ലോകത്തിലെ ഓരോ രാജ്യത്തിനും ഓരോരോ സവിശേഷതകള്‍ ഉണ്ട്. സംസ്കാരം, സമ്പ്രദായം, സ്ഥലം, ഭക്ഷണം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഓരോ രാജ്യത്തേയും സവിശേഷമാക്കുന്ന ഘടകങ്ങളാണ്. എന്നാൽ പൂച്ചകള്‍ക്കും പേരുകേട്ട ഒരു രാജ്യത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഈ ദ്വീപില്‍ മനുഷ്യരേക്കാള്‍ കൂടുതല്‍ പൂച്ചകളാണുള്ളത്. ലെബനില്‍ നിന്ന് അല്‍പ്പം അകലെയുള്ള സൈപ്രസിനെ (cyprus) കുറിച്ചാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളില്‍ ഒന്നാണെങ്കിലും, ഇവിടെ മനുഷ്യരേക്കാള്‍ കൂടുതല്‍ പൂച്ചകളാണ് (cats) ഉള്ളത്. സ്ഥാപനങ്ങളിലും റോഡുകളിലും വീടുകളിലുമെല്ലാം പൂച്ചകളെ കാണാം. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂച്ചകള്‍ ഇവിടുത്തെ ഒരു സാധാരണ കാഴ്ചയാണ്.
1.5 മില്യണ്‍ പൂച്ചകള്‍ സൈപ്രസിലുണ്ട്. ബ്രസീലിലെ ഇഷഹാ ഡാ ക്യുമദ ഗ്രാൻഡെ (Ilha da Quemada Grande) പാമ്പുകളുടെ ദ്വീപ് എന്നാണ് അറിയപ്പെടുന്നത്. സൈപ്രസിനെ നമുക്ക് പൂച്ചകളുടെ ദ്വീപ് (island of cat) എന്ന് വിളിക്കാം. എന്നാല്‍ ഇവിടുത്തെ ആളുകള്‍ക്ക് ഇതൊരു പ്രശ്നമല്ല. സ്വിമ്മിംഗ് പൂള്, ബാര്‍, ഹോട്ടല്‍, സ്കൂളുകള്‍, കോളേജ് എന്നിവയ്ക്ക് പുറത്ത് പൂച്ചകള്‍ കാത്തിരിക്കുന്നത് ഒരു പതിവു കാഴ്ചയാണ്. എന്നാല്‍ എവിടെ നിന്നാണ് ഈ പൂച്ചകളെല്ലാം വന്നത്?
Also Read-
പതുങ്ങി വന്ന്, വളർത്തുനായയെ കടിച്ചെടുത്തോടി പുള്ളിപ്പുലി; നടുക്കുന്ന ദൃശ്യങ്ങൾ
റോമന്‍ രാജ്ഞി സെന്റ് ഹെലീന നൂറുകണക്കിന് പൂച്ചകളെ ഈജിപ്തില്‍ നിന്ന് സൈപ്രസിലേക്ക് കൊണ്ടുവന്നതായാണ് വിശ്വസിക്കപ്പെടുന്നത്. പാമ്പുകളില്ലാത്ത (snakes) ഒരു രാജ്യം എന്നതായിരുന്നു രാജ്ഞിയുടെ സ്വപ്നം. പാമ്പുകളെ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് അവര്‍ രാജ്യത്തേക്ക് പൂച്ചകളെ കൊണ്ടുവന്നത്.
Also Read-
രണ്ട് വര്‍ഷത്തിന് ശേഷം ആദ്യ സെൽഫി; അഗ്നിപര്‍വ്വത സ്ഫോടനത്തിൽ 70% പൊള്ളലേറ്റ യുവതിയുടെ അതിജീവന കഥ
എന്നാല്‍, ബിസി 7500 ല്‍ കണ്ടെത്തിയ ഒരു കല്ലറയില്‍ (tomb) മനുഷ്യനോടൊപ്പം ഒരു പൂച്ചയെയും അടക്കം ചെയ്തിട്ടുണ്ടെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. ഇവിടുത്തെ പൂച്ചകളുടെ പാരമ്പര്യത്തിന് സെന്റ് ഹെലീനയുടെ കാലത്തേക്കാൾ പഴക്കമുണ്ടെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. 2007ല്‍ മറ്റൊരു സിദ്ധാന്തവും ഉയര്‍ന്നുവന്നിരുന്നു. എന്തെന്നാല്‍, പണ്ടു കാലത്ത് ആളുകള്‍ എലികളെ പിടിക്കാന്‍ വീട്ടില്‍ പൂച്ചകളെ വളര്‍ത്തിയിരുന്നു എന്നതാണ്. കാരണം എന്തുതന്നെയായായും സൈപ്രസ് പൂച്ചകളുടെ പറുദീസ തന്നെയാണെന്ന വസ്തുത നിഷേധിക്കാനാവില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, പൂച്ചകള്‍ക്ക് ഭക്ഷണം നല്കുന്ന ഫീഡിംഗ് സ്റ്റേഷനുകള്‍ ദ്വീപില്‍ നിലവില്‍ വന്നിട്ടുണ്ട്.
ബ്രസീലിലെ സാവോ പോളോയില്‍ നിന്നും അല്‍പ്പം അകലെ സ്ഥിതി ചെയ്യുന്ന ദ്വീപാണ് പാമ്പുകളുടെ ദ്വീപ്. ഉഗ്ര വിഷമുള്ള പാമ്പുകളുടെ ആവാസകേന്ദ്രമാണ് ഈ ദ്വീപ്. ബ്രസീലിയന്‍ തീരത്തുനിന്ന് ഏകദേശം 20 മൈല്‍ ദൂരത്താണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍, ബ്രസീലിയന്‍ സര്‍ക്കാര്‍ ഈ ദ്വീപിലെ ടൂറിസ്റ്റുകളുടെ പ്രവേശനം വിലക്കിയിട്ടുണ്ട്. ഈ ദ്വീപിലേക്ക് പോയ ആരും തിരിച്ചുവരാത്തതുകൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെയാരു തീരുമാനം കൈക്കൊണ്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ വിഷം വഹിക്കുന്ന ബോത്രോപ്സ് എന്ന ഇനത്തില്‍ പെട്ട പാമ്പുകള്‍ ഈ ദ്വീപില്‍ ധാരാളമായി ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.