്ടികൾ ജനിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഇസ്രായേൽ വിളിക്കുന്ന സുരക്ഷാ കുറ്റങ്ങൾക്ക് ഫലസ്തീൻ തടവുകാരെ ജയിലിലടയ്ക്കുമ്പോൾ, അവരുടെ പങ്കാളികളെ സന്ദർശിക്കാനോ അവരുടെ ഭാര്യമാരുമായി അടുത്തിടപഴകാനോ അനുവദിക്കാറില്ല എന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞത്. അതൊരു തെറ്റായ അവകാശവാദമാണ്. മറുവശത്ത്, ബീജം ഇത്തരത്തിൽ കടത്തി കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് അസാധ്യമാണെന്ന് മെഡിക്കൽ വിദഗ്ധർ പറഞ്ഞു. അതിന്റെ ആതിഥേയ ശരീരത്തിന് പുറത്ത് ഇത്രയും കാലം നിലനിൽക്കാൻ ബീജത്തിന് സാധിക്കില്ല എന്നാണ് ഡോക്ടർമാരുടെ വാദം.
  Published by:Sarath Mohanan
  First published: