മറന്ന് വച്ച ലാപ്ടോപ്പിന്റെ ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയ ശേഷം യുവാവ് ഉടമയുമായി നടത്തിയ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്രിട്ടണിലെ സെൽഫ്ഹുഡ് എന്ന സ്റ്റാർട്ട് ആപ്പ് സ്ഥാപകയായ ഡൈസി മോറിസാണ് തനിക്ക് ഉണ്ടായ ഹൃദ്യമായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ബ്രിട്ടനിലെ ട്യൂബ് ട്രെയിനിലാണ് ഡൈസി മോറിസ് തന്റെ ലാപ്ടോപ് മറന്ന് വച്ചത്. ട്രെയിനിൽ നിന്നും ഇറങ്ങിയ ഉടൻ ലാപ്ടോപ്പ് മറന്ന് വച്ച കാര്യം ഇവർക്ക് ബോധ്യപ്പെട്ടു. ബിസിനസ് സംബന്ധമായ എല്ലാ കാര്യങ്ങളും മറന്ന് വച്ച ലാപ്ടോപ്പിലായിരുന്നു എന്നത് മോറിസിനെ അലട്ടി. ഉടൻ തന്നെ കണ്ടക്ടറെ കണ്ട് സഹായം അഭ്യർത്ഥിച്ചു. ഒരു ഫോം പൂരിപ്പിച്ച് നൽകിയതിന് ശേഷം 7 ദിവസം കാത്തിരിക്കാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ ലാപ്ടോപ്പില്ലാതെ ബിസിനസ് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ല എന്ന കാരണത്താൽ പുതിയ ലാപ്ടോപ്പ് വാങ്ങാൻ മോറിസ് നിർബന്ധിതയായി. ഇതിനായി അടുത്ത ട്രെയിൻ പിടിച്ച് ഓക്സ്ഫോർഡ് സെർക്കസിലേക്ക് പോകുന്നതിനിടെയാണ് മോറിസിനെ തേടി നിഹാദ് എന്ന ആളുടെ ഫോൺ കോൾ എത്തിയത്. ലാപ്ടോപ് തന്റെ കൈവശം ഉണ്ടെന്ന് ഇദ്ദേഹം അറിയിച്ചു, ലാപ്ടോപ്പിൽ കണ്ട പേര് ഗൂഗിളിൽ തെരഞ്ഞപ്പോൾ തന്റെ ലിങ്ക്ഡിൻ പ്രൊഫൈൽ കണ്ടെന്നും ഇതിൽ നിന്നുമാണ് നമ്പർ കിട്ടിയതെന്നും നിഹാദ് പറഞ്ഞു. ലാപ്ടോപ്പ് ഷാഡ്വെൽ സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചതായി ഡൈഡി മോറിസ് തന്റെ പോസ്റ്റിൽ പറയുന്നു.
Also Read-
'വല്യമ്മയുടെ വീട്ടില് ചക്ക പറിക്കാന് പോകണം'; ലോക്ക്ഡൗണിൽ പുറത്തിറങ്ങിയ യുവാവിന്റെ സത്യവാങ്മൂലം!
ലാപ്ടോപ്പ് തിരികെ ലഭിച്ച ഉടനെ ചെയ്ത സഹായത്തിന് പാരിതോഷികം നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞെങ്കിലും സ്നേഹപൂർവ്വം അദ്ദേഹം നിരസിക്കുകയാണ് ചെയ്തത് എന്ന് മോറിസ് പറയുന്നു. സാധാരണ ചെയ്യേണ്ടതായുള്ള കാര്യമാണിതെന്നും ഇതിനായി ഉപഹാരമൊന്നും സ്വകരിക്കേണ്ടതില്ല എന്നുമായിരുന്നു നിഹാദിൻ്റെ മറുപടി. ഡൈസിയുടെ സ്റ്റാർട്ട് ആപ്പ് സംരഭത്തിന് എല്ലാവിധ ആശംസകൾ നേരാനും അദ്ദേഹം മറന്നില്ല. ഉണ്ടായ സംഭവങ്ങൾ വിവരിച്ച കുറിപ്പിനോടൊപ്പം പാരിതോഷികം നൽകാൻ ആഗ്രഹിക്കുന്നു എന്ന് അറിയിച്ച സന്ദേശത്തിന് നിഹാദ് നൽകിയ മറുപടിയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഡൈസി മോറിസ് ലിങ്ക്ഡിന്നിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലോകത്ത് നമ്മുക്ക് ചുറ്റും ധാരാളം മോശമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ ഈ ഒരു സംഭവം എൻ്റെ ഹൃദയത്തെ സ്പർശിച്ചെന്നും ഇക്കാരണത്താലാണ് ഇത് ഷെയർ ചെയ്തത് എന്നും ഡെയ്സി മോറിസ് പറയുന്നു. നല്ല സ്വഭാവമുള്ളവരാണെങ്കിൽ മനുഷ്യർ എപ്പോഴും വിസ്മയിപ്പിക്കും എന്നും ഡെയ്സി കൂട്ടിച്ചേർത്തു..
സോഷ്യൽ മീഡിയയിൽ വലിയ പ്രചാരമാണ് പോസ്റ്റിന് ലഭിച്ചത്. മെയ് 25 ന് പോസ്റ്റ് ചെയ്ത ഉള്ളടക്കത്തിന് 26,000 ത്തിൽ ആധികം പ്രതികരണങ്ങളും 600 ൽ ഏറെ കമൻ്റുകളും ലഭിച്ചിട്ടുണ്ട്. നിഹാദിൻ്റെ നന്മ നിറഞ്ഞ പ്രവൃത്തിയ ധാരാളം ആളുകൾ അഭിനന്ദിച്ചു. സമാനമായ സംഭവങ്ങളും മറ്റ് ചിലർ കമൻ്റുകളായി എഴുതി.
Tags: UK, Woman, Tube, Laptop, Lost Laptop, Kind Heart, Return, ലാപ്ടോപ്പ്, ബ്രിട്ടൺ, ട്രെയിൻ, നിഹാദ്, ഡൈസി മോറിസ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.