ഇന്റർഫേസ് /വാർത്ത /Buzz / Gucci-Adidas Umbrella| ഒരു ലക്ഷം രൂപ വിലയുള്ള കുട; പക്ഷേ മഴയത്ത് ചൂടിയാൽ നനയും!

Gucci-Adidas Umbrella| ഒരു ലക്ഷം രൂപ വിലയുള്ള കുട; പക്ഷേ മഴയത്ത് ചൂടിയാൽ നനയും!

Image: twitter

Image: twitter

ഒരു ചാറ്റൽ മഴയിൽ നിന്ന് പോലും ഈ കുട നിങ്ങൾക്ക് സംരക്ഷണം നൽകില്ല

  • Share this:

കുടയുടെ പ്രധാന ഉപയോഗം മഴയിൽ നിന്ന് സംരക്ഷിക്കുക എന്നതാണല്ലോ, അതിന് ഉപകാരപ്പെട്ടില്ലെങ്കിൽ പിന്നെ കുട എന്തിനാണ് എന്ന് സ്വാഭാവികമായും ചോദിക്കാം. അതേ, ഒരു കുടയാണ് ഇപ്പോൾ ഫാഷൻ ലോകത്തെ പ്രധാന സംസാര വിഷയം. ഈ കുട പുറത്തിറക്കിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ബ്രാൻഡുകളാണ്. ഗുച്ചിയും (Gucci) അ‍ഡിഡാസും(Adidas). ഗുച്ചിയും അഡിഡാസും ചേർന്ന് പുറത്തിറക്കിയിരിക്കുന്ന ഈ കുടയുടെ (Gucci-Adidas Umbrella)വില കൂടി കേട്ടേളൂ, വെറും 1 ലക്ഷം രൂപ! അവിടേയും തീർന്നില്ല, ഈ കുടയുമായി മഴയിൽ ഇറങ്ങിയിട്ട് ഒരു കാര്യവുമില്ല, കുടയും കുട ചൂടിയ ആളുമെല്ലാം നനഞ്ഞു കുളിക്കും.

അതേ, കേട്ടത് സത്യമാണ്. ഗുച്ചിയും അഡിഡാസും ചേർന്ന് പുറത്തിറക്കുന്ന കുടയുടെ വില 1290 യുഎസ് ഡോളറാണ്, ഏകദേശം ഒരു ലക്ഷം രൂപ. ഇത്രയും വില നൽകി ലോകത്തിലെ പ്രമുഖ ബ്രാൻഡുകൾ പുറത്തിറക്കുന്ന കുട മഴയിൽ നിന്ന് സംരക്ഷിക്കില്ലെന്നോ?

സംഗതി, ഒരു ചാറ്റൽ മഴയിൽ നിന്ന് പോലും ഈ കുട നിങ്ങൾക്ക് സംരക്ഷണം നൽകില്ല. നല്ല വെയിലത്ത് ഈ കുട ചൂടിയാൽ എല്ലാ കുടകളേയും പോലെ സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാം എന്നത് മാത്രമാണ് ഉപയോഗം. സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കാനാണ് ഈ കുട പ്രധാനമായും സഹായിക്കുന്നത്. അല്ലെങ്കിൽ ഒരു ഭംഗിക്ക് ചൂടി നടക്കാം എന്നു മാത്രം.

അതായത് ഗുച്ചി എന്ന ലോക പ്രശസ്ത ബ്രാൻഡ് അഡിഡാസുമായി ചേർന്ന് പുറത്തിറക്കുന്ന ഒരു ലക്ഷം രൂപ വിലയുള്ള കുടയാണ് കയ്യിലുള്ളതെന്ന ഗമയിൽ നടക്കാമെന്ന്. പ്രധാനമായും സെലിബ്രിറ്റികളെ ലക്ഷ്യമിട്ടാണ് ഈ കുട പുറത്തിറക്കുന്നത്.

കുടയുടെ ഹാൻഡിൽ 'ജി' ആകൃതിയിലാണ്. ഗുച്ചിയുടേയും അഡിഡാസിന്റേയും ലോഗ പ്രിന്റ് ചെയ്തതാണ് ഷീല. ഈ കുടയുടെ പേരിൽ സോഷ്യൽമീഡിയയിൽ വൻ ചർച്ചയാണ് നടക്കുന്നത്. കുടയുടെ മിനിമം പ്രയോജനം പോലും ഇല്ലാതെ എന്തിനാണ് ഇത്രയധികം രൂപയ്ക്ക് കുട പുറത്തിറക്കുന്നത് എന്താണ് പ്രധാന ചോദ്യം.

ചൈനയിലെ സോഷ്യൽമീഡിയ സൈറ്റായ വെബിയോയിലാണ് ചൂടൻ ചർച്ച നടക്കുന്നത്.

First published:

Tags: Adidas, Fashion