• HOME
  • »
  • NEWS
  • »
  • buzz
  • »
  • കുഞ്ഞനുജത്തിയെ മടിയിലിരുത്തി സ്‌കൂളിൽ എത്തിയ ചേച്ചി; ചിത്രം ട്വീറ്റ് ചെയ്ത് മന്ത്രി

കുഞ്ഞനുജത്തിയെ മടിയിലിരുത്തി സ്‌കൂളിൽ എത്തിയ ചേച്ചി; ചിത്രം ട്വീറ്റ് ചെയ്ത് മന്ത്രി

പഠിക്കുമ്പോൾ തന്റെ അനുജത്തിയെ സ്‌കൂളിൽ ഒപ്പം കൊണ്ടുവന്ന് പരിചരിക്കുകയാണ് ഈ കുട്ടി

  • Last Updated :
  • Share this:
    പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ സർക്കാർ എല്ലാ മാർഗവും തുറക്കുന്നുണ്ട്. പെൺകുട്ടികളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ, 'ബേട്ടി ബച്ചാവോ ബേട്ടി പടാവോ' പോലുള്ള നിരവധി സംരംഭങ്ങളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇത് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾക്കിടയിൽ ഗണ്യമായ വർദ്ധനവിന് കാരണമായി.

    സ്‌കൂളിൽ പോകാൻ വേണ്ടി മാത്രം ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്യുന്ന പെൺകുട്ടികളുടെ പ്രചോദനാത്മകമായ പല കഥകളും സോഷ്യൽ മീഡിയ പലപ്പോഴും നമുക്ക് പരിചയപ്പെടുത്താറുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്താൻ കിലോമീറ്ററുകൾ നടക്കുകയോ അല്ലെങ്കിൽ അവരുടെ കുടുംബത്തെ സമ്പാദിക്കാനും ഫീസ് അടയ്ക്കാനും സഹായിക്കുകയോ ചെയ്യുന്ന വിദ്യാർത്ഥിനികളുണ്ട്. ഒരു 10 വയസ്സുള്ള മണിപ്പൂരി പെൺകുട്ടിയുടെ പ്രചോദനാത്മകമായ കഥ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. പഠിക്കുമ്പോൾ തന്റെ അനുജത്തിയെ സ്‌കൂളിൽ ഒപ്പം കൊണ്ടുവന്ന് പരിചരിക്കുകയാണ് ഈ കുട്ടി.



    മണിപ്പൂരിലെ തമെങ്‌ലോങ്ങിൽ നിന്നുള്ള മെയ്‌നിംഗ്‌സിൻലിയു പമേയുടെ ചിത്രം ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്‌. ഈ ചിത്രം ഭാരതീയ ജനതാ പാർട്ടി മന്ത്രി തോംഗം ബിശ്വജിത് സിങ്ങിന്റെ ശ്രദ്ധയും ആകർഷിച്ചു. 10 വയസ്സുകാരി പകൽ സമയത്ത് സ്‌കൂളിൽ പോകാറുണ്ടെന്നും, അവരുടെ മാതാപിതാക്കൾ കൃഷിപ്പണികളിൽ വ്യാപൃതരായതിനാൽ തന്റെ കുഞ്ഞനുജത്തിയെ കൂടെ കൊണ്ടുപോകുമെന്നും മണിപ്പൂർ മന്ത്രി വെളിപ്പെടുത്തി.

    പ്രചോദനാത്മകമായ കഥ നെറ്റിസൺമാരുമായി പങ്കുവെക്കാൻ സിംഗ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെത്തി ട്വീറ്റ് ചെയ്‌തു. മെയ്‌നിംഗ്‌സിൻലിയുവിന്റെ ചിത്രം ട്വീറ്റ് ചെയ്യുമ്പോൾ അദ്ദേഹം എഴുതി, “വിദ്യാഭ്യാസത്തോടുള്ള അവളുടെ സമർപ്പണമാണ് എന്നെ വിസ്മയിപ്പിച്ചത്! മണിപ്പൂരിലെ തമെംഗ്‌ലോങ്ങിൽ നിന്നുള്ള മെയ്‌നിംഗ്‌സിൻലിയു പമേയ് എന്ന് പേരുള്ള ഈ 10 വയസ്സുകാരി സഹോദരിയെ ഒപ്പം കൂട്ടി സ്‌കൂളിൽ പഠിക്കുന്നു. മാതാപിതാക്കൾ കൃഷി പണിക്ക് പുറത്തുപോയതിനാൽ അനുജത്തിയെ അവളുടെ മടിയിൽ ഇരുത്തിയാണ് പഠനം.

    കുട്ടിയുടെ അർപ്പണബോധത്തിൽ താൻ എത്രമാത്രം അഭിമാനിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. മൈനിംഗ്സിൻലിയുവിന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞുവെന്നും അവളെ ഇംഫാലിലേക്ക് കൊണ്ടുവരാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു എന്നും അവിടെ അവൾ ബിരുദം നേടുന്നത് വരെ അവളുടെ വിദ്യാഭ്യാസം താൻ നോക്കിനടത്തും എന്നും സിംഗ് കൂട്ടിച്ചേർത്തു.



    “സമൂഹ മാധ്യമങ്ങളിൽ ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ, ഞങ്ങൾ അവളുടെ കുടുംബത്തെ കണ്ടെത്തി അവളെ ഇംഫാലിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവൾ ബിരുദം നേടുന്നതുവരെ അവളുടെ വിദ്യാഭ്യാസം ഞാൻ വ്യക്തിപരമായി നോക്കിനടത്തുമെന്ന് കുടുംബത്തോട് പറഞ്ഞു. അവളുടെ അർപ്പണബോധത്തിൽ അഭിമാനിക്കുന്നു! ” അദ്ദേഹം പറഞ്ഞു.
    Published by:user_57
    First published: