• HOME
 • »
 • NEWS
 • »
 • buzz
 • »
 • ‘അച്ഛനാരാ മോൻ’; കാമുകി അർദ്ധസഹോദരിയായിരിക്കുമോ എന്ന ആശങ്കയിൽ പ്രണയിക്കാനാവാതെ യുവാവ്

‘അച്ഛനാരാ മോൻ’; കാമുകി അർദ്ധസഹോദരിയായിരിക്കുമോ എന്ന ആശങ്കയിൽ പ്രണയിക്കാനാവാതെ യുവാവ്

തന്റെ വംശ പരമ്പര കണ്ടെത്തുക വഴി തന്റെ ഭാവി ജീവിതം സുരക്ഷിതമാവും എന്നായിരുന്നു ഫോർസിന്റെ നിഗമനം. എന്നാൽ, ഇത്രയും വലിയ പണി കിട്ടുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.

man

man

 • Last Updated :
 • Share this:
  നിരവധി മൊബൈൽ ആപ്ലിക്കേഷനുകൾ നിലവിലുള്ളതു കൊണ്ടു തന്നെ അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടത്തൽ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല ഇക്കാലത്ത്. എന്നാൽ, 24 വയസുകാരനായ അമേരിക്കയിലെ ഒരിഗോൺ സ്വദേശിയായ സവേ ഫോർസിന് ഓൺലൈൻ ഡേറ്റിംഗ് ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണ്.

  ബീജ ദാതാവ് ആയിരുന്ന ഫോർസിന്റെ പിതാവ് പ്രദേശത്ത് 500 ലധികം പേർക്ക് സ്പേം ഡൊണേറ്റ് ചെയ്തിട്ടുണ്ട് ഇതുവരെ, ഡേറ്റിംഗ് ആപ്പ് വഴി തന്റെ അർദ്ധ സഹോദരിമാർ ആരെങ്കിലും ജീവിത പങ്കാളിയായി വരുമോ എന്ന ആശങ്കയിലാണ് ഈ യുവാവ്.
  You may also like:കനയ്യകുമാർ ജെഡിയുവിൽ ചേരുന്നുവെന്ന വാർത്ത വ്യാജമെന്ന് സഹപാഠി കൂടിയായ മുഹമ്മദ് മുഹ്സിൻ MLA [NEWS]Sajan Bakery | സാജൻ ബേക്കറി തിയറ്ററിൽ പോയി കാണണമെന്ന് ഋഷിരാജ് സിംഗ്; നന്ദി പറഞ്ഞ് അജു വർഗീസ് [NEWS] Lottery | ലോട്ടറി അടിച്ചാൽ ഇങ്ങനെ അടിക്കണം; ആദ്യം ഒരു 25 ലക്ഷം, തൊട്ടുപിന്നാലെ ഒരു രണ്ടു ലക്ഷം കൂടി [NEWS]
  ഒരു സ്പേം ഡോണറുടെ സഹായത്തോടെയാണ് സവേയും ജനിച്ചത്. അമ്മ മാത്രമാണ് സവേയെ വളർത്തിയതും വലുതാക്കിയതും. ബീജ ദാതാവ് വഴിയാണ് താൻ ജനിച്ചതെന്ന വിവരം കുഞ്ഞു നാൾ മുതൽക്കേ അവന് അറിയാമായിരുന്നു.

  തന്റെ വംശ പരമ്പരയെ കുറിച്ച് ജിജ്ഞാസ പൂണ്ട ഫോർസ് കൂടുതൽ വിവരങ്ങൾ അറിയാൻ ആൻസെസ്ട്രി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത്ഭുതകരമെന്ന് പറയട്ടെ, തന്റെ തന്നെ സ്കൂളിൽ പഠിക്കുന്ന ഡാരോൺ മക്ലെണ്ണൻ കോലൺ എന്ന വിദ്യാർത്ഥിയെ തന്റെ അർദ്ധ സഹോദരനാണെന്ന് ഫോർസ് കണ്ടെത്തിയെന്ന്, മിറർ റിപ്പോർട്ടു ചെയ്യുന്നു.

  ഫോർസിന്റെ കണ്ടെത്തൽ അനുസരിച്ച് പത്തു വർഷത്തിനുള്ളിൽ 500 തവണ തന്റെ അച്ഛൻ ബീജം നൽകിയിട്ടുണ്ട്. ഇതിൽ ചുരുങ്ങിയത് അമ്പത് കുട്ടികളെങ്കിലും ജനിച്ചിട്ടുണ്ടെന്ന് കണക്കു കൂട്ടപ്പെടുന്നു.

  സ്ത്രീകളുമായി അടുപ്പം കാണിക്കാൻ ശ്രമിക്കുമ്പോൾ ഒക്കെ വംശ പരമ്പരയെ പറ്റിയുള്ള ആകുലത കടന്നു വരുമെന്ന് സവേ ഫോർസ് പറയുന്നു. അതുകൊണ്ടു തന്നെ തന്റെ ജീവിത പങ്കാളികളുടെ ജീൻ പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചു.

  ഇതുവരെ, എട്ടു അർദ്ധ സഹോദരങ്ങളെ കണ്ടെത്തിയിട്ടുണ്ട് ഫോർസ്. തനിക്ക് എത്ര സഹോദരങ്ങൾ ഉണ്ടെന്നറിയാത്തതു കൊണ്ട് തന്റെ പ്രണയ ജീവിതം ദുർഘടമായിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

  തന്റെ വംശ പരമ്പര കണ്ടെത്തുക വഴി തന്റെ ഭാവി ജീവിതം സുരക്ഷിതമാവും എന്നായിരുന്നു ഫോർസിന്റെ നിഗമനം. എന്നാൽ, ഇത്രയും വലിയ പണി കിട്ടുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.

  തന്റെ യഥാർത്ഥ അച്ഛനെ കണ്ടെത്തി അദ്ദേഹത്തിനോട് സംസാരിച്ച ഫോർസിന് നിരാശപ്പെടുത്തുന്ന മറുപടിയാണ് ലഭിച്ചത്. തനിക്ക് ഏറ്റവും നന്നായി ചെയ്യാൻ അറിയാവുന്ന പണി ചെയ്ത് കാശ് ഉണ്ടാക്കുകയായിരുന്നു തന്റെ ലക്ഷ്യം എന്നാണ് അച്ഛൻ മറുപടി കൊടുത്തത്. ഒരു രക്ഷിതാവാകാതെ തന്നെ ലോക ജനസംഖ്യ വർദ്ധിപ്പിക്കുന്നതിൽ പങ്കാളിയാവുക എന്നതു കൂടി തന്റെ ഉദ്ദേശമായിരുന്നുവെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:Joys Joy
  First published: