നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ആ വലിയ വീട്ടിൽ അവൻ ഒറ്റക്കായിരുന്നു': ബോറടി മാറ്റാന്‍ നീന്തല്‍ക്കുളത്തില്‍ കളിച്ച് മറിഞ്ഞ് നായ്ക്കുട്ടി

  'ആ വലിയ വീട്ടിൽ അവൻ ഒറ്റക്കായിരുന്നു': ബോറടി മാറ്റാന്‍ നീന്തല്‍ക്കുളത്തില്‍ കളിച്ച് മറിഞ്ഞ് നായ്ക്കുട്ടി

  ഹാമില്‍ട്ടണന്റെ കളികള്‍ കാണാനായി മേരി ഒരു റിംഗ് ഡോര്‍ബെല്‍ ക്യാമറ സെറ്റ് ചെയ്തിരുന്നു. അവന്‍ തനിച്ച് കുളത്തിന് ചുറ്റും കളിക്കുമ്പോള്‍ വീഡിയോ റെക്കോര്‍ഡ് ആവുകയും ചെയ്തു.

  • Share this:
   വീട്ടില്‍ തനിച്ചായിപ്പോയാല്‍ എന്തൊക്കെ ഭാന്ത്രുകളായിരിക്കും നമ്മള്‍ കാണിക്കുകയെന്നതിന് യാതൊരു നിശ്ചയവുമുണ്ടാകില്ല. അതുപോലെ നമ്മുടെ വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ സ്വതന്ത്രമായി തനിയെ വിട്ട് പുറത്തുപോയാല്‍ പിന്നെ അവര്‍ എന്തൊക്കെ കോലാഹലങ്ങള്‍ സൃഷ്ടിക്കുമെന്ന് പറയാനാകുമോ? അടുത്തിടെ ഒരു സ്ത്രീ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോ വളരെ രസകരമാണ്. ഒരു നായ്ക്കുട്ടി അവന്റെ ഉടമസ്ഥന്‍ പുറത്തുപോയപ്പോള്‍ വീട്ടില്‍ കിടന്ന് കാണിച്ച കുസൃതികളാണ് ആ വീഡിയോയിലുള്ളത്.

   ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്, മേരി എന്ന ഒരു സ്ത്രീ ജോലിക്ക് പോകുമ്പോള്‍ അവളുടെ നായ വീട്ടില്‍ തനിച്ചാകും. പക്ഷെ ഹാമില്‍ട്ടണ്‍ എന്ന ആ നായ്ക്ക് അത് ഏറ്റവും സന്തോഷമുള്ള സമയമാണ് അതെന്ന് മേരി മനസ്സിലാക്കി. മേരിയുടെ വീടിന്റെ പുറകിലുള്ള പൂന്തോട്ടത്തില്‍ ഒരു നീന്തല്‍ക്കുളം ഉണ്ട്. എല്ലാവരും പോയികഴിഞ്ഞ് ഒറ്റക്കാകുമ്പോള്‍, ഹാമില്‍ട്ടണ്‍ ആ നീന്തല്‍ക്കുളത്തില്‍ ചാടി നീന്തി കളിക്കും. കുളത്തിലെ കുസൃതി കളികളുമായി എത്ര നേരം വേണമെങ്കില്‍ അവന്‍ അവിടെ ചിലവഴിച്ചോളും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

   ഹാമില്‍ട്ടണ്‍ കുളത്തില്‍ തന്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഹാമില്‍ട്ടണ്‍ കുളത്തിലേക്ക് ആവേശത്തോടെ ചാടി മറുവശത്തേക്ക് നീന്തുകയും തുടര്‍ന്ന് കരയ്ക്ക് കയറി വെള്ളം കുടഞ്ഞ് കളയുന്നു. എന്നിട്ട് സന്തോഷത്തോടെ വീണ്ടും അവന്‍ കുളത്തിലേക്ക് ചാടി മറുവശത്തേക്ക് നീന്തി ആ കളികള്‍ ആവര്‍ത്തിക്കുന്നു. വളരെ രസകരമായ ഈ ദൃശ്യങ്ങളില്‍ നീന്തല്‍ക്കുളത്തിന് അരികിലായി വെള്ളത്തില്‍ പൊങ്ങികിടക്കുന്നതിനുള്ള ഫ്ലോട്ടുകളും ട്യൂബുകളും കളിപ്പാട്ടങ്ങളും ഒക്കെ കിടക്കുന്നതും കാണാം.

   തന്റെ അരുമയായ ഹാമില്‍ട്ടനെക്കുറിച്ച് പറയുമ്പോള്‍ മേരി പറയുന്നത്, അവന്‍ എല്ലായ്പ്പോഴും വെള്ളത്തില്‍ കളിക്കുവാന്‍ ഇഷ്ടപ്പെടുന്നു എന്നാണ്. നീന്തക്കുളം മുഴുവന്‍ തനിക്കുള്ളതാണെങ്കില്‍ ഹാമില്‍ട്ടന്‍ എന്തുചെയ്യുമെന്ന് കാണാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഈ മനോഹര നിമിഷങ്ങള്‍ക്ക് താന്‍ വളരെ നന്ദിയുള്ളവളാണെന്നും അവര്‍ പറഞ്ഞു.

   ഹാമില്‍ട്ടണന്റെ കളികള്‍ കാണാനായി മേരി ഒരു റിംഗ് ഡോര്‍ബെല്‍ ക്യാമറ സെറ്റ് ചെയ്തിരുന്നു. അവന്‍ തനിച്ച് കുളത്തിന് ചുറ്റും കളിക്കുമ്പോള്‍ വീഡിയോ റെക്കോര്‍ഡ് ആവുകയും ചെയ്തു. 'വീഡിയോ ഓരോ തവണ കാണുമ്പോഴും ഞാന്‍ ചിരിക്കും. ഞങ്ങളുടെ റിംഗ് ക്യാമറയെ ഞങ്ങള്‍ക്ക് ഇപ്പോള്‍ വലിയ ഇഷ്ടമാണ്, കാരണം ഞങ്ങള്‍ ഇല്ലാത്തപ്പോഴെല്ലാം കാര്യങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നത് അതിലൂടെയാണ്.

   മേരി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്തോടെ ഹാമില്‍ഡണന്റെ കുസൃതി കളികള്‍ വൈറലായി. ആളുകള്‍ ഈ ദൃശ്യങ്ങള്‍ നന്നായി തന്നെ ആസ്വദിക്കുന്നുണ്ടെന്ന് കമന്റുകള്‍ വ്യക്തമാക്കുന്നു. ഹാമില്‍ട്ടനെ പ്രശംസിച്ചുകൊണ്ട്, ഒരു ഉപയോക്താവ് കുറിച്ചത്, തന്റെ ജീവിതത്തില്‍ അത്തരമൊരു വിനോദം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ്.

   മറ്റൊരാള്‍ എഴുതി, 'യജമാനത്തി പോയ ഉടന്‍, നായ തന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം ആസ്വദിക്കുന്നു' എന്നാണ്. ഏറ്റവും രസകരമായ ഒരു കമന്റ്, 'എന്റെ അമ്മ വീട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍ തന്നെ ഞാനും അതുപോലെ ആസ്വദിക്കുന്നു' എന്നായിരുന്നു,
   Published by:Jayashankar AV
   First published: