HOME /NEWS /Buzz / Thief Cooks Khichdi | കവർച്ചയ്ക്കിടെ ഖിച്ച്ടി ഉണ്ടാക്കാൻ അടുക്കളയിൽ കയറി; മോഷ്ടാവ് പോലീസ് പിടിയിൽ

Thief Cooks Khichdi | കവർച്ചയ്ക്കിടെ ഖിച്ച്ടി ഉണ്ടാക്കാൻ അടുക്കളയിൽ കയറി; മോഷ്ടാവ് പോലീസ് പിടിയിൽ

അടുക്കളയിൽ വെച്ചുതന്നെ കള്ളൻ പോലീസിന്റെ പിടിയിലാവുകയായിരുന്നു.

അടുക്കളയിൽ വെച്ചുതന്നെ കള്ളൻ പോലീസിന്റെ പിടിയിലാവുകയായിരുന്നു.

അടുക്കളയിൽ വെച്ചുതന്നെ കള്ളൻ പോലീസിന്റെ പിടിയിലാവുകയായിരുന്നു.

  • Share this:

    കവർച്ച നടത്തുന്നതിനിടെ ഖിച്ച്ടി (Khichdi) പാചകം ചെയ്ത് കഴിച്ച മോഷ്ടാവിനെ (Thief) പോലീസ് അറസ്റ്റ് ചെയ്തു (Police Arrest). അസമിലാണ് (Assam) സംഭവം നടന്നത്. വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെ കള്ളൻ അടുക്കളയിലേക്ക് (Kitchen) പോയി ഖിച്ച്ടി തയ്യാറാക്കാൻ തുടങ്ങി. കള്ളൻ വീട്ടിൽ കയറിയെന്നും അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുകയാണെന്നും മനസിലായതോടെ നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് അടുക്കളയിൽ വെച്ചുതന്നെ കള്ളൻ പോലീസിന്റെ പിടിയിലാവുകയായിരുന്നു. ദിസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയ്ക്കുള്ളിലാണ് ഈ സംഭവം നടന്നതെന്ന് ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു.

    ഈ സംഭവം പോലീസ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. "കൗതുകകരമായ ഒരു മോഷണ കേസ്! ഖിച്ച്ടിക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും കവർച്ചാ ശ്രമത്തിനിടെ അത് പാചകം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം. കള്ളനെ അറസ്റ്റ് ചെയ്തു, @GuwahatiPol അദ്ദേഹത്തിന് ഇപ്പോൾ നല്ല ചൂടുള്ള ഭക്ഷണം വിളമ്പുകയാണ്", അസം പോലീസ് ട്വിറ്ററിൽ കുറിച്ചു. വൈകാതെ പോലീസിന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും പെട്ടന്ന് തന്നെ അത് വൈറലായി മാറുകയും ചെയ്തു.

    മോഷണശ്രമത്തിനിടെയുള്ള കള്ളന്മാരുടെ പ്രവൃത്തി ചർച്ചയാകുന്നത് ഇന്ത്യയിൽ ഇത് ആദ്യമായല്ല. കഴിഞ്ഞ വർഷം, മഹാരാഷ്ട്രയിലെ താനെയിലെ നൗപദ പോലീസ് ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് കാണിക്ക മണ്ഡപം മോഷ്ടിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കാണിക്ക മണ്ഡപവുമായി പോകുന്നതിന് മുമ്പ് കള്ളൻ ഹനുമാൻ വിഗ്രഹത്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിക്കുന്നതായി കണ്ടു. കള്ളന്റെ പ്രവൃത്തി ഏവരെയും അമ്പരപ്പിച്ചു കളഞ്ഞു.

    ആ സംഭവത്തിൽ കള്ളന്റെ പ്രവൃത്തി സി സി ടി വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇടയ്ക്കിടെ മോഷ്ടാവ് ക്ഷേത്രത്തിന്റെ ഗേറ്റിലേക്ക് നോക്കുന്നതും പിന്നീട് ഹനുമാൻ വിഗ്രഹത്തിനടുത്ത് വന്ന് വിഗ്രഹത്തിന്റെ ചിത്രം എടുക്കുന്നതുപോലെ പോസ് ചെയ്യുന്നതുമെല്ലാം വീഡിയോയിൽ കാണാം. പല തവണ ഗേറ്റിലേക്ക് മാറി മാറി നോക്കിയ ശേഷം അയാൾ ഫോൺ തന്റെ പാന്റിന്റെ പോക്കറ്റിൽ വയ്ക്കുകയും വിഗ്രഹത്തിന്റെ അടുത്ത് വന്ന് അതിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയ ശേഷം ആരും കാണുന്നില്ലെന്ന് ഉറപ്പാക്കി വിഗ്രഹത്തിനടുത്തിരുന്ന കാണിക്ക മണ്ഡപവും എടുത്തു കൊണ്ട് ഗേറ്റിനടുത്തേക്ക് ഓടുകയായിരുന്നു. പോലീസ് പങ്കുവെച്ച ആ വീഡിയോയും സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയിരുന്നു.

    First published:

    Tags: Assam Police, Thief arrested