• HOME
  • »
  • NEWS
  • »
  • buzz
  • »
  • Old Age |രണ്ടാം ലോക മഹായുദ്ധത്തിലെ പോരാളി; ഇപ്പോൾ ചെയ്യുന്നത് മരപ്പണി; 102-ാം വയസിലും 17ന്റെ ചെറുപ്പം

Old Age |രണ്ടാം ലോക മഹായുദ്ധത്തിലെ പോരാളി; ഇപ്പോൾ ചെയ്യുന്നത് മരപ്പണി; 102-ാം വയസിലും 17ന്റെ ചെറുപ്പം

102-കാരനായ ഫില്‍ ഹോഡ്‌സണ്‍ സതര്‍ലാന്‍ഡ് ടോയ് റീസ്റ്റോറേഷന്‍ സെന്ററില്‍ 15 വര്‍ഷമായി ജോലി ചെയ്യുകയാണ്

  • Share this:
    നിങ്ങളുടെ സ്വപ്നത്തെ പിന്തുടരാന്‍ പ്രായം ഒരു തടസ്സമല്ലെന്ന് കേട്ടിട്ടുണ്ടാകും. എന്നാല്‍ 60 വയസ്സിനു ശേഷം ഒരാളുടെ ജീവിതത്തിലെ പ്രവർത്തനങ്ങളെല്ലാം മന്ദഗതിയിലാകും. പലരും വിരമിക്കലിനെ (retirement) കുറിച്ച് നേരത്തെ പ്ലാന്‍ ചെയ്യാനും ഭാവിയിലേയ്ക്ക് പണം സൂക്ഷിക്കാനും ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ 102-ാമത്തെ വയസ്സിലും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നോട്ടുപോകുന്ന ആളാണ് രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരനായ (second world war veteran) ഫില്‍ ഹോഡ്‌സണ്‍. ഈ പ്രായത്തിലും വെറുതെയിരിക്കാന്‍ അദ്ദേഹം ആ​ഗ്രഹിക്കുന്നില്ല. ഓസ്‌ട്രേയിലന്‍ (australia) സ്വദേശിയാണ് ഇയാള്‍. സൈനികനാകുന്നതിന് മുമ്പ് അദ്ദേഹം ഒരു ബാര്‍ബറായിരുന്നു.

    തന്റെ അറുപതാം വയസ്സില്‍ സെയില്‍സ് റെപ്രസന്റേറ്റീവ് ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1962- ല്‍ അദ്ദേഹം ഈ ജോലിയില്‍ നിന്ന് വിരമിച്ചു. എന്നാല്‍ വളരെ കുറച്ചുസമയത്തേക്ക് മാത്രമായിരുന്നു അത്. അതിനുശേഷം ഓരോ വര്‍ഷവും അദ്ദേഹം പുതിയ പുതിയ ജോലികള്‍ പഠിക്കാന്‍ തുടങ്ങി. ഇങ്ങനെ വ്യത്യസ്ത ജോലികള്‍ പരീക്ഷിക്കുന്നതിനിടയിലാണ് അദ്ദേഹം മരപ്പണി തെരഞ്ഞെടുത്തത്.

    102-കാരനായ ഫില്‍ ഹോഡ്‌സണ്‍ സതര്‍ലാന്‍ഡ് ടോയ് റീസ്റ്റോറേഷന്‍ സെന്ററില്‍ 15 വര്‍ഷമായി ജോലി ചെയ്യുകയാണ്. 87-ാം വയസ്സിലാണ് അദ്ദേഹം ഈ ജോലി ആരംഭിച്ചത്. ഹോഡ്സന്റെ ഭാര്യ അഞ്ച് വര്‍ഷം മുമ്പ് മരിച്ചു. അതിനുശേഷം അദ്ദേഹം ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഓസ്ട്രേലിയന്‍ വാര്‍ത്താ മാധ്യമമായ 9 നൗ, ഹോഡ്സണ്‍ ടോയ് സെന്ററില്‍ ജോലി ചെയ്യുന്നതിന്റെയും ജോലിയെക്കുറിച്ച് സംസാരിക്കുന്നതിന്റെയും ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ''ഞാന്‍ ടിവി കാണാറില്ല. അല്ലാതെ ഞാന്‍ എന്ത് ചെയ്യും? നിങ്ങളാണെങ്കില്‍ എന്ത് ചെയ്യും'', എന്നാണ് അദ്ദേഹം ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറയുന്നത്.

    ഹോഡ്സണ്‍ 102-ാം വയസ്സിലും ജോലിയില്‍ തുടരുമ്പോള്‍, 79 വയസ്സുള്ള അദ്ദേഹത്തിന്റെ മകന്‍ വിരമിക്കാനുള്ള തീരുമാനത്തിലാണ്. തന്റെ കടയിലേക്ക് ആവശ്യമായ മേശകളും കസേരകളും മറ്റ് കളിപ്പാട്ടങ്ങളുമെല്ലാം നിര്‍മ്മിക്കുന്നത് ഹോഡ്സണ്‍ തന്നെയാണ്. കടയിലെ കളിപ്പാട്ടങ്ങളെല്ലാം വിറ്റ് ലഭിക്കുന്ന പണം അദ്ദേഹം ഉപയോഗിക്കുന്നത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ്. ചെറിയ കസേരകള്‍, മേശകള്‍, ടോയ്ലറ്റുകള്‍, കിടക്കകള്‍, കൂടാതെ കുട്ടികള്‍ക്കുള്ള കോട്ട്-ഹാംഗറുകള്‍ എന്നിവയാണ് ഹോഡ്സണ്‍ നിര്‍മ്മിക്കുന്നത്. 2021ല്‍ 27000 ഡോളറാണ് അദ്ദേഹം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയത്.

    പുതുതായി എന്തെങ്കിലും ജോലി തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഹോഡ്‌സണ്‍ ഒരു പ്രചോദനമാണ്. പുതിയ എന്തെങ്കിലും പഠിക്കാനും നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനും പ്രായം ഒരു തടസ്സമല്ല എന്ന സന്ദേശമാണ് ഹോഡ്‌സണ്‍ നല്‍കുന്നത്.

    നൂറാം വയസ്സിലും ജോലിയില്‍ നിന്ന് വിരമിക്കാന്‍ തയ്യാറാകാത്ത ഒരു യുഎസ്സ് സ്വദേശിയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജോലിയാണ് തന്റെ ജീവന്‍ നിലനിര്‍ത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തല കീഴായി നിന്ന് (Headstand) ​ഗിന്നസ് ബുക്കിൽ (Guinness World Record) ഇടം നേടിയ എഴുപത്തിയഞ്ചുകാരനെക്കുറിച്ചുള്ള വാർത്തകളും പുറത്തു വന്നിരുന്നു.
    Published by:Jayashankar Av
    First published: