• HOME
  • »
  • NEWS
  • »
  • buzz
  • »
  • അറുപത് വർഷമായി ഉറങ്ങാത്ത എൺപതുകാരൻ; 1962 ൽ പനി വന്നതിനു പിന്നാലെ ഉറക്കം നഷ്ടമായി

അറുപത് വർഷമായി ഉറങ്ങാത്ത എൺപതുകാരൻ; 1962 ൽ പനി വന്നതിനു പിന്നാലെ ഉറക്കം നഷ്ടമായി

തായ് ഉറങ്ങുന്നത് കണ്ടിട്ടേ ഇല്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും പറയുന്നത്

Thai Ngoc

Thai Ngoc

  • Share this:

    ഉറങ്ങാതിരുന്നാൽ എന്തൊക്കെ സംഭവിക്കും എന്ന് ചോദിച്ചാൽ എന്താണ് സംഭവിക്കാതിരിക്കുക എന്ന് തിരിച്ചു ചോദിക്കാം. ദിവസവും 6-7 മണിക്കൂർ ശരിയായ ഉറക്കം നമ്മുടെ ശാരീരിക ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും അത്യാവശ്യമാണ്. ഒരു ദിവസത്തെ ഉറക്കം ശരിയായില്ലെങ്കിൽ പോലും അസ്വസ്ഥതകൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. അപ്പോഴാണ് കഴിഞ്ഞ അറുപത് വർഷമായി ഉറങ്ങിയിട്ടില്ലെന്ന വാദവുമായി ഒരു എൺപതുകാരൻ എത്തുന്നത്.

    വിയറ്റ്നാം സ്വദേശിയായ തായ് ങോക് (Thai Ngoc) ആണ് ആ അത്ഭുത മനുഷ്യൻ. ഒരു യൂട്യൂബ് ചാനലാണ് ഇദ്ദേഹത്തിന്റെ കഥ ലോകത്തെ അറിയിച്ചത്. തായ് ഉറങ്ങുന്നത് കണ്ടിട്ടേ ഇല്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യയും മക്കളും അയൽവാസികളും പറയുന്നു. കുട്ടിക്കാലത്ത് ഒരു പനി വന്നതിനു ശേഷമാണ് തനിക്ക് ഉറക്കം നഷ്ടപ്പെട്ടതെന്നാണ് തായ് പറയുന്നത്.
    Also Read- ഭർത്താവിന്റെ ആദ്യ വിവാഹം തകരാൻ കാരണക്കാരിയോ? വിമർശനങ്ങൾക്ക് മറുപടിയുമായി ഹൻസിക

    ഒന്നോ രണ്ടോ ദിവസത്തെ ഉറക്കമില്ലായ്മ പോലും മനുഷ്യന്റെ സമനില തെറ്റിക്കുമ്പോഴാണ് ആറ് പതിറ്റാണ്ടായി ഉറക്കമില്ലെന്ന് ഇദ്ദേഹം പറയുന്നത്. 1962 ൽ ബാധിച്ച പനി പിൻവാങ്ങിയത് തന്റെ ഉറക്കവും എന്നെന്നേക്കുമായി കവർന്നുകൊണ്ടാണെന്ന് ഇദ്ദേഹം പറയുന്നു. തായിയുടെ അപൂർവ അവസ്ഥ സത്യാമാണോ എന്നറിയാൻ നിരവധി പേർ എത്തിയിരുന്നു. ഇദ്ദേഹം ഉറങ്ങാറില്ലെന്ന് വന്നവരെല്ലാം സമ്മതിക്കുന്നുണ്ടെങ്കിലും എങ്ങനെ ഒരു മനുഷ്യന് ഇത്രകാലം ഉറങ്ങാതെ ജീവിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടിയില്ല.
    Also Read- മകൾക്ക് വരനെ തേടി മാട്രിമോണിയൽ സൈറ്റെന്ന് കരുതി അച്ഛൻ എത്തിയത് ലൈഫ് ഇൻഷുറസിൽ

    ഉറക്കമില്ലായ്മ, അഥവാ ഇൻസോംനിയ എന്ന അവസ്ഥ ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ്. ദീര്‍ഘനാളത്തെ ഉറക്കമില്ലായ്മ അഥവാ ക്രോണിക്ക് ഇന്‍സോംനിയ ശരീരത്തെയും ജീവിതത്തെയും ഗുരുതരമായി ബാധിക്കുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ അവിടേയും തായ് ങോക് എന്ന എൺപതുകാരൻ അത്ഭുതമാകുന്നു. എൺപതു വയസ്സിലും ആരോഗ്യത്തോടെയിരിക്കുന്ന തായിക്ക് വലിയ ആരോഗ്യപ്രശ്നങ്ങളില്ല. കൃത്യമായ ഭക്ഷണക്രമമാണ് ഇദ്ദേഹം പിന്തുടരുന്നത്. ഗ്രീൻ ടീയും വൈനുമാണ് ഇഷ്ടപാനീയങ്ങൾ.

    തായിക്ക് ഇതുവരെയുള്ള ജീവിതത്തിൽ പൂർണ തൃപ്തിയാണ്. ആരോഗ്യവും ഭക്ഷണവുമുണ്ട്. പക്ഷേ വലിയൊരു നഷ്ടമായി ഉറക്കം പിടിതരാതി അകന്നുപോയി. എല്ലാമുണ്ടായിട്ടെന്താണ് ഉറക്കമില്ലല്ലോ എന്നാണ് ഇദ്ദേഹം പറയുന്നത്. മറ്റുള്ളവരെ പോലെ ശാന്തമായ തനിക്കും ഉറങ്ങണമെന്നത് മാത്രമാണ് എൺപതാം വയസ്സിൽ അദ്ദേഹത്തിന്റെ ഒരേയൊരു ആഗ്രഹം.

    Published by:Naseeba TC
    First published: