നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ബാങ്കിൽ 5,000 കോടി രൂപ; ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം

  ബാങ്കിൽ 5,000 കോടി രൂപ; ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം

  കണക്കുകൾ പ്രകാരം ഗ്രാമത്തിലെ ശരാശരി ആളോഹരി നിക്ഷേപം ഏകദേശം 15 ലക്ഷമാണ്. ഇവിടെയുള്ള 17 ബാങ്കുകൾക്ക് പുറമേ, ഗ്രാമത്തിൽ സ്കൂളുകൾ, കോളേജുകൾ, തടാകങ്ങൾ, നല്ല പച്ചപ്പുള്ള പരിസരപ്രദേശങ്ങൾ, അണക്കെട്ടുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയുമുണ്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഈ ഗ്രാമവാസികള്‍ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലേയും നഗരങ്ങളിലേയും ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ആള്‍ക്കാരെക്കാളും സമ്പന്നരാണ്‌. സംശയിക്കണ്ട, വേണമെങ്കിൽ നമുക്ക് ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയിൽ ആണെന്ന് ആരോടും വാദിക്കുക വരെ ചെയ്യാം. ഏകദേശം 7,600 ഭവനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലെ ബാങ്കുകളുടെ എണ്ണം തന്നെ 17 ആണ്. ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ഈ ബാങ്കുകളിൽ ഏതാണ്ട് 5,000 കോടി രൂപയുടെ നിക്ഷേപമുണ്ട്.

   നമ്മൾ സംസാരിക്കുന്ന ഈ ഗ്രാമത്തിൻറെ പേര് മധാപാർ എന്നാണ്. ഗുജറാത്തിലെ കച്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മധാപാർ, കച്ച് മിസ്ട്രിസ് സ്ഥാപിച്ച 18 ഗ്രാമങ്ങളിൽ ഒന്നാണ്. കണക്കുകൾ പ്രകാരം ഗ്രാമത്തിലെ ശരാശരി ആളോഹരി നിക്ഷേപം ഏകദേശം 15 ലക്ഷമാണ്. ഇവിടെയുള്ള 17 ബാങ്കുകൾക്ക് പുറമേ, ഗ്രാമത്തിൽ സ്കൂളുകൾ, കോളേജുകൾ, തടാകങ്ങൾ, നല്ല പച്ചപ്പുള്ള പരിസരപ്രദേശങ്ങൾ, അണക്കെട്ടുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയുമുണ്ട്. ഗ്രാമത്തിൽ അത്യാധുനിക രീതിയിലുള്ള ഗോശാലകളും സ്ഥാപിച്ചിട്ടുണ്ട്.

   എന്നാൽ എന്തുകൊണ്ടാണ് ഈ ഗ്രാമം ഇന്ത്യയിലെ പരമ്പരാഗത ഗ്രാമങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുന്നത്? അതിനു കാരണം, ഗ്രാമീണരുടെ മിക്ക കുടുംബാംഗങ്ങളും ബന്ധുക്കളും താമസിക്കുന്നത് യുണൈറ്റഡ് കിംഗ്ഡം, അമേരിക്ക, ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ വിദേശ രാജ്യങ്ങളിലാണ് എന്നുള്ളതാണ്‌. കൂടുതലും പട്ടേൽ വിഭാഗത്തിൽ പെടുന്ന ആൾക്കാരാണ് ഇവിടുത്തുകാർ. ഗ്രാമവാസികളുടെ 65 ശതമാനത്തിലധികം ആളുകളും രാജ്യത്തിന് പുറത്ത് നിന്ന് അവരുടെ കുടുംബങ്ങൾക്ക് വലിയ തുക അയയ്ക്കുന്ന എന്‍ആര്‍ഐകൾ ആണ്. ഈ പ്രവാസികളിൽ പലരും, വിദേശരാജ്യങ്ങളിലെ ജോലിയിലൂടെ ആവശ്യത്തിന് പണമുണ്ടാക്കിക്കഴിഞ്ഞ ശേഷം, ഇന്ത്യയിലേക്ക് തിരിച്ചെത്തി ഗ്രാമത്തിൽ അവരുടെ സംരംഭങ്ങൾ ആരംഭിക്കുകയാണ് ചെയ്യാറുള്ളത്.

   Also Read- എകെ 47 തോക്കുമായി കാറിലൂടെ തല പുറത്തിട്ട് യുവതി; പോലീസിന് തലവേദനയായി ചിത്രം വൈറല്‍

   റിപ്പോർട്ടുകൾ പ്രകാരം, മധാപാർ വില്ലേജ് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന 1968 ൽ ലണ്ടനിൽ സ്ഥാപിതമായിട്ടുണ്ട്. വിദേശത്ത് താമസിക്കുന്ന മധാപാർ ജനങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ സുഗമമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ആളുകൾക്കിടയിൽ സുഗമമായ ബന്ധം സ്ഥാപിക്കുന്നതിനായി ഗ്രാമത്തിലും സമാനമായ ഒരു ഓഫീസ് തുറന്നിരുന്നു.

   Also Read- മുംബൈയിലെ താജ് ഹോട്ടലിൽ ആറ് രൂപയ്ക്ക് മുറി; വിലക്കയറ്റത്തെക്കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് വൈറൽ

   നിരവധി മധാപാർ ഗ്രാമവാസികൾ വിദേശത്ത് സ്ഥിരതാമസമാക്കിയെങ്കിലും ഗ്രാമത്തിലുള്ള അവരുടെ ആഴത്തിലുള്ള വേരുകളെ അവർ മുറിച്ചു കളഞ്ഞതേയില്ല. അവർ താമസിക്കുന്ന രാജ്യത്തെ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനെക്കാൾ അവർ കൂടുതൽ ഇഷ്ടപ്പെടുന്നത് തങ്ങളുടെ സ്വന്തം ഗ്രാമത്തിലെ ബാങ്കുകളിൽ നിക്ഷേപിക്കാനാണ്. കൃഷി തന്നെയാണ് ഇപ്പോഴും ഇവിടെത്തെ പ്രധാന തൊഴിൽ, കൃഷിയില്‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങൾ മുംബൈയിലെ വിപണികളിൽ വിറ്റഴിച്ച് ലാഭം ഉണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത്.
   Published by:Anuraj GR
   First published:
   )}