• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മകന്‍ രാഷ്ട്രീയക്കാരനാകുമെന്ന് പ്രവചനം; തെരഞ്ഞെടുപ്പിലൂടെ പേര് കണ്ടെത്തി മാതാപിതാക്കള്‍

news18india
Updated: June 20, 2018, 5:52 PM IST
മകന്‍ രാഷ്ട്രീയക്കാരനാകുമെന്ന് പ്രവചനം; തെരഞ്ഞെടുപ്പിലൂടെ പേര് കണ്ടെത്തി മാതാപിതാക്കള്‍
news18india
Updated: June 20, 2018, 5:52 PM IST
ഗോണ്ടിയ: കാത്തുകാത്തിരുന്നുണ്ടായ പൊന്നോമനയ്ക്ക് പേരിടാന്‍ വോട്ടെടുപ്പ് നടത്തി മാതാപിതാക്കള്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് മിഥുന്‍ -മാന്‍സി ദമ്പതികള്‍ കുഞ്ഞിന് പേരിടാന്‍ മാതാപിതാക്കള്‍ പൊതതെരഞ്ഞെടുപ്പിനെന്ന പോലെ ബാനറുകളും ബാലറ്റ് ബോക്‌സുകളുമായി വോട്ടെടുപ്പ് നടത്തിയത്.

ജൂണ്‍ 15ന് നടത്തിയ വോട്ടെടുപ്പില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. ബന്ധുക്കള്‍ നിര്‍ദ്ദേശിച്ച യക്ഷ, യോവിക്, യുവാന്‍ എന്നീ മൂന്നു പേരുകളില്‍ ഏതു വേണമെന്നു കണ്ടെത്താനായിരുന്നു വോട്ടെടുപ്പ്..





ജ്യോതിശാസ്ത്രം അനുസരിച്ച് മകന്‍ ഭാവിയില്‍ രാഷ്ട്രീയക്കാരനാകുമെന്നാണ് പിതാവ് മിഥുന്‍ ബാംഗ് പറയുന്നത്. അതുകൊണ്ടു തന്നെയാണ്, മകനു വേണ്ടി വ്യത്യസ്തമായ രീതിയില്‍ തെരഞ്ഞെടുപ്പിലൂടെ പേരിടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

ഏതായാലും നിരവധി പേര്‍ പങ്കെടുത്ത തെരഞ്ഞെടുപ്പിനൊടുവില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുയത് യുവാന്‍ എന്ന പേരിനായിരുന്നു. അങ്ങനെ മിഥുന്‍ -മാന്‍സി ദമ്പതികള്‍ മകന് യുവാന്‍ എന്നു പേരിടുകയും ചെയ്തു.
First published: June 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍