HOME » NEWS » Buzz » THIS ECO FRIENDLY HOTEL FLOATING IN THE SEA IN QATAR WILL GENERATE ELECTRICITY ON ITS OWN GH

ഖത്തറിലെ കടലിൽ പൊങ്ങിക്കിടക്കുന്ന ഈ പരിസ്ഥിതി സൗഹൃദ ഹോട്ടൽ വൈദ്യുതി സ്വയം ഉത്പാദിപ്പിക്കും

2025-ൽ പണി പൂർത്തിയാകുമെന്ന് കരുതുന്ന ഈ എക്കോ ഫ്ലോട്ടിങ് ആഡംബരഹോട്ടലിന്152 മുറികളാകും ഉണ്ടാവുക. ഈ മുറികളെല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത് ഊർജം പരമാവധി ലാഭിക്കാനും

News18 Malayalam | news18-malayalam
Updated: March 22, 2021, 8:52 PM IST
ഖത്തറിലെ കടലിൽ പൊങ്ങിക്കിടക്കുന്ന ഈ പരിസ്ഥിതി സൗഹൃദ ഹോട്ടൽ വൈദ്യുതി സ്വയം ഉത്പാദിപ്പിക്കും
floating luxury hotel
  • Share this:
ഖത്തറിൽ ഒരു സീറോ-വെയ്സ്റ്റ്, എക്കോ ഫ്ലോട്ടിങ് ആഡംബര ഹോട്ടൽ നിർമിച്ചു കൊണ്ടിരിക്കുകയാണ്. സമുദ്രത്തിന്റെ നടുവിലായി പൊങ്ങിക്കിടക്കുന്ന ഈ ഹോട്ടലിന് ആവശ്യമായ വൈദ്യുതി സ്വയം ഉത്പാദിപ്പിക്കാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. ആകെ 35,000 ചതുരശ്ര മീറ്റർ സ്ഥലത്ത് പണിതുകൊണ്ടിരിക്കുന്ന ഈ എക്കോ ഹോട്ടൽ പല സ്ഥലങ്ങളിലായി മൊബൈൽ ഘടനയിലാണ് നിർമാണം നടത്തുന്നത്. അതിന്റെ ആദ്യ കെട്ടിടം ഖത്തറിന്റെ തീരത്താണ് സജ്ജമാക്കുക.
 worldarchitecture.org നൽകുന്ന റിപ്പോർട്ട് പ്രകാരം ഒരു ടർക്കിഷ് ആർക്കിടെക്ച്ചർ കമ്പനിയായ ഹായ്‌റി ആർക്കിടെക്ച്ചറൽ ഡിസൈൻ സ്റ്റുഡിയോ (HAADS) ആണ് ഈ ഹോട്ടൽ ഡിസൈൻ ചെയ്തിരിക്കുന്നത്. അടുത്തിടെ ഈ കമ്പനി തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ ഹോട്ടലിന്റെ ഡിസൈനും മറ്റു സൗകര്യങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾ പുറത്തുവിട്ടിരുന്നു.



"എക്കോ ഫ്ലോട്ടിങ് ഹോട്ടൽ പ്രോജക്റ്റിന്റെ ആദ്യ ഘട്ടം ഖത്തറിലാണ് പൂർത്തിയാക്കുക. എന്നാൽ, സവിശേഷമായ മൊബൈൽ ഘടന കൊണ്ടുതന്നെ ഈ ഹോട്ടലിന് പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യാൻ കഴിയും", ഹായ്‌റി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.




2025-ൽ പണി പൂർത്തിയാകുമെന്ന് കരുതുന്ന ഈ എക്കോ ഫ്ലോട്ടിങ് ആഡംബരഹോട്ടലിന് 152 മുറികളാകും ഉണ്ടാവുക. ഈ മുറികളെല്ലാം ഡിസൈൻ ചെയ്തിരിക്കുന്നത് ഊർജം പരമാവധി ലാഭിക്കാനും. മാലിന്യം ഉണ്ടാകുന്നത് പരമാവധി കുറയ്ക്കാനും കഴിയുന്ന വിധത്തിലാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഈ പദ്ധതിയുടെ ഡിസൈനിങിന്റെ ആദ്യ ഘട്ടം ആരംഭിച്ചത്. ആറു മാസം കൊണ്ട് പൂർണമായും ഡിസൈൻ സംബന്ധിച്ച ജോലികൾ പൂർത്തിയായതായും ഹായ്‌റി അറിയിക്കുന്നു.


എക്കോ ആഡംബര ഹോട്ടൽ എന്ന് വിശേഷിപ്പിക്കുന്ന ഈ ഹോട്ടലിന്റെ ഘടന ഉരുണ്ട ആകൃതിയിലുള്ളതാണ്. ഈ ഘടന ആസൂത്രണം ചെയ്തിരിക്കുന്നത് കുറഞ്ഞ ഊർജ നഷ്ടം, സീറോ വെയ്സ്റ്റ് എന്നീ അടിസ്ഥാന തത്വങ്ങളെ ആധാരമാക്കിയാണ്. ഹോട്ടലിന്റെ മറ്റൊരു പ്രധാന സവിശേഷത അതിന് ചലിക്കാൻ കഴിയും എന്നതാണ്. ചലനത്തിന്റെ ഈ സാധ്യത ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട ലക്ഷ്യം. വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ചുള്ള ഹോട്ടലിന്റെ കറക്കമായിരിക്കും വൈദ്യുതി ഉത്പാദനത്തെ സഹായിക്കുക. ഉപയോക്താക്കൾക്ക് തങ്ങൾക്ക് ദൃശ്യമാകുന്ന ഭാഗത്തിനനുസരിച്ച് വിവിധങ്ങളായ അനുഭവം നൽകുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്ന മറ്റൊരു കാര്യമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.


കരയിൽ നിന്നും മൂന്ന് വ്യത്യസ്ത കവാടങ്ങളിലൂടെ അതിഥികൾക്ക് ഹോട്ടലിൽ പ്രവേശിക്കാൻ കഴിയും. പകൽ ഏത് സമയത്തും ഹോട്ടലിന് ചുറ്റുമുള്ള പാലങ്ങളിലൂടെ അതിഥികൾക്ക് അകത്തേക്ക് പ്രവേശിക്കാം. ബോട്ടുകൾ വഴിയും ഹെലികോപ്റ്റർ വഴിയുമൊക്കെ അതിഥികൾക്ക് എത്താൻ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഹോട്ടലിൽ ഉണ്ടാകും. പൊങ്ങിക്കിടക്കുന്ന പാലത്തിൽ ഒരു ഹെലിപാഡും സജ്ജീകരിച്ചിട്ടുണ്ടാകും.


ഹോട്ടലിൽ ഒരുക്കുന്ന ആഡംബര സൗകര്യങ്ങളിൽ ഒരു വേൾപൂൾ, ഇൻഫിനിറ്റി പൂൾ, റൂഫ്‌ടോപ്പ് ബാർ, സ്പാ, ജിംനേഷ്യം, ബീച്ച്, മിനി ഗോൾഫ് ക്ലബ് അടങ്ങിയവയെല്ലാം ഉൾപ്പെടും.


Keywords: Qatar, Luxury Hotel, Eco-Floating, HAADS, Architecture

ഖത്തർ, ആഡംബര ഹോട്ടൽ, എക്കോ-ഫ്ലോട്ടിങ്, ആർക്കിടെക്ച്ചർ
Published by: Anuraj GR
First published: March 22, 2021, 7:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories