• HOME
 • »
 • NEWS
 • »
 • buzz
 • »
 • Fitness | 70 കാരിയായ ബോഡിബില്‍ഡര്‍; മത്സരങ്ങളിൽ നിറസാന്നിധ്യം; അമ്പരന്ന് കാണികള്‍

Fitness | 70 കാരിയായ ബോഡിബില്‍ഡര്‍; മത്സരങ്ങളിൽ നിറസാന്നിധ്യം; അമ്പരന്ന് കാണികള്‍

മകനും പേരക്കുട്ടിയും പിറന്നതിന് ശേഷം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോകരമായ ദിവസമാണ് മത്സരം വിജയിച്ച ദിവസമെന്ന് റെനി പറഞ്ഞു.

 • Share this:
  ഇക്കാലത്ത് ഫിറ്റ്‌നസിനായി (fitness) സമയം (time) കണ്ടെത്തുന്നവരാണ് മിക്ക ചെറുപ്പക്കാരും (youths). ആരോഗ്യമുള്ള (health) ശരീരം അത്ര എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്ന ഒന്നല്ല. നിരന്തരമായി പരിശ്രമം ഇതിന് ആവശ്യമാണ്. ഒപ്പം നിരവധി പ്രശ്‌നങ്ങളെയും (problems) അഭിമുഖീകരിക്കേണ്ടതായി വരും. ചെറുപ്പക്കാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിരിക്കും. പ്രായമായവരെ സംബന്ധിച്ച് നിരന്തരമായ വ്യായാമങ്ങളും (exercise) മറ്റും അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ, 70 വയസ്സാകുമ്പോഴും 25ന്റെ ചുറുചുറുക്ക് കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ,

  70 വയസ്സുള്ള അമേരിക്കക്കാരി മുത്തശ്ശിയാണ് പ്രായത്തെ തോല്‍പ്പിക്കുന്ന ആരോഗ്യവുമായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. റെനി ലാന്‍ഡേഴ്‌സ് എന്നാണ് ഈ മുത്തശ്ശിയുടെ പേര്, വിവാഹമോചിതയാണ്. 2010ല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇവര്‍ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയ ആകേണ്ടി വന്നു. ശസ്ത്രക്രിയ്യയ്ക്ക് ശേഷം റെനി ഫിറ്റനസില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഇവര്‍ ഒരു ജിമ്മില്‍ ചേര്‍ന്ന് ആഴ്ചയില്‍ 5 ദിവസം വര്‍ക്ക് ഔട്ട് ചെയ്യാന്‍ തുടങ്ങി.

  2021 മെയ് മാസത്തില്‍ തന്റെ 69-ാം വയസ്സില്‍ റെനി ആദ്യമായി ബോഡിബില്‍ഡിംഗ് മത്സരത്തില്‍ പങ്കെടുത്തു. സഹമത്സരാര്‍ത്ഥികളെല്ലാം ഇവരെക്കാള്‍ 20 വയസ്സ് കുറവുള്ളവരായിരുന്നു. എന്നാല്‍ ആറാം സ്ഥാനം നേടിക്കൊണ്ട് റെനി എല്ലാവരെയും അമ്പരപ്പിച്ചു. ഈ മത്സരത്തിന് ശേഷം റെനിയ്ക്ക് ബോഡിബില്‍ഡിംഗിനോടുള്ള ആവേശം വര്‍ദ്ധിച്ചു. ഇതുവരെ നാല് മത്സരങ്ങളിലാണ് ഇവര്‍ പങ്കെടുത്തിട്ടുള്ളത്.

  മകനും പേരക്കുട്ടിയും പിറന്നതിന് ശേഷം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോകരമായ ദിവസമാണ് മത്സരം വിജയിച്ച ദിവസമെന്ന് മെട്രോ വെബ്‌സൈറ്റിന് നല്‍കിയ ഒരു അഭിമുഖത്തില്‍ റെനി പറഞ്ഞു. ഇരുപത് വയസ്സ് പ്രായമുള്ളപ്പോള്‍ പോലും ഇത്രയും കായികക്ഷമത തനിയ്ക്ക് ഉണ്ടായതായി തോന്നിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  ഇപ്പോഴത്തെ ജീവിതത്തില്‍ താന്‍ വളരെ സന്തുഷ്ടയാണ്. ആരോഗ്യകാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഗര്‍ഭിണി ആയിരുന്ന സമയത്ത് ദിവസേനെ 9 കിലോമീറ്ററോളം ഓടാന്‍ പോകാറുണ്ടായിരുന്നു എന്നും റെനി പറയുന്നു.

  പ്രായമായ ആളുകളുടെ ആരോഗ്യത്തെ സംബന്ധിച്ച വാര്‍ത്തകള്‍ പലപ്പോഴും വരാറുണ്ട്. നൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ച് ജേതാവായ 105 വയസ്സുകാരി രാംഭായിയുടെ വാര്‍ത്ത നേരത്തെ ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാഷണല്‍ ഓപ്പണ്‍ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന വേദിയാണ് സ്ഥലം. 45.40 സെക്കന്റുകള്‍ കൊണ്ടാണ് രാംഭായ് മുത്തശ്ശി കായികപ്രേമികളുടെ ഹൃദയത്തിലേയ്ക്ക് ഓടിക്കയറിയത്. അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടി ഗുജറാത്തിലെ വഡോദരയിലാണ് നടന്നത്. 100 വയസ്സിന് മുകളില്‍ പ്രായമുള്ള മറ്റാരും മത്സരത്തിന് ഉണ്ടായിരുന്നില്ല. കൂടെ മത്സരിച്ചവര്‍ക്കെല്ലാം പ്രായം 85ല്‍ താഴെ മാത്രമായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്. 101 വയസ്സുള്ള കൗര്‍ എന്നയാളുടെ 74 സെക്കന്റ്സ് എന്ന റെക്കോര്‍ഡാണ് രാംഭായ് ഇത്തവണ തകര്‍ത്തത്.

  ഗോതമ്പ് പൊടിച്ച് നെയ്യും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന ചുര്‍മ എന്ന പലഹാരം, വെണ്ണ, പാല്‍ തുടങ്ങിയവയാണ് രാംഭായിയുടെ പ്രധാന ഭക്ഷണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ മുത്തശ്ശി വലിയ കണിശ്ശക്കാരിയാണെന്ന് കൊച്ച് മകള്‍ ശര്‍മിള വ്യക്തമാക്കി. സസ്യാഹാരം മാത്രമേ രാംഭായ് കഴിയ്ക്കൂ, ഒപ്പം 250 ഗ്രാം നെയ്യും 500 ഗ്രാം തൈരും ദിവസേന കഴിയ്ക്കും. ദിവസേന രണ്ട് നേരം 500 മില്ലി ലിറ്റര്‍ പാലും കുടിയ്ക്കും. ആട്ട കൊണ്ടുള്ള റൊട്ടി ഇഷ്ടമാണെങ്കിലും അധികം കഴിയ്ക്കില്ല. ചോറും വളരെ കുറച്ച് മാത്രമേ കഴിയ്ക്കാറുള്ളൂ. ഭക്ഷണ നിയന്ത്രണത്തിനൊപ്പം പാടത്ത് പണിയെടുക്കുകയും ദിവസേന 4 കിലോമീറ്ററോളം ഓടുകയും ചെയ്യും.

  keywords:

  link: https://www.news18.com/news/buzz/this-70-year-old-grandma-is-a-fitness-freak-takes-part-in-competitions-5520781.html
  Published by:Amal Surendran
  First published: