• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഈ ദോശയ്ക്ക് പൂച്ചയുടെ ഷേയ്പ്പ്; അതീവ രുചികരമെന്ന് കഴിച്ചവരുടെ അനുഭവസാക്ഷ്യം

ഈ ദോശയ്ക്ക് പൂച്ചയുടെ ഷേയ്പ്പ്; അതീവ രുചികരമെന്ന് കഴിച്ചവരുടെ അനുഭവസാക്ഷ്യം

ഒരു ദോശയുണ്ടാക്കുന്ന വീഡിയോയാണ് ട്വിറ്ററിൽ ചർച്ചയാകുന്നത്

  • Share this:

    ഭക്ഷണം കലാപരമായി തയ്യാറാക്കുന്നത് ഇക്കാലത്ത് ഇൻസ്റ്റാഗ്രാമിൽ ഉൾപ്പടെ ട്രെൻഡിങ് ആകാറുണ്ട്. അത്തരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ അധികസമയം വേണ്ട. ഇപ്പോഴിതാ, ഒരു തട്ടുകടയും, അവിടെ കലാപരമായി തയ്യാറാക്കുന്ന ദോശയുമൊക്കെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ദോശയുണ്ടാക്കുന്ന വീഡിയോയാണ് ട്വിറ്ററിൽ ചർച്ചയാകുന്നത്. ഈ വീഡിയോയിൽ പൂച്ചയുടെ ആകൃതിയിൽ തയ്യാറാക്കുന്ന ദോശയാണ് കാണാനാകുന്നത്.

    ഇന്ത്യയുടെ തെരുവ് ഭക്ഷണ സംസ്കാരത്തെ വാനോളം പുകഴ്ത്തിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തെരുവിൽ ഭക്ഷണമുണ്ടാക്കുന്നവർ വെറും പാചകക്കാരല്ല; രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തുക മാത്രമല്ല നിങ്ങളുടെ കണ്ണുകൾക്ക് ആനന്ദം നൽകുകയും ചെയ്യുന്ന വായിൽ വെള്ളമൂറുന്ന വിഭവങ്ങൾ സൃഷ്ടിക്കുന്ന കലാകാരന്മാരാണ് അവർ എന്നും അഭിപ്രായം ഉയരുന്നുണ്ട്. ഏതായാലും ഇവിടുത്തെ ദോശ കഴിച്ചവരും അഭിപ്രായങ്ങളുമായി രംഗത്തെത്തി. കാഴ്ചയിൽ മാത്രമല്ല, അതീവ രുചികരമാണ് ഈ കടയിലെ ഭക്ഷണമെന്നും ആളുകൾ അഭിപ്രായപ്പെട്ടുന്നു.

    ഈ വഴിയോര കച്ചവടക്കാർക്ക് എങ്ങനെ ലളിതമായ വിഭവങ്ങൾ കലാസൃഷ്ടികളാക്കി മാറ്റാൻ കഴിയുമെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആശ്ചര്യപ്പെട്ടു. ആകൃതിയുടെ കാര്യത്തിൽ ഈ വിഭവം തികച്ചും വ്യത്യസ്തമാണെങ്കിലും, കുറഞ്ഞത് അത് വിചിത്രമായ ഭക്ഷണ പ്രവണതകളാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.


    അതേസമയം തട്ടുകട ഭക്ഷണത്തിന്‍റെ വൃത്തിക്കുറവിനെക്കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. നിരവധിപ്പേർ തട്ടുകടകൾ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും അഭിപ്രായപ്പെടുന്നുണ്ട്.

    Published by:Anuraj GR
    First published: