HOME /NEWS /Buzz / മെറ്റ് ഗാല: സെലിബ്രിറ്റി ഔട്ട്ഫിറ്റുകളെ ട്രോളി അമ്മയും മകനും; റിയാക്ഷൻ വീഡിയോ വൈറല്‍

മെറ്റ് ഗാല: സെലിബ്രിറ്റി ഔട്ട്ഫിറ്റുകളെ ട്രോളി അമ്മയും മകനും; റിയാക്ഷൻ വീഡിയോ വൈറല്‍

പിന്നീട് വന്നത് ആലിയ ഭട്ടാണ്. ആലിയയുടെ വേഷം ശരിക്കും ആസ്വദിച്ച അമ്മ വളരെ സുന്ദരിയായിരിക്കുന്നുവെന്ന കമന്റാണ് പറഞ്ഞത്.

പിന്നീട് വന്നത് ആലിയ ഭട്ടാണ്. ആലിയയുടെ വേഷം ശരിക്കും ആസ്വദിച്ച അമ്മ വളരെ സുന്ദരിയായിരിക്കുന്നുവെന്ന കമന്റാണ് പറഞ്ഞത്.

പിന്നീട് വന്നത് ആലിയ ഭട്ടാണ്. ആലിയയുടെ വേഷം ശരിക്കും ആസ്വദിച്ച അമ്മ വളരെ സുന്ദരിയായിരിക്കുന്നുവെന്ന കമന്റാണ് പറഞ്ഞത്.

  • Share this:

    ലോകത്തിലെ പ്രശസ്തമായ ഫാഷൻ ഫെസ്റ്റിവലുകളിലൊന്നാണ് മെറ്റ് ഗാല. എല്ലാ വർഷവും മെയിലെ ആദ്യ തിങ്കളാഴ്ചയാണ് ഈ ആഘോഷം. ആകർഷകവും വിചിത്രവുമായ പല വേഷങ്ങളിലാണ് സെലിബ്രിറ്റികൾ ഈ ആഘോഷത്തിൽ പങ്കെടുക്കുന്നത്. സെലിബ്രിറ്റികളുടെ ഈ വേഷത്തെപ്പറ്റി അഭിപ്രായം പറയുന്ന ഒരു അമ്മയുടെയും മകന്റെയും വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മെറ്റ് ഗാലയിലെ സെലിബ്രിറ്റികളുടെ വസ്ത്രത്തെപ്പറ്റിയുള്ള അമ്മയുടെ സത്യസന്ധമായ മറുപടിയാണ് ഈ വീഡിയോ വൈറലാകാൻ കാരണം. അൻഷ് ദോത്തേയാണ് തന്റെ അമ്മയുടെ റിയാക്ഷൻ വീഡിയോ പകർത്തിയത്.

    വിവിധ സെലിബ്രിറ്റികളുടെ ഔട്ട് ഫിറ്റുകൽ അൻഷ് അമ്മയെ കാണിക്കുന്നു. അതിന് ഓരോന്നിനോടും അമ്മ പ്രതികരിക്കുന്നതാണ് അൻഷ് വീഡിയോയായി ചിത്രീകരിച്ചത്. വളരെ വിചിത്രമായ ഫാഷൻ എന്നാണ് അമ്മയുടെ വിലയിരുത്തൽ.

    മറാത്തി ഭാഷയിലാണ് അൻഷിന്റെ അമ്മ സംസാരിക്കുന്നത്. മെറ്റ് ഗാല 2023 ഔട്ട് ഫിറ്റിനെപ്പറ്റി അമ്മ പ്രതികരിക്കുന്നു എന്ന് പറഞ്ഞാണ് അൻഷ് വീഡിയോ ആരംഭിക്കുന്നത്.

    ആദ്യത്തെ ഡ്രസ്സ് കണ്ടതോടെ അത് ഓക്കെയാണെന്നാണ് അമ്മ പറയുന്നത്. പിന്നീട് വന്ന എല്ലാവരുടെയും ഔട്ട്ഫിറ്റ് കണ്ട് ചിരിക്കുകയായിരുന്നു ഇവർ. പൂച്ചയുടെ ഔട്ട്ഫിറ്റ് ധരിച്ചെത്തിയ സെലിബ്രിറ്റിയെ കണ്ടാണ് ഇവർ കൂടുതൽ ചിരിച്ചത്. പിന്നീട് വന്നത് ആലിയ ഭട്ടാണ്. ആലിയയുടെ വേഷം ശരിക്കും ആസ്വദിച്ച അമ്മ വളരെ സുന്ദരിയായിരിക്കുന്നുവെന്ന കമന്റാണ് പറഞ്ഞത്. പിന്നീട് വന്ന സെലിബ്രിറ്റിയുടെ വേഷം കണ്ട് കൊതുകു വലയാണോ എന്നാണ് അമ്മ ചോദിച്ചത്.

    കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഏകദേശം 3 ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. അടുത്ത തവണ വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ സബ് ടൈറ്റിൽ കൂടി ചേർക്കണമെന്ന് ചിലർ കമന്റ് ചെയ്തത്.

    Also read-കിളിനാദത്തിന്റെ പേരിൽ അധിക്ഷേപം; വെല്ലുവിളി നേരിട്ട് യുവാവ് സംഗീതലോകത്ത് പുത്തൻവഴി വെട്ടിത്തുറന്നു

    ന്യൂയോർക്കിലെ മെട്രോപോളിറ്റൻ ആർട്ട് മ്യൂസിയത്തിലാണ് മെറ്റ് ഗാല 2023ന് തുടക്കമായത്. ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രശസ്തരും പരിപാടിയുടെ ഭാഗമായി എത്തിയിട്ടുണ്ട്. നടി പ്രിയങ്ക ചോപ്ര ജൊനാസ്, ആലിയ ഭട്ട് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

    മെറ്റ് ഗാലയിലെ പ്രധാന ആകർഷണമായ പരവതാനി നിർമ്മിച്ചത് കേരളത്തിൽ നിന്നുള്ള കലാകാരൻമാരായിരുന്നു. ചുവപ്പ്, നീല നിറങ്ങളിലാണ് ഈ കാർപ്പറ്റ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 60 ദിവസമെടുത്താണ് കലാകാരൻമാർ ഈ പരവതാനി നിർമ്മിച്ചത്. ആലപ്പുഴയിലാണ് ഈ കമ്പനിയുടെ ആസ്ഥാനം. ശിവൻ സന്തോഷ്, നിമിഷ ശ്രീനിവാസ്, എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. സിസൽ ഫൈബർ കൊണ്ടാണ് പരവതാനി നിർമ്മിച്ചിരിക്കുന്നത്. അമേരിക്കയിലെ ഡിസൈനർമാരാണ് ഇവ പെയ്ന്റ് ചെയ്തിരിക്കുന്നത്. നിരവധി സെലിബ്രിറ്റികൾ പരവതാനിയിൽ നിന്ന് ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഇവയെല്ലാം മെറ്റ് ഗാലയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

    First published:

    Tags: Buzz, Instagram, Viral video