വ്യത്യസ്ത തരം ജോലികൾ വാഗ്ദാനം ചെയ്യുന്ന ചില കമ്പനികളുണ്ട്. അത്തരത്തിൽ വേറിട്ടതും കേൾക്കുന്നവർക്ക് അതിശയം തോന്നുന്നതുമായ ഒരു ജോലിയാണ് ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. വേറിട്ട ഈ തൊഴിൽ അൽപം രസകരവുമാണ്.
മെറ്റീരിയൽസ് മാർക്കറ്റ്.കോം (MaterialsMarket.com) എന്ന കമ്പനി ആണ് മക്ഡൊണാള്‍ഡ്സ് (McDonalds), സബ്വേ(subway), ഗ്രെഗ്സ് (greggs) തുടങ്ങിയ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളില്‍ 'ടേക്ക് എവേ ടെസ്റ്റര്‍' (Takeaway Tester) ആയി ജോലി ചെയ്യാന്‍ ആളുകളെ തേടുന്നത്. ഏകദേശം 1 ലക്ഷം രൂപയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിഫലമായി ലഭിക്കുക. ആറ് പേരെയാണ് കമ്പനി ഈ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്.
മെറ്റീരിയൽസ് മാർക്കറ്റ്.കോമിന്റെ സഹസ്ഥാപകന്‍ സാമുവല്‍ ഹണ്ടിന്റെ അഭിപ്രായത്തില്‍, ഉച്ചഭക്ഷണത്തിനിടയിലോ അതിരാവിലെ ഭക്ഷണശാലകളില്‍ നിന്ന് ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിനിടയിലോ ഇതിനായുള്ള ആളുകളെ കണ്ടെത്താന്‍ കഴിയും. ''ഫാസ്റ്റ് ഫുഡിന് നെഗറ്റീവ് അര്‍ത്ഥങ്ങളുണ്ടെങ്കിലും, വ്യാപാരികള്‍ക്ക് അത് അവരുടെ ഉപജീവന മാര്‍ഗ്ഗമാണിത്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് നിരവധി ഫാസ്റ്റ് ഫുഡുകള്‍ കഴിക്കാനുള്ള അവസരവും കമ്പനി നല്‍കുന്നുണ്ട്. മക്ഡൊണാള്‍ഡിന്റെ വലിയ ബിഗ് മാക് മീല്‍, ഗ്രെഗ്സ് സോസേജ്, ഓംലെറ്റ് ബ്രേക്ക്ഫാസ്റ്റ് ബാഗെറ്റ്, സബ്വേയുടെ ഫുട്ലോംഗ് മീറ്റ്ബോള്‍ മരിനാര എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍, ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മാത്രമല്ല ടേക്ക് എവേ ടെസ്റ്ററുടെ ഉത്തരവാദിത്വം. ഭക്ഷണം കഴിച്ച ശേഷം, അതിനെ കുറിച്ചുള്ള അഭിപ്രായവും അറിയിക്കണം. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ വിശപ്പ് എത്ര നേരത്തേക്ക് അകറ്റാന്‍ കഴിയുമെന്ന് കമ്പനിക്ക് കണ്ടെത്താനും ഈ അഭിപ്രായത്തിലൂടെ കഴിയണം. കൂടാതെ, ആളുകളുടെ ഊര്‍ജം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുന്നതില്‍ ഭക്ഷണം എത്രത്തോളം ഫലപ്രദമാണ് എന്ന കാര്യവും കണ്ടെത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
കച്ചവട മാന്ദ്യത്തെ കുറിച്ചോ ഭക്ഷണത്തിന്റെ പ്രതികൂല ഫലങ്ങളെ കുറിച്ചോ മധുരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചോ ടേക്ക് എവേ ടെസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്യണം. ഒരു മാസം ഏകദേശം ഒരു ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. ദിവസവും കഴിക്കുന്ന ഓരോ ഭക്ഷണത്തിനുള്ള പണം കമ്പനി നല്‍കുകയും ചെയ്യും. ഇവരില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ പോഷകാഹാര വിദഗ്ധന്റെ സഹായത്തോടെ വിശകലനം ചെയ്യും. വിശകലനം ചെയ്ത ഈ വിവരങ്ങള്‍ കമ്പനി അതിന്റെ ഹോബിയിസ്റ്റ് ബില്‍ഡര്‍മാര്‍ക്കും പ്രൊഫഷണല്‍ കമ്മ്യൂണിറ്റിക്കും നൽകും.
P V Sindhu | ജിമ്മില്‍ മോഹന്‍ലാലിനൊപ്പം; സന്തോഷം പങ്കുവച്ച് പി വി സിന്ധു; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ലോകത്തിലെ ഏറ്റവും വലിയ ശൃംഖലകളിലൊന്നാണ് മക്ഡൊണാള്‍ഡ്സ്. 119 രാജ്യങ്ങളിലായി 69 മില്യണ്‍ ഉപഭോക്താക്കളാണ് കമ്പനിയ്ക്കുള്ളത്. ജീവിതകാലം മുഴുവന്‍ സൗജന്യമായി മക്ഡൊണാള്‍ഡ്സ് ലഭിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു ഗോള്‍ഡ് കാര്‍ഡ് ഉണ്ടായിരിക്കണം. കമ്പനി നേരിട്ട് നല്കുന്ന ഒരു കാര്‍ഡ് ആണിത്. ഇത് കൈവശമുള്ളയാള്‍ക്ക് ജീവിതകാലം മുഴുവന്‍ ഏത് മക്ഡൊണാള്‍ഡ്സ് റസ്റ്റോറന്റില്‍ നിന്നും സൗജന്യമായി ഭക്ഷണം കഴിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.