ഇന്റർഫേസ് /വാർത്ത /Buzz / ഇന്‍റർനെറ്റിന്‍റെ മനം കവർന്ന് വെള്ളത്തിനടിയിൽ നിന്നൊരു 'ഗ്രേറ്റ് ഫാദർ'

ഇന്‍റർനെറ്റിന്‍റെ മനം കവർന്ന് വെള്ളത്തിനടിയിൽ നിന്നൊരു 'ഗ്രേറ്റ് ഫാദർ'

ചിത്രത്തിന് കടപ്പാട് - ട്വിറ്റർ

ചിത്രത്തിന് കടപ്പാട് - ട്വിറ്റർ

മുതലകളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ട്വിറ്ററിലും ആളുകൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

മക്കളെ ചുമലിലേറ്റി പോകുന്ന അപ്പൻ മുതലയാണ് ഇപ്പോൾ ഇന്‍റർനെറ്റിലെ താരം. ഐ എഫ് എസ് ഓഫീസർ പ്രവീൺ കസ്വാൻ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ ഇന്‍റർനെറ്റിന്‍റെ മനസ് കീഴടക്കിയത്. അപ്പൻ മുതല മക്കളെ ചുമലിലേറ്റി വെള്ളത്തിൽ കിടക്കുന്ന രംഗം പങ്കുവെച്ച് കൊണ്ട് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത് മാത്രമേ ഇത്തരം സ്പീഷീസുകളുടെ സംഖ്യാ വർദ്ധനവിന് സഹായിക്കൂവെന്നും വ്യക്തമാക്കുന്നു.

ഇത്തരം സ്പീഷീസുകളുടെ നല്ല ഭാവിക്ക് നദികളുടെയും പുഴകളുടെയും സംരക്ഷണം ആവശ്യമാണെന്നും ട്വിറ്ററിൽ അദ്ദേഹം കുറിച്ചു. ധൃതിമാൻ മുഖർജി പകർത്തിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിരവധി പേരാണ് ഇത്തരമൊരു ചിത്രം പകർത്തിയ മുഖർജിക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.

ഈ ചിത്രം പങ്കുവെച്ച് കസ്വാന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു സോഷ്യൽ മീഡിയ. മുതലകളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ട്വിറ്ററിലും ആളുകൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.

വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 200ഓളം മുതലകൾ മാത്രമാണ് ഇപ്പോൾ രാജ്യത്തുള്ളത്. 2017നും 2018നും ഇടയിൽ നടത്തിയ മൂന്ന് സർവേകൾ അനുസരിച്ച് 211 മുതലകളാണ് രാജ്യത്തുള്ളത്.

First published:

Tags: Internet, Internet's Newest Hero