നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ഭക്തശിരോമണിയായ മോഷ്ടാവ് കാണിക്കവഞ്ചി കവരുന്നതിന് മുമ്പ് വിഗ്രഹത്തില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന വീഡിയോ

  Viral Video | ഭക്തശിരോമണിയായ മോഷ്ടാവ് കാണിക്കവഞ്ചി കവരുന്നതിന് മുമ്പ് വിഗ്രഹത്തില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന വീഡിയോ

  കാണിക്കവഞ്ചി മോഷ്ടിക്കാനെത്തിയ കള്ളൻ പ്രാർത്ഥിച്ചതിന് ശേഷം മോഷ്ടിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

  Credits: YouTube/Anurag Sason

  Credits: YouTube/Anurag Sason

  • Share this:
   കോവിഡ് മഹാമാരി (Covid Pandemic) ലോകം മുഴുവൻ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ജനങ്ങൾ സാമ്പത്തികമായി ഒരുപാട് ദുരിതത്തിലായത് ഈ കോവിഡ് കാലത്താണ്. സാമ്പത്തികമായി എല്ലാവരും ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നപ്പോൾ മോഷ്ടാക്കളുടെ എണ്ണവും വർധിച്ചു. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ (Maharashtra) ഒരു മോഷണം സോഷ്യൽ മീഡിയയിൽ (Social Media) വൈറലായി മാറിയിരിക്കുകയാണ്. കാണിക്കവഞ്ചി മോഷ്ടിക്കാനെത്തിയ കള്ളൻ പ്രാർത്ഥിച്ചതിന് ശേഷം മോഷ്ടിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.

   മഹാരാഷ്ട്രയിലെ താനെയിലുള്ള നൗപഡ പോലീസ്, അവിടുത്തെ ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് (Hanuman Temple) കാണിക്കവഞ്ചി മോഷ്ടിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തു. പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കാണിക്കവഞ്ചി മോഷ്ടിക്കുന്നതിന് മുമ്പ് കള്ളൻ ഹനുമാൻറെ വിഗ്രഹത്തിന്റെ കാലിൽ സ്പർശിച്ചിട്ടാണ് കാണിക്കമണ്ഡപം മോഷ്ടിച്ചതെന്ന് കണ്ടെത്തി. ഈ സംഭവം എല്ലാവരും വളരെ അത്ഭുതത്തോടെയാണ് ഏറ്റെടുത്തത്. പിന്നീട് ഈ വീഡിയോ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കാൻ തുടങ്ങി.

   യൂട്യൂബിൽ പോസ്റ്റ് ചെയ്ത 30 സെക്കൻഡ് വീഡിയോയിൽ, വിഗ്രഹങ്ങളുടെ ഫോട്ടോ മൊബൈലിൽ പകർത്തുന്ന കള്ളനെ കാണാൻ സാധിക്കും. അയാൾ ആദ്യം ക്ഷേത്രത്തിന്റെ ഗേറ്റിലേക്ക് നോക്കുന്നു. തുടർന്ന് ഹനുമാൻ ഭഗവാന്റെ പ്രധാന വിഗ്രഹത്തിനടുത്ത് വന്ന് വിഗ്രഹത്തിന്റെ ചിത്രം എടുക്കുന്നതുപോലെ പോസ് ചെയ്തു. കള്ളൻ വീണ്ടും ഗേറ്റിലേക്ക് നോക്കുന്നുണ്ട്. പിന്നീട് അയാൾ ഫോൺ തന്റെ പാന്റിന്റെ പോക്കറ്റിലേയ്ക്ക് വെയ്ക്കുകയും വിഗ്രഹത്തിന്റെ അടുത്തുള്ള കാണിക്കവഞ്ചി എടുക്കാൻ ഒരുങ്ങുന്നതിന് മുൻപ് ഹനുമാൻ വിഗ്രഹത്തെ സമീപിക്കുകയും കാലിൽ തൊട്ട് നമസ്കരിക്കുകയും ചെയ്തു. ആരും കാണുന്നില്ലെന്ന് ഉറപ്പാക്കാൻ വലതുവശത്തേക്ക് തല തിരിച്ചതിന് ശേഷം മോഷ്ടാവ് കാണിക്കവഞ്ചി എടുത്ത് ഗേറ്റിന്റെ അടുത്തേയ്ക്ക് ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.

   ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, ക്ഷേത്രത്തിലെ പൂജാരി മറ്റ് ജോലികൾക്കായി പുറത്തു പോയപ്പോൾ രാത്രി 8 നും 9:30 നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രത്തിന്റെ പുറത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലൂടെ മോഷ്ടാവിന്റെ കൂട്ടാളി പുറത്ത് കാത്തിരിക്കുന്നതും കാണുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

   സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചു കഴിഞ്ഞപ്പോൾ സമീപ പ്രദേശത്ത് തന്നെ ഉള്ളവരാകും കള്ളന്മാരെന്ന് പോലീസ് ഉറപ്പിച്ചു. "ഞങ്ങൾ സി സി ടി വി യിൽ നിന്ന് ലഭിച്ച ഫോട്ടോകൾ നാട്ടുകാരായ ഒരുപാട് ജനങ്ങളെ കാണിച്ചു. സംശയിക്കപ്പെടുന്നവരുടെ ഐഡന്റിറ്റിയെക്കുറിച്ച് നിരവധി ലീഡുകൾ ഞങ്ങൾക്ക് ലഭിച്ചു," നൗപഡ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ സഞ്ജയ് ധുമൽ പറഞ്ഞു.

   അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടിമുറുക്കിയപ്പോൾ, താനെയിലെ റാബോഡി നിവാസികളാണ് പ്രതികളെന്ന് കണ്ടെത്തി. തുടർന്ന്18 കാരനായ കെജാസ് മസ്ദെയെയും 21 കാരനായ സൂരജ് ടോറേനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 536 രൂപയും കാണിക്ക മണ്ഡപവും പോലീസ് കണ്ടെടുത്തു.
   Published by:Sarath Mohanan
   First published:
   )}