മിഠായി (Candy) കഴിക്കുന്നത് ഒരു ജോലിയായി ചെയ്യാൻ കഴിയുമോ? അതും ലക്ഷങ്ങൾ ശമ്പളം (salary) വാങ്ങി. ഇത്തരത്തില്‍ വളരെ വിചിത്രമായ ഒരു ജോലി വാഗ്ദാനം ചെയ്തിക്കുകയാണ് കാനഡയിലെ (canada) ഒരു മിഠായി കമ്പനി. ഒന്റാരിയോയിലെ കാന്‍ഡി ഫണ്‍ ഹൗസ് എന്ന (candy fun house) കമ്പനിയാണ് ലോകത്തില്‍ ആദ്യമായി സിസിഒ (CCO) അഥവാ ചീഫ് കാന്‍ഡി ഓഫീസര്‍ പദവിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഓരോ മാസവും ആയിരക്കണക്കിന് മിഠായികള്‍ രുചിച്ച് നോക്കുക എന്നതാണ് സിസിഒയുടെ ജോലി. അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾക്കും അപേക്ഷിക്കാം. പ്രതിവര്‍ഷം 100,000 ഡോളര്‍ അല്ലെങ്കില്‍ 61 ലക്ഷം രൂപ വരെയാണ് പ്രതിഫലം.
വര്‍ക്ക് ഫ്രെം ഹോം ജോലിയാണിത്. 'കാന്‍ഡി ഇന്റലിജന്‍സ് ഏജന്‍സിയുടെ (CIA) ചുമതലയാണ് തെരഞ്ഞെടുക്കപ്പെടുന്ന ആളിന് നല്‍കുക. സിസിഒയുടെ ഔദ്യോഗിക സീല്‍ പതിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിന് മുന്‍പ് മിഠായി രുചിച്ച് അനുമതി നല്‍കണം.
read also: 'പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ രണ്ട് ദിവസം അവധി വേണം'; വൈറലായി ലീവ് ലെറ്റർ
കാന്‍ഡി ഫണ്‍ ഹൗസിന്റെ വെബ്സൈറ്റില്‍ കയറി അപേക്ഷ നല്‍കാവുന്നതാണ്. പേര്, ഇമെയില്‍ അഡ്രസ്സ്, ഫോണ്‍ നമ്പര്‍, സിവി എന്നിവ അപേക്ഷയോടൊപ്പം വെയ്ക്കണം.
ജൂലൈയിലെ ഒരു ലിങ്ക്ഡ്ഇൻ പോസ്റ്റ് അനുസരിച്ച് കാന്‍ഡി ബോര്‍ഡ് മീറ്റിംഗുകള്‍ സംഘടിപ്പിക്കുക, രുചി നോക്കുന്ന ആള് ആയി പ്രവര്‍ത്തിക്കുക തുടങ്ങിയ രസകരമായ ജോലികളാണ് സിസിഒ ചെയ്യേണ്ടത്. രക്ഷിതാക്കളുടെ അനുമതിയോടെ അഞ്ച് വയസ്സുകാര്‍ക്കും അപേക്ഷ നല്‍കാം.
വ്യത്യസ്തമായ ഈ ജോലിയെ സംബന്ധിച്ച പോസ്റ്റ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാണ്. അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് അപേക്ഷ നല്കാവുന്നതിനാല് ധാരാളം കുട്ടികള്‍ ജോലിയ്ക്ക് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പല രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ അപേക്ഷ പൂരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
വലിയ പ്രതികരണങ്ങളാണ് പോസ്റ്റിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ചില പ്രതികരണങ്ങള്‍ ലഭിച്ചതായി കമ്പനി സിഇഒ ജാമില്‍ ഹെജാസി വെളിപ്പെടുത്തിയിരുന്നു. ഒരു ചീഫ് മിഠായി ഓഫീസര്‍ ദിവസേനെ 3,500 കഷ്ണം മിഠായി കഴിക്കണമെന്ന സോഷ്യല്‍ മീഡിയ ആരോപണം തെറ്റാണെന്നും അദ്ദേഹം വിശദീകരിച്ചു.
see also : ഏഴു വർഷത്തിനിടെ ആദ്യം ഓഫീസിൽ വൈകിയെത്തിയ ജീവനക്കാരനെ കമ്പനി പറഞ്ഞുവിട്ടു
അതേസമയം, ഇന്നത്തെ കാലത്ത് ഒരു ജോലി കണ്ടെത്താന്‍ വലിയ പ്രയാസമാണ്. ഒരുപാട് കമ്പനികള്‍ ഉണ്ടെങ്കിലും നിങ്ങള്‍ക്ക് അനുയോജ്യമായതും നിങ്ങളുടെ കഴിവുകള്‍ക്ക് അനുയോജ്യമായതുമായ ജോലി കണ്ടെത്താന്‍ അത്ര എളുപ്പമായിരിക്കില്ല. റിക്രൂട്ട്മെന്റ് വെബ്സൈറ്റുകളെയാണ് പലരും ജോലി കണ്ടെത്തുന്നതിനായി ആശ്രയിക്കാറുള്ളത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മാര്‍ഗ്ഗം ലണ്ടനില്‍ ഒരു യുവാവ് കണ്ടെത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു.
തന്റെ വിവരങ്ങളും യോഗ്യതകളും അടങ്ങുന്ന ഒരു ക്യുആര്‍ കോഡ് ഓഫീസുകള്‍ക്ക് മുന്നില്‍ പതിച്ചാണ് 21കാരനായ ജോര്‍ജ്ജ് കോര്‍ണിയക് തൊഴിലുടമകളെ ആകര്‍ഷിച്ചത്. ഈ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താല്‍, തൊഴിലുടമയ്ക്ക് ജോര്‍ജിന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലും സിവിയും കാണാന്‍ സാധിക്കും. ഒരു ജോലി കണ്ടെത്തുന്നതിനായി ജോര്‍ജ് എന്തിനാണ് ഇത്തരമൊരു മാര്‍ഗ്ഗം തിരഞ്ഞെടുത്തതെന്ന് നിങ്ങള്‍ ചിലപ്പോള്‍ ചിന്തിക്കുന്നുണ്ടാകും. ജോലി കണ്ടെത്തുന്നതിനുള്ള പരമ്പരാഗത രീതികളെല്ലാം ജോര്‍ജിനെ നിരാശപ്പെടുത്തിയതാണ് കാരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.