നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'മജ്നുവിനെ കാണാനില്ല, മകനെ മടങ്ങിവരൂ; ഷെര്‍വാണി വാങ്ങണമെന്ന ആവശ്യം അംഗീകരിച്ച് കുടുംബം!' വൈറലായി പരസ്യം

  'മജ്നുവിനെ കാണാനില്ല, മകനെ മടങ്ങിവരൂ; ഷെര്‍വാണി വാങ്ങണമെന്ന ആവശ്യം അംഗീകരിച്ച് കുടുംബം!' വൈറലായി പരസ്യം

  ഒരാളെ കാണാതാകുമ്പോള്‍ നല്‍കുന്ന അറിയിപ്പ് പോലെയാണ് പരസ്യം. സോഷ്യല്‍ മീഡിയയില്‍ വൈറലായി 'ഷെര്‍വാണി' പരസ്യം

  • Share this:
   രസകരമായ ഒരു പത്രപരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊല്‍ക്കത്തയിലെ ഷെര്‍വാണി (sherwani) നിര്‍മാതാക്കളായ സുല്‍ത്താന്‍ കമ്പനിയാണ് പരസ്യത്തിനു പിന്നില്‍. ഒരാളെ കാണാതാകുമ്പോള്‍ നല്‍കുന്ന അറിയിപ്പ് പോലെയാണ് പരസ്യം.

   'ഉയരമുള്ള, വെളുത്ത നിറമുള്ള സുന്ദരനായ യുവാവ്, വയസ് 24. എന്റെ പ്രിയപുത്രന്‍ മജ്‌നുവിനെ കാണാനില്ല. ദയവായി വീട്ടിലേയ്ക്ക് തിരിച്ച് വരൂ. എല്ലാവരും വളരെ ദുഃഖത്തിലാണ്. ലൈലയെ വിവാഹം ചെയ്യണമെന്നും വിവാഹത്തിനുള്ള ഷെര്‍വാണി സുല്‍ത്താനില്‍നിന്നു വാങ്ങണമെന്നുമുള്ള നിന്റെ ആവശ്യങ്ങള്‍ ഞങ്ങള്‍ അംഗീകരിക്കുന്നു. പാര്‍ക്കിങ് സൗകര്യമുള്ള അവരുടെ ന്യൂ മാര്‍ക്കറ്റ് ബ്രാഞ്ചില്‍ നമുക്ക് പോകാം. വിവാഹസത്കാരത്തില്‍ നമ്മുടെ എല്ലാ കുടുംബാംഗങ്ങളും നിന്റെ അടുത്ത സുഹൃത്തുക്കളും സുല്‍ത്താനില്‍ നിന്നുള്ള കുര്‍ത്ത ധരിക്കാമെന്നാണു തീരുമാനിച്ചിരിക്കുന്നത്'- എന്നാണ് ഷെര്‍വാണി ധരിച്ച ഒരു യുവാവിന്റെ ചിത്രത്തിനൊപ്പം പരസ്യത്തില്‍ കുറിച്ചിരിക്കുന്നത്.


   രസകരമായ ഈ പത്രപരസ്യത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഒരു ചിരിക്ക് തന്നെ വഴിവെച്ചിരിക്കുകയാണ്. പരസ്യത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരെ അഭിനന്ദിച്ച് നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തു.


   Viral Video | മരിച്ചെന്ന് ഉറപ്പിച്ചു; ചിതയ്ക്ക് തീ കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ കണ്ണ് തുറന്നു; ഞെട്ടി കുടുംബാംഗങ്ങള്‍

   മരിച്ചെന്ന് ഉറപ്പിച്ച് ചിതയ്ക്ക് തീ കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ കണ്ണ് തുറന്ന് 62 വയസ്സുകാരന്‍. ഡല്‍ഹിയിലെ നരേലയില്‍ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലെ സതീശ് ഭരദ്വാജാണ് മരിച്ച് ജീവിച്ചു വന്നത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

   സതീശ് മരിച്ചെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ച ശേഷം അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയിരുന്നു. തീ കത്തിക്കുന്നതിനു മുന്‍പായി മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയതോടെ ശരീരത്തില്‍ ജീവനുണ്ടെന്ന് മനസ്സിലാവുകയും സതീശ് കണ്ണുകളും തുറക്കുകയും ശ്വസനം സാധാരണനിലയിലാകുകയും ചെയ്തു. മരിച്ചയാള്‍ ജീവിച്ചു വരുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവരെല്ലാം ഞെട്ടി. ജീവനുണ്ടെന്ന് മനസ്സിലായതോടെ ആംബുലന്‍സ് വിളിച്ച് ഉടനെ തന്നെ സതീശിനെ ആശുപത്രിയിലെത്തിച്ചു.

   അര്‍ബുദം ബാധിച്ച് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സതീശ്. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ മരിച്ചെന്ന് സ്ഥിരീകരിച്ചത്.
   Published by:Jayesh Krishnan
   First published: